തര്‍ജ്ജനി

തര്‍ജ്ജനി വാര്‍ഷികപ്പതിപ്പ് 2007

ഒരു വാര്‍ഷികപ്പതിപ്പ് കൂടി... ചിന്തയില്‍ പുതുതായി, എഴുത്തുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തര്‍ജ്ജനിയുടെ പേജ് ഡിസൈനില്‍ ചെറിയ മാറ്റങ്ങളും.

യൂണിക്കോഡ് കമ്പ്യൂട്ടിങ്ങില്‍ കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച പുരോഗതിയൊന്നും ഉണ്ടായില്ലെന്ന വേദനിപ്പിക്കുന്ന വസ്തുത നമ്മെ തുറിച്ചു നോക്കുന്നു. കുറേയേറെ ബ്ലോഗുകളും മൂന്നാമിടവും തുഷാരവും പോലെയുള്ള യൂണീക്കോഡ് വെബ് സൈറ്റുകളും ഉണ്ടായെന്നതൊഴിച്ചാല്‍ തികച്ചും നിരാശാജനകമായ പ്രകടനം. തര്‍ക്കങ്ങളിലും ആരോപണ-പ്രത്യാപരോപണങ്ങളിലും കുടുങ്ങിക്കിടക്കുന്ന ചില്ല് എന്‍‌കോഡിങ്ങ് പ്രശ്നം തന്നെയാണ് ഏറ്റവും വലിയ കീറാമുട്ടി.

തര്‍ജ്ജനിയുമായും ചിന്തയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അകമഴിഞ്ഞ നന്ദി. ഒരുപാട് പേരുടെ പ്രതിഫലേച്ഛയില്ലാതെയുള്ള പ്രവര്‍ത്തനമാണ് ചിന്തയുടെ വിജയം. യൂണികോഡ് കമ്പ്യൂട്ടിങ്ങ് പ്രശ്നങ്ങള്‍ 2007-ലെങ്കിലും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ...

തര്‍ജ്ജനിയുടെ രണ്ടാം വാര്‍ഷികപ്പതിപ്പ്: തര്‍ജ്ജനി ജനുവരി 2007

Submitted by hari on Tue, 2007-01-02 12:12.

തര്‍ജ്ജനി ഒരു വലിയ തണ്ണീര്‍പ്പന്തലാണ്, സാന്ത്വനവും.
ഇനിയും വാര്‍ഷികപ്പതിപ്പുകളും എഴുത്തിന്റെ പുതിയ രൂപങ്ങളും തര്‍ജ്ജനി നെറ്റില്‍ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കട്ടെ. പതിവു പോലെ ഈ വാര്‍ഷികപ്പതിപ്പും വളരെ നന്നായിരിക്കുന്നു. ആശംസകള്‍

Submitted by S.Chandrasekhar... on Tue, 2007-01-02 15:37.

വിഭവങ്ങള്‍ നിറഞ്ഞ ചിന്തയും തര്‍ജനിയും പ്രശംസനീയം തന്നെ. 2007 എന്ന വാര്‍ഷികപ്പതിപ്പോടെ ഈ വര്‍ഷവും തിളങ്ങട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
പതിനേഴ്‌ വര്‍ഷത്തെ പട്ടാളസേവനത്തിനുശേഷം കൃഷിയുമായി കഴിയുന്ന ഒരു കര്‍ഷകന്‍. സന്ദര്‍ശിക്കുക:
http://chandrasekharan.nair.googlepages.com/otherlinks