തര്‍ജ്ജനി

ഇ. ഹരികുമാര്‍

404, ഗോവിന്ദ്‌ അപ്പാര്‍ട്‌മെന്റ്‌സ്‌ കളത്തിപ്പറമ്പില്‍ റോഡ്‌ കൊച്ചി - 682 016
ഫോണ്‍: 0484 3012054

ഇ-മെയില്‍: harikumar_e@yahoo.com

വെബ്: ഇ. ഹരികുമാര്‍

About

1943 ജൂലൈ 13ന്‌ പൊന്നാനിയില്‍ ജനിച്ചു. അച്‌ഛന്‍: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. അമ്മ: ഇ. ജാനകിയമ്മ. പൊന്നാനി ന്യൂ എല്‍.പി.സ്‌കൂള്‍, എ.വി. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കല്‍ക്കത്ത യൂനിവേഴ്‌സിറ്റിയില്‍നിന്ന്‌ ബി.എ.ബിരുദം. 1960 മുതല്‍ കല്‍ക്കത്ത, ഡല്‍ഹി, ബോംബെ എന്നീ നഗരങ്ങളില്‍ ജോലി ചെയ്‌തു. 1983ല്‍ വിരമിച്ചു.

1962ല്‍ ആദ്യകഥ 'മഴയുള്ള രാത്രിയില്‍'പുറത്തുവന്നു. ആദ്യസമാഹാരം 'കൂറകള്‍' 1962ല്‍ പ്രസിദ്ധപ്പെടുത്തി. ആഡിയോ കാസറ്റ്‌ റിക്കാര്‍ഡിങ്‌, കമ്പ്യൂട്ടര്‍ ടൈപ്സെറ്റിങ്‌, വെബ്‌ ഡിസൈനിങ്‌, മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍, പുസ്തക പ്രസിദ്ധീകരണം എന്നിവയിലേര്‍പ്പെട്ടിട്ടുണ്ട്‌. 1998 മുതല്‍ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. ഭാര്യ: ലളിത. മകന്‍: അജയന്‍.

Books

നോവല്‍
ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, അയനങ്ങള്‍, തടാകതീരത്ത്‌, പ്രണയത്തിനൊരു സോഫ്റ്റ്‌ വെയര്‍, കൊച്ചമ്പ്രാട്ടി.

കഥ
കൂറകള്‍, വൃഷഭത്തിന്റെ കണ്ണ്‌, കുങ്കുമം വിതറിയ വഴികള്‍, ദിനോസറിന്റെ കുട്ടി, കാനഡയില്‍ നിന്നൊരു രാജകുമാരി, ശ്രീപാര്‍വ്വതിയുടെ പാദം, സൂക്ഷിച്ചുവച്ച മയില്‍പ്പീലി, പച്ചപ്പയ്യിനെ പിടിക്കാന്‍, ദൂരെ ഒരു നഗരത്തില്‍, കറുത്ത തമ്പ്രാട്ടി, അനിതയുടെ വീട്‌, ഇളവെയിലിന്റെ സാന്ത്വനം (തിരഞ്ഞെടുത്ത കഥകള്‍ 1966 - 1996), നഗരവാസിയായ ഒരു കുട്ടി.

Awards

പുരസ്കാരങ്ങള്‍
1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന്‌. 1997 ലെ പത്മരാജന്‍ പുരസ്കാരം 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന കഥയ്ക്ക്‌. 1998 ലെ നാലപ്പാടന്‍ പുരസ്കാരം 'സൂക്ഷിച്ചുവച്ച മയില്‍പ്പീലി' എന്ന കഥാസമാഹാരത്തിന്‌.

Article Archive