തര്‍ജ്ജനി

ജെനി ചിത്ര

ഇ-മെയില്‍: jenny.chithra@gmail.com

Visit Home Page ...

കവിത

കുട്ടിക്കാ‍ലം

സിനിമാപാട്ടുകള്‍ മത്തു പിടിപ്പിക്കുന്ന
മനസ്സുകള്‍ നിറയെ
ചെറിയ വാടക വീടുകളുടെ
ചതുരംഗങ്ങളായിരിക്കും
മഴ പോലെ ഉറപ്പൊടി തൂവുന്ന
തട്ടുകള്‍ക്ക് താഴെ
മീന്‍‌കറിയുടെ മണമുള്ള അച്ഛനുമമ്മയും
വെറുതെ കെട്ടിമറിയും.

ഞങ്ങള്‍ മതിലുകളില്ലാത്ത പറമ്പുകള്‍ തോറും
സ്നേഹത്തിനലയും
കവല നിരങ്ങി, കിറുക്കന്‍ മാസ്റ്റര്‍
അനിയനെ പിടികൂടും.
പായല്‍ കുളത്തിലവന്റെ നീല‍ ട്രൌസര്‍
താമര പോലെ വിരിയും
ചുരിദാര്‍ അഴിച്ചു മാറ്റി ഞാന്‍
പിന്നെയും പിന്നെയും
ഫ്രാന്‍‌സിസ് സാറിന്റെ ചുണ്ടുകള്‍ക്ക് താഴെ
ആരെയും കൂസാതെ-

Subscribe Tharjani |
Submitted by hari on Tue, 2007-01-02 12:14.

പൊള്ളുന്നു...
കുട്ടിക്കാലം വളപ്പൊട്ടുകളും നിറങ്ങളും കൊണ്ട് നിറഞ്ഞതാണെന്ന
ബലൂണ്‍ പൊട്ടിത്തെറിക്കുന്നു.

Submitted by jvk on Fri, 2007-02-02 07:00.

Nice piece of work .

JVK

Submitted by Ranju Radha (not verified) on Fri, 2007-04-06 12:34.

jenni...kuttikkalam nannayittundu..

ormayil kuttikalathinu
iruttinte niramanu
ettukalikal koottukoodunnidam
itterinju pokan, ormayil kavithayay viriyan
kuttikalam........
................