തര്‍ജ്ജനി

കെ. പി. രമേഷ്

പൂങ്ങോട്ട് വീട്
അയിലൂര്‍ പി. ഒ
പാലക്കാട്

ഇമെയില്‍: rameshzorba@yahoo.com
ഫോണ്‍: 9447315971

About

1969ല്‍ ജനനം. അയിലൂര്‍ ജി.യു.പി.സ്കൂള്‍ , എസ്.എം.ഹൈസ്കൂള്‍ , നെന്മാറ എന്‍ .എസ് .എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബിരുദം നേടിയ ശേഷം ഒരു ധനകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായി ജോലി ചെയ്തു. കേരള സാഹിത്യഅക്കാദമിയുടെ സഹായത്തോടെ തഞ്ചാവൂര്‍ ഡെല്‍ട്ടയിലെ ശില്പകലയെക്കുറിച്ചുള്ള പഠനം 1993ല്‍ നടത്തി. ആധുനികാന്തര മലയാളനോവലിനെക്കുറിച്ച് കേരള സാഹിത്യഅക്കാദമിയുടെ ഗവേഷണസ്കോളര്‍ഷിപ്പോടെ 1995-96ല്‍ പഠനം നടത്തി.
സംഗീതം,ചിത്ര-ശില്പകലകള്‍, സെന്‍ബുദ്ധിസം എന്നിവയില്‍ താല്പര്യം. സെന്‍ ബുദ്ധിസത്തെക്കുറിച്ച് ഓഷോ എഴുതിയ The Miracle മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇരുന്നോറോളം ജാപ്പനീസ് കവിതകുളും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബാഷോവിന്റെ Narrow Road to The Deep North ആണ് പരിഭാഷപ്പെടുത്തിയ മറ്റൊരു കൃതി. സോര്‍ബ പബ്ലിക്കേഷനില്‍ അംഗമാണ്.

Books

ആധുനികാനന്തര മലയാളനോവല്‍ , ധ്യാനബുദ്ധന്‍ , ഗൌതമബുദ്ധന്‍ :ജ്ഞാനവും സൌന്ദര്യശാസ്ത്രവും എന്നിവയാണ് കൃതികള്‍.

Article Archive