തര്‍ജ്ജനി

ഐ. ടി: കാഴ്ചയെ മറയ്ക്കുന്ന കണ്ണാടി

ബാംഗ്ലൂരിലെ ഐ. ടി. മേഖലയെയും മലയാളികളെയും കുറിച്ച് മാധ്യമത്തില്‍ വന്ന ലേഖനം വായിക്കുക.

തങ്ങള്‍ക്കുമുന്നിലുള്ള അവസരങ്ങള്‍ എത്തിപ്പിടിക്കാനുള്ള career ladder അതിവേഗം ചവിട്ടിക്കയറാനുള്ള വ്യഗ്രതയില്‍ മാറുന്ന തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമായി സാമൂഹിക ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും സംഭവിച്ചേക്കാവുന്ന അപചയങ്ങളെ പലരും കണ്ടില്ലെന്നു നടിക്കുകയോ കാണാതെപോവുകയോ ചെയ്യുന്നു. കാഷ്വല്‍ വസ്ത്രങ്ങള്‍, ഫ്ലെക്സി ടൈമിംഗ്, വീട്ടില്‍നിന്നും ജോലിചെയ്യാനുള്ള സൌകര്യം എന്നിവ ഔദ്യോഗികതയുടെ ചിട്ടവട്ടങ്ങളില്‍നിന്നും നിയതമായ തൊഴില്‍ സംസ്കാരങ്ങളില്‍നിന്നും തങ്ങള്‍ വിമോചിതരാണെന്ന (liberated) തോന്നല്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ നിങ്ങളെപ്പോഴും ജോലിയുടെയോ കമ്പനിയുടെയോ പ്രോജക്ടിന്റെയോ വലയില്‍ കുരുങ്ങിക്കിടക്കുകയാണ്. മാസാവസാനം തങ്ങളെ തേടിയെത്തുന്ന കനത്ത pay chequeകളും അതുവഴി സ്വായത്തമാക്കാന്‍ കഴിയുന്ന ജീവിതസൌകര്യങ്ങളും പരാതികള്‍ പറയാതെ മുന്നോട്ടു പോകുന്നതിന് ഒരു നല്ല കാരണമാണെന്നത് ഒരു യാഥാര്‍ഥ്യം.

തങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതം "ഒരു ജീവിതശൈലികൂടി" സ്വായത്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാപകല്‍ അധ്വാനിക്കുന്ന ഒരാള്‍ പലപ്പോഴും ഹ്രസ്വകാല ലക്ഷ്യങ്ങളാണ് കാണുന്നത്. തങ്ങളുടെ തീരുമാനങ്ങളെ മറ്റുള്ളവര്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാന്‍ മടിക്കുന്ന പലരും 'ഇതെന്റെ ജീവിതം, എന്റെ ജോലി, എന്റെ വളര്‍ച്ച' എന്ന തുറന്നടിച്ച പ്രസ്താവനയിലൂടെ തങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന സന്ധികളെയും വിട്ടുവീഴ്ചകളെയും ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.

കൂടുതല്‍ വായിക്കുവാന്‍: സിലിക്കണ്‍വാലിയുടെ സ്വപ്നസ്വര്‍ഗത്തില്‍, മാധ്യമം ആഴ്ചപ്പതിപ്പ്

Submitted by hari on Sat, 2007-01-13 12:31.

അടുത്തിടെ ഒരു ഇ^മെയില്‍ ഫോര്‍വേഡ് ചെയ്തു കിട്ടി. ചില കടകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നതായിരുന്നു മെയില്‍. ഐ.ടി രംഗത്തുനിന്നാണെന്ന് പറഞ്ഞാല്‍ത്തന്നെ ചില കടകളില്‍ വിലയേറുമെന്ന് മെയില്‍ ഓര്‍മിപ്പിക്കുന്നു;

ഐ. ടി നമ്മളേയും കൊണ്ടേ പോകൂ എന്നാണോ?

Submitted by hari on Fri, 2007-02-02 17:07.

ഞെട്ടി ഉണര്‍ന്നതു പോലെ, മലയാളത്തിലെ വാരികകളിലെല്ലാം ഐ. ടി രംഗത്തെ തൊഴില്‍-ജീവിത പ്രശ്നങ്ങളെക്കുറിച്ച് അച്ച് നിരത്തുന്നുണ്ടല്ലോ? എന്തോ ഒരു പന്തികേട് മണക്കുന്നു. മലയാളം വാരികയിലും ദേശാഭിമാനിയിലുമൊക്കെ കണ്ടു ചില ലേഖനങ്ങള്‍...