തര്‍ജ്ജനി

കുരീപ്പുഴ ശ്രീകുമാര്‍

കാവനാട് പി. ഒ,
കൊല്ലം - 3

ഇ-മെയില്‍: kureepuzhasreekumar@yahoo.com

വെബ്: കുരീപ്പുഴ ശ്രീകുമാര്‍

Visit Home Page ...

കവിത

ട്യൂഷന്‍


(നഗ്നകവിത)

ഡോങ്കിയുടെ അര്‍ത്ഥം ചോദിച്ചപ്പോള്‍
അമ്മ അച്ഛന്റെ മുഖത്ത്‌ നോക്കി.
മങ്കിയുടെ അര്‍ത്ഥം ചോദിച്ചപ്പോള്‍
അച്ഛന്‍ അമ്മയുടെ മുഖത്ത്‌ നോക്കി

അര്‍ത്ഥമെനിക്ക്‌ മനസ്സിലായെങ്കിലും
തെളിച്ച്‌ പഠിപ്പിക്കാനായി
പിറ്റേന്ന് മുതല്‍
ട്യൂഷന്‍ മാസ്റ്റര്‍ വന്നുതുടങ്ങി.

Subscribe Tharjani |
Submitted by hari on Tue, 2007-01-02 12:17.

നഗ്നമോ അസ്ഥികൂടമോ?
കവി കനം കുറച്ചതാണോ?