തര്‍ജ്ജനി

ശില്പയെ ജയിപ്പിച്ചതാര്?

ഇന്ത്യന്‍ ടെലിവിഷനില്‍ സോപ്പ് സീരിയലുകള്‍ തകര്‍ക്കുന്നതിനിടയില്‍ കാശ് വാരാനായി വിദേശ ടെലിവിഷന്‍ കമ്പ്നികള്‍ അവരുടെ റിയാലിറ്റി ഷോകളുമായി രംഗത്തെത്തി. പക്ഷേ സംഭവം ക്ലച്ച് പിടിച്ചില്ല. ബിഗ് ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ വേര്‍ഷനായ ബിഗ് ബോസ് ഇന്ത്യയില്‍ സോണി ടെലിവിഷനില്‍ കാണിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം? (ഈ വെബ്സൈറ്റില്‍ കൂടുതല്‍ അറിയാന്‍ ആഗ്രമുള്ളവര്‍ പോയി നോക്കുക: http://www.biggboss.in) ആകെ അല്പം പച്ച പിടിച്ചത് ഇന്ത്യന്‍ ഐഡള്‍ എന്ന പരിപാടിയായിരുന്നു. അതു പക്ഷേ ഒരു രിയാലിറ്റി ഷോ അല്ല. ഇന്ത്യന്‍ ടെലിവിഷനില്‍ പതിവായി വന്നു കൊണ്ടിരുന്ന സംഗീത മത്സര പരിപാടികളുടെ ഗ്ലോറിഫൈഡ് വെര്‍ഷന്‍ മാത്രമായിരുന്നു.

ചുരുക്കത്തില്‍ ശില്പ ജയിക്കുകയായിരുന്നു എന്നു തോന്നുന്നില്ല, ജയിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ടെലിവിഷനിലെ റിയാലിറ്റി ഷോകളുടെ മാമ്മോദീസ മുക്കലായിരുന്നു യു,കെയില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്.

ഇതു തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ്. യൂണിവേഴ്സും മിസ്. വേള്‍ഡും ഒക്കെ ഇന്ത്യയിലേത്താനുണ്ടായ കാരണങ്ങളും. ആഗോള മുതലാളിത്തം ഇന്ത്യന്‍ യുവത്വത്തിന്റെ സൌന്ദര്യ ബോധവത്കരണം തുടങ്ങി വയ്ക്കുകയായിരുന്നു അന്ന്. സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വമ്പന്‍ വിപണി ഇന്ന് അവര്‍ക്ക് മുന്നില്‍ തുറന്നു കിട്ടി, ഒരു ചിലവുമില്ലാതെ. ഇനി രിയാലിറ്റി ഷോകളുടെ പരസ്യങ്ങളിലൂടെ അടുത്ത കമ്പോളം വികസിപ്പിക്കപ്പെടുന്നതും കണ്ട് രസിക്കാം.

യു. കെയിലെ ബിഗ് ബ്രദര്‍ ഷോയില്‍ ശില്പ വിജയിക്കുമ്പോള്‍, എന്താണ് റിയാലിറ്റി ടെലിവിഷനില്‍ നടക്കുന്നതെന്നു കൂടി ചിന്തിക്കുന്നത് ആരോഗ്യത്തിന് നല്ലത്. യഥാര്‍ത്ഥത്തില്‍ റിയാലിറ്റി ടെലിവിഷനില്‍ എന്തെങ്കിലും റിയാലിറ്റി ഉണ്ടോ?

Submitted by cachitea on Tue, 2007-01-30 11:14.

ഇന്ത്യക്ക് അഭിമാനിക്കാന്‍ കുറേ വഹകളുണ്ട്. അതിലൊരു വഹയാണ് ശില്‍‌പ്പാഷെട്ടി. ഗീതയും കാമസൂത്രയുമാണല്ലോ നമുക്ക് വില്‍‌ക്കാനുള്ളത്!! നാട്ടുമരുന്നരച്ചും കുഴച്ചും പാകപ്പെടുത്തിയും പൂര്‍‌വികരുണ്ടാക്കിയ നമ്മുടെ ചികിത്സാരീതി തന്നെ മസ്സാജ് സെന്ററുകളിലൊതുക്കി, വിദേശികളില്‍ കാമവെറി പൂണ്ടവരെ ആകര്‍ഷിച്ച് പൈസ പിടുങ്ങുന്നതുവരെയെത്തി നമ്മടെ പൈതൃകം!! ബോളിവുഡ് എന്ന പ്രതിഭാസം ഒരു ഉപോല്‍‌പ്പന്നമാണെന്ന് പ്രിയദര്‍ശനുവരെ അറിയാം. ബിസിനസ്സ് ഡീലുകള്‍ക്ക് കൊഴുപ്പൊരുക്കാന്‍ സെറ്റുകളിട്ട്, അതോടൊപ്പം തന്നെ പേരിനൊരു സിനിമയും എടുക്കുന്ന വൃത്തികെട്ട സംസ്കാരമാണ് ബോളിവുഡിന്റേത്. അതില്‍ പുളച്ചിരുന്ന ശില്‍‌പ്പ തന്നെ വേണം നമ്മടെ ഫാരതത്തിന്റെ അഫിമാനം ഒണ്ടാക്കാന്‍!! കഷ്ടം..

Submitted by Sunil on Wed, 2007-01-31 10:46.

കാമക്രോധ,ദേശാഭിമാന,സ്നേഹാദി ലൌകീക ലോകം അരോപിക്കുന്ന ഗുണങളില്ലാതെ മനുഷ്യന്‍ പച്ചയായ മനുഷ്യനാവുകയല്ലേ? അതല്ലേ ഗീതയും മറ്റു ആര്‍ഷഭാരതസംസ്കാരവും ഉദ്ഘോഷിക്കുന്നത്‌? എല്ലാം മായ തന്നെ. നിര്‍ഗുണബ്രഹ്മത്തിനെ മനസ്സിലാക്കൂ. എല്ലാറ്റിനും രക്ഷയുണ്ടാകും.

Submitted by sreejithk2000 on Wed, 2007-01-31 12:32.

ശില്പ ഷെട്ടിയുടെ ബോളിവുഡ് കരിയര്‍ ഏതാണ് അവസാനിച്ച ഒരു അധ്യായമാണ്. ഇപ്പോള്‍ ഇങ്ങനെ ഒരു പ്രോഗ്രാം കാരണം ശില്പ വാരിക്കൂട്ടിയത് നിസ്സാരമായ ഒരു തുകയല്ല. ചിലര്‍ക്ക് ശുക്രന്‍ ഉദിക്കുന്നത് എപ്പോഴാ, എങ്ങിനെയാ എന്നൊന്നും പറയാന്‍ പറ്റില്ല. പോരാതെ ശില്‍പ്പയുടെ ആത്മകഥയ്ക്ക് വരെ വലിയ വില പറഞ്ഞു പ്രസാധകര്‍. കാശുണ്ടാക്കാന്‍ പറ്റുന്നവര്‍ അതുണ്ടാക്കട്ടെ. അതാസ്വദിക്കാനും കൂടെ നില്‍ക്കാനും ജനലക്ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. നമുക്ക് പ്രതിഷേധിക്കാനും നെടുവീര്‍പ്പിടാനും നല്ല വിഷയങ്ങള്‍ വേറെ ഇല്ലേ?

Submitted by hari on Fri, 2007-02-02 17:10.

അതു കലക്കി മോനേ... കലക്കി.... ഏത് വിഷയം വന്നാലും വേറെ വിഷയങ്ങള്‍ തിരക്കിക്കൊണ്ടിരുന്നാല്‍ പ്രതിഷേധിക്കാന്‍ വിഷയമില്ലാതെ വന്നാലോ?