തര്‍ജ്ജനി

പി. കെ. നാണു

മുക്കാളി,
വടകര

About

കോഴിക്കോട് ജില്ലയിലെ ചോമ്പാലില്‍ 1948ല്‍ ജനനം. എസ്.എസ്.എല്‍.സി ജയിച്ചതിനു ശേഷം ജോലിതേടി ബോംബെയിലെത്തി. അംബര്‍നാഥിലെ കേന്ദ്ര പ്രതിരോധവകുപ്പിന്‍ കീഴിലെ മെഷീന്‍ ടൂള്‍ പ്രോട്ടേടൈപ്പ് ഫാക്ടറിയില്‍ 1966ല്‍ ജോലിയില്‍ പ്രവേശിച്ചു.

ജോലിയിലിരിക്കെ തുടര്‍ന്ന് പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. വിപ്ലവപ്രസ്ഥാനങ്ങളുടെ സഹയാത്രികന്‍ എന്ന് ആരോപിച്ച് അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ പീഡനത്തിനിരയായി ആന്ധ്രയിലെ മേഡക്ക് ജില്ലയിലുള്ള ഓര്‍ഡ്‌നന്‍സ് ഫാക്ടറിയില്‍ നിന്ന് 1998 ല്‍ സ്വയംവിരമിച്ചു.

Books

കഥ
സ്ഥിതിവിശേഷം, കഥയല്ല, ഒരു ആദിവാസിബാലന്റെ ആത്മകഥയില്‍ നിന്ന് എന്നീ ചെറുകഥാ സമാഹാരങ്ങളും അവസാനത്തെ ശബ്ദം എന്നിവയാണ് കൃതികള്‍.

ധാരാളം കഥകളും കവിതകളും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫിദല്‍ കാസ്ട്രോ: വിപ്ലവസ്വപ്‌നങ്ങളുടെ സാഫല്യം എന്ന കൃതി വി.കെ. പ്രഭാകരനോടൊപ്പം എഴുതി.

Article Archive