തര്‍ജ്ജനി

കവിത

വിവര്‍ത്തനം

എങ്കിലും ജീവനേ,
നിന്‍ പ്രണയത്തിന്റെ
നെഞ്ചില്‍ ജ്വലിക്കുന്ന
വാക്കിന്റെ ഉള്‍ക്കടല്‍
എന്റെ തണുത്തോരീ
പ്രേതലിപികളാല്‍
എങ്ങനെയെങ്ങനെ
വിവര്‍ത്തനം ചെയ്തിടും.

വേടന്‍ കൊരുക്കും
വിശപ്പിന്റെയമ്പിനും
പ്രാണന്‍ മുറിപ്പെടുമീ-
നദീഹൃത്തിനും
തീരത്തിതാ നിണ-
പ്പാളങ്ങളിലിന്നെന്റെ
രാത്രിവണ്ടി കിതയ്ക്കുന്നു
പരശ്ശതം പ്രാര്‍ത്ഥന
കീറിപ്പുതയ്ക്കുന്നു താരകള്‍.

Subscribe Tharjani |