തര്‍ജ്ജനി

വി.കെ.പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

About

മയ്യഴിക്കടുത്ത് ചോമ്പാലില്‍ 1957ല്‍ ജനനം. കഴക്കൂട്ടം സൈനിക്‍ സ്കൂളിലും മടപ്പള്ളി കോളേജിലും വിദ്യാഭ്യാസം . അടിയന്തിരാവസ്ഥാകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒളിവില്‍ പോയി.1976ലെ കായണ്ണ പോലീസ്സ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായി പിടിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1978 വരെ വിചാരണത്തടവുകാരനായിരുന്നു . ജനകീയ സാംസ്കാരികവേദിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1984 മുതല്‍ കേരള സര്‍ക്കാര്‍ റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥന്‍ . ഇപ്പോള്‍ ഒഞ്ചിയം വില്ലേജ് ഓഫീസര്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സാഹിത്യമത്സരത്തില്‍ 1972ല്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നാടകത്തിന് സമ്മാനം നേടിയ അഭിമുഖമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യരചന. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ , ഫീച്ചറുകള്‍ , നാടകപഠനങ്ങള്‍ , കവിതകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Books

നാടകം
അരങ്ങ് (1982) , വരവിളി (1990) , ഇരയും ഇരപിടിയനും (1998), ഘടികാരദിശ( നാടകസമാഹാരം)
ഫിദല്‍ കാസ്ട്രോ: വിപ്ലവസ്വപ്‌നങ്ങളുടെ സാഫല്യം
നിരവധി റേഡിയോ നാടകങ്ങളും തെരുവുനാടകങ്ങളും സമാഹരിക്കപ്പെടാതെയുണ്ട്.

Article Archive