തര്‍ജ്ജനി

പവിത്രന്‍ തീക്കുനി

ആയഞ്ചേരി തപാല്‍,
വടകര.

Visit Home Page ...

കവിത

മുഖവായന

പ്ലാറ്റ്ഫോമിലൂടെ,
അങ്ങോട്ടുമിങ്ങോട്ടും
അലസം നടന്ന്,
എല്ലാ, അവയവങ്ങള്‍കൊണ്ടും
മൊബൈലില്‍,
സംസാരിച്ചുക്കൊണ്ടിരിക്കുന്ന
അവളുടെ
മുഖത്തു നിന്നും,
വായിച്ചെടുക്കാനാവുന്നുണ്ട്,
അവള്‍,
അവളുടെ,
പുരുഷനെ,
ചതിക്കുകയാണെന്ന്...
Subscribe Tharjani |
Submitted by kevinsiji on Wed, 2007-01-03 12:08.

ഇതു കവിതയോ? അതോ വഴിവക്കിലിരുന്നു് വഴിയേ പോകുന്ന പരസ്ത്രീകളുടെ മനോവികാരങ്ങള്‍ ഊഹിച്ചു കമന്റടിച്ചതു് എഴുതി വച്ചതോ?

Submitted by hari on Wed, 2007-01-03 20:00.

കെവിന്‍ ആളു കൊള്ളാമല്ലോ.. ഇങ്ങനെയാണല്ലേ വഴിയേ പോകുന്ന സ്ത്രീകളെ താങ്കള്‍ കമന്റടിക്കുക. മഞ്ഞക്കണ്ണട ഊരി വച്ചാല്‍ നന്നായിരിക്കും...

Submitted by kevinsiji on Sun, 2007-01-07 19:00.

എന്റെ കണ്ണടയെ പഴിക്കുന്ന നേരം
കുറച്ചൊന്നു നോക്കിയാല്‍
കവിയുടെ മഞ്ഞ
പിത്തവും കാണാം.

Submitted by fydor on Mon, 2007-01-08 17:08.

പവിത്രനിപ്പോ ഇതൊക്കെയാ പണി അല്ലെ?

Submitted by cachitea on Tue, 2007-01-30 15:09.

പ്ലാറ്റ്ഫോമിലൂടെ, അങ്ങോട്ടുമിങ്ങോട്ടും അലസം നടന്ന്, എല്ലാ, അവയവങ്ങള്‍കൊണ്ടും മൊബൈലില്‍,
സംസാരിച്ചുക്കൊണ്ടിരിക്കുന്ന അവളുടെ മുഖത്തു നിന്നും, വായിച്ചെടുക്കാനാവുന്നുണ്ട്, അവള്‍, അവളുടെ,
പുരുഷനെ, ചതിക്കുകയാണെന്ന്...

പവിത്രേട്ടാ, ഈ കഥ (ചിലപ്പോള്‍ നോവലുമാവാം) ഇങ്ങനെ സസ്‌പെന്‍സില്‍ വിടരുത്... ദയവുചെയ്ത് ബാക്കി കൂടി എഴുതൂ.. നന്നായിട്ടുണ്ട്... ഹയ്യോ, ഇത് കവിതയായിരുന്നോ?

പിന്‍‌മൊഴി: കവിതയെന്ന് പേരില്‍ അച്ചടിച്ച് വരുന്ന പാരഗ്രാഫുകള്‍ വായിക്കുമ്പോള്‍ സാങ്കേതിക എഴുത്തും കവിതയും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നില്ലല്ലോ എന്ന് ഞാന്‍.

പത്തിരുപത് വര്‍ഷമായി മലയാളത്തില്‍ ഇങ്ങനെയൊക്കെയാണ് കവിതയെഴുതുന്നത്, ഈ കവിതകള്‍ക്ക് നല്ലൊരു ആസ്വാദകവൃന്ദവും ഉണ്ട്.. ചേട്ടന്‍ വലിയ വര്‍ത്താനം പറയാതെ പോ എന്ന് ലതീഷ് മോഹന്‍.

പുതിയ കവിത എഴുതുന്നവര്‍ കവിരേവപ്രജാപതി എന്നൊക്കെ പറഞ്ഞ് നെഞ്ചത്തോട്ട് കയറാന്‍ വന്നാല്‍ എനിക്കും അങ്ങനെ തന്നെ ആവാമെന്നത് പുതിയ കവികള്‍ തരുന്ന വലിയൊരാശ്വാസമാണ്. കാരണം ഇവരുടെ കവിതയും എന്റെ ടെക്‌നിക്കല്‍ റൈറ്റിംഗും ഒരുപോലെയാണല്ലോ എന്ന് ഞാന്‍.

(ബാക്കിയടി ബാറിലാണ് നടന്നത്.. അതിവിടെ എഴുതുന്നത് ഔചിത്യമല്ലല്ലോ!)

Submitted by mangalat on Tue, 2007-01-30 19:16.

പറഞ്ഞത് സത്യമെങ്കില്‍ എനിക്കു വലിയ നിരാശയുണ്ട്. ഇതൊക്ക കവിതയാണെന്നു ധരിക്കാനുള്ള നിഷ്കളങ്കത എനിക്കില്ലാതെ പോയി. ടെക്‍നിക്കല്‍ രൈറ്റിംഗിന് ബെന്നി പോയതു പോലെ ഞാന്‍ ഗവേഷണത്തിനും പോയി. എഴുതുന്നത് ഉത്തരവാദിത്തപൂര്‍ണ്ണമാവണം എന്നു ഗുരക്കന്മാര്‍ ഊഴമിട്ട് വന്നു ധരിപ്പിച്ചു. അതിനാല്‍ എഴുത്തു നിറുത്തി.ഗുരുജനങ്ങളെ വഴിയില്‍ക്കളഞ്ഞ് ഇനി ഇത്തരം എഴുത്തിനിരിക്കണമോ എന്ന് ആലോചിക്കുന്നില്ല.

Submitted by Sunil on Wed, 2007-01-31 10:40.

എത്ര പറഞാലും അവസാനിക്കാത്ത വിഷയം. എത്രയോ തവണ ചര്‍ച്ച ചെയ്തു? എത്ര ബോട്ടിലുകള്‍ കാലിയാക്കി! എന്നിട്ടും ഒരിടത്തും എത്തുന്നില്ല.
ഇതൊക്കെത്തന്നെ കവിത എന്റെ കൂട്ടരേ...
നമുക്ക്‌ അഫിമാനിക്കാം, അര്‍മ്മാദിക്കാം. ഇനിയും കുപ്പികള്‍ ബാക്കിയുണ്ട്‌.
-S-

Submitted by sreejithk2000 on Wed, 2007-01-31 12:37.

ചാച്ചന്‍ തോറ്റു പോകത്തേയുള്ളൂ മക്കളേ. ചാച്ചനു കവിത എന്നാല്‍ എന്താണെന്ന് ഇതു വരെ ട്യൂഷന്‍ ലഭിച്ചില്ല. പി.എച്ച്.പി യില്‍ explode(' ',$kadha) എന്ന കമാന്റ് ഒരു കഥയില്‍ ചെയ്താല്‍ അത് കവിത ആകുമെന്ന് കൊച്ചുമോന്‍ പറഞ്ഞു. ശരിയാണോ മക്കളേ?

Submitted by baburaj on Wed, 2007-01-31 20:11.

എന്തല്ല എന്നു പറയാന്‍ എളുപ്പമാണ്.. എന്താണ് എന്നു പറയാനാണു പ്രയാസം.. സോ..എന്താണു കവിത എന്നു പറയൂ... ദയവായി എഴുത്തച്ഛനെ വായിക്കൂ‍.. നമ്പ്യാരെ അല്ലെങ്കില്‍ ആശാനെ വായിക്കൂ‍ൂ എന്നൊന്നും പറയരുത്... അതൊക്കെ പണ്ടത്തെ കേസരികള്‍ പറഞ്ഞു കഴിഞ്ഞു.. ഇക്കാലത്ത് കവിതകള്‍ ഇങ്ങനെയായിരിക്കണം.. എന്നു പറഞ്ഞു തന്നാല്‍ മതി..... അക്കമിട്ട്.... എത്ര നീട്ടിപ്പരത്തിയാലും വിരോധമാവില്ല... കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയല്ലേ......പ്ലീഈഈഈസ്..

Submitted by mangalat on Wed, 2007-01-31 23:15.

ഒക്കെ ശരി.എഴുത്തച്ഛനെ വായിക്കാതിരിക്കാം. ആശാനെയും വായിക്കാതിരിക്കാം.എന്നാല്‍ തീക്കുനിയെ വേണം വായിക്കാനെന്നു ആരും പറയാത്തതിനാല്‍ ആശ്വസിച്ചിരിക്കയാണ്.

Submitted by Anonymous (not verified) on Mon, 2007-03-05 20:58.

Theekkuni, have u started selling fish in Railway station too?
idhano kavitha??? save malayalam!