തര്‍ജ്ജനി

പി. പി. രാമചന്ദ്രന്‍

ഹരിതകം,വട്ടംകുളം പി.ഒ, മലപ്പുറം ജില്ല 679 578

വെബ്: ഹരിതകം

Visit Home Page ...

കവിത

ഒഴിഞ്ഞ ഇടങ്ങള്‍

വക്കും മുനയുമുള്ള വസ്തുക്കള്‍
ഓരോന്നോരോന്നായി
വന്നു നിറഞ്ഞതോടെ

ഉയരുന്ന എടുപ്പുകള്‍ക്കിടയിലെ
ഒഴിഞ്ഞ ഇടങ്ങള്‍

എങ്ങോട്ടും പോകാനാവാതെ
അവശേഷിച്ച പഴുതുകളില്‍
ദീര്‍ഘമോ ചതുരമോ ആയ
ഗണിതരൂപം ധരിക്കാന്‍ വിധിക്കപ്പെട്ട്‌,

പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്ന
ഭാരവും പിണ്ഡവുമുള്ള സാന്നിദ്ധ്യങ്ങളാല്‍
ആദേശം ചെയ്യപ്പെട്ട്‌,

കാണാതായ തുറസ്സുകളെ ഓര്‍മ്മിച്ച്‌
ഭയചകിതരായി
ഊഴം കാത്ത്‌...

പി. പി. രാമചന്ദ്രന്‍
Subscribe Tharjani |