തര്‍ജ്ജനി

പി.ആര്. ഹരികുമാര്

മലയാളവിഭാഗം ശ്രീ ശങ്കരാകോളജ്‌ കാലടി - 683574
ഫോണ്‍: 09447732352, 0484 2522352

ഇ-മെയില്‍: prharikumar@yahoo.com

വെബ്: പി. ആര്‍. ഹരികുമാര്‍

Visit Home Page ...

കവിത

ഉണ്ണിയുടെ കണ്ണാടി

കണ്ണാടി തന്നിലൊരുണ്ണിയുണ്ടെ-
ന്നമ്മ ചൊല്ലിയിരുന്നു പണ്ടുപണ്ടേ
കണ്ണാടി കാണുമ്പോളൊക്കെയെന്നെ
പിന്നില് നിന്നെത്തിച്ചിരിപ്പിക്കാനും
കൊഞ്ഞനം കാട്ടാനുമഞ്ജനം-
ചാലിച്ച് കോമാളിവേഷം കെട്ടുവാനും
തെല്ല് ഫലിതം പറയുവാനും, പിന്നെ-
കല്ലുകൊണ്ടെന്നെയെറിയുവാനും
കാണാത്ത ലോകങ്ങള് കാണുവാനും
കാണാക്കിനാവിനെത്തിരയുവാനും
ഇക്കണ്ടതൊന്നുമേ സത്യമല്ലെന്നു-
മതുകണ്ടെത്തുവോളം നടക്കുവാനും
ഉണ്ണിയുണ്ടെപ്പൊഴുമെന്നൊടൊപ്പം
ഞാനുണ്ണിതന് കാണാകൂട്ടുകാരന്.
ഇന്നു ഞാന് കണ്ണാടി നോക്കുമ്പോ-
ളില്ലവന് വന്നില്ല മുന്നിലും പിന്നിലും
കൊച്ചുമുഖം തീര്ക്കും കോമാളിയില്ല,
കൊച്ചുമൊഴിയിലെ നര്മമില്ല.
കണ്ണാടിതന്നിലൊരു ശൂന്യതമാത്രം
നിന്നുവിളയാടി,യെന്തുകൊണ്ടോ?
എങ്ങുഞ്ഞാന് തിരയേണ്ടതിന്നവനെ
എങ്ങു തിരയേണ്ടതിന്നീയെന്നെ?
എന്നുഴറിക്കൊണ്ടു ഞാനെത്തുന്നു
കണ്ണാടിക്കടവത്തേയ്ക്കേകനായി.
എന്തു ഞാന്‍ കാണ്മത്? ഉണ്ണിയില്ലാ-
മുഖം കാണുവാന് കണ്ണാടിപോലുമില്ല.

ഇല്ലായ്മ തന്നിലലിഞ്ഞലിഞ്ഞിപ്പോള്
മറ്റൊരില്ലായ്മയായിതാ മാറി ഞാനും.

Subscribe Tharjani |