തര്‍ജ്ജനി

സുനില്‍ സി. ഇ

ബോധി
തില്ലേരി
കൊല്ലം 1

ഫോണ്‍: 9847434557

ഇ-മെയില്‍:

വെബ്:

Visit Home Page ...

കവിത

ചെറിയ ഇനം നനവുകള്‍

കത്താത്ത ആലയിലും
ഞാന്‍
നീറുന്ന ബലി

വരണ്ടു പോയ എന്റെ നിമിഷങ്ങള്‍
എന്റെ ഉടല്‍ കോര്‍ത്തെടുക്കുന്നു.

ഇറുങ്ങിയ എല്ലുകളില്‍
പ്രണയം അനാഥമാക്കപ്പെടുന്നു.

വെളുത്ത പുടവ ചുറ്റി
പ്രാര്‍ത്ഥനകള്‍
ഇരുട്ടില്‍ തപ്പുന്നു.

ഞാന്‍ കൂര്‍ത്തു തിളങ്ങുന്ന
കാലത്തിന്റെ
തലയോട്ടിക്കുള്ളില്‍
വേവുന്ന
ഒരു ചെറിയ ഇനം നനവ്...!!

Subscribe Tharjani |