തര്‍ജ്ജനി

ജയന്‍ കെ സി

70-56 260 സ്‌ട്രീറ്റ്‌ ഗ്ലെന്‍ ഓക്‌സ്‌, ന്യൂയോര്‍ക്ക്‌ - 11004
ഫോണ്‍:

ഇ-മെയില്‍:

വെബ്:

Visit Home Page ...

കവിത

ഇലയും മുള്ളും

അടുക്കളക്കാന്താരി
ചിരിക്കുന്ന അമ്മിക്കോണില്‍
വട്ടൊമൊടിയുന്ന വെണ്ടക്കയുടെ
ഞെരുഞ്ഞെരുപ്പ്‌
അരിവാള്‍ മുനയില്‍
നഖവും കണ്ണും കൂര്‍പ്പിച്ച്‌
പേന്‍ വേട്ടയാടുന്ന
നാത്തൂന്‍വിരലുകള്‍
ഉപദേശിച്ചു
നീയതില്‍ വീണാലും
നിന്നിലത്‌ വീണാലും...

വിരല്‍ച്ചുറ്റിലൊടിഞ്ഞു മുന്നേറുന്ന
അച്ചിങ്ങയുടെ ഞെടുഞ്ഞെടിപ്പ്‌
മഞ്ഞപ്പുള്ളികള്‍ വിളര്‍ന്ന
വെള്ളിരിവയറില്‍
കത്തിപാളുന്നയീണം
മിന്നിന്മിന്നലില്‍ത്തൂങ്ങി
കഴുത്ത്‌, കാറ്റ്‌,
മഴ, മഞ്ഞമരങ്ങള്‍
നീയതില്‍ വീണാലും
നിന്നലത്‌ വീണാലും...
മുനമൂച്ചുകളില്‍ രക്തം

Subscribe Tharjani |