തര്‍ജ്ജനി

പി. ആര്‍. രതീഷ്

പി.ആര്‍. രതീഷ്
മുയിപ്പോത്ത് പി.ഒ
കോഴിക്കോട്
ഫോണ്‍:9447923801

Visit Home Page ...

കവിത

മയില്‍പ്പീലികള്‍

ഒരു ദിവസം
എന്നേയ്ക്കുമായി,
ഓര്‍മ്മകളെല്ലാം അസ്തമിച്ചാലെന്തു ചെയ്യും?

സ്കൂള്‍ മുറ്റത്തെ നാട്ടുമാവിലേക്കും
കണക്കില്‍ കുരുക്കുകളുണ്ടെന്ന്
പഠിപ്പിച്ച ഷീമടീച്ചറിലേക്കും
മിന്നലിലേക്കുടലെറിഞ്ഞു പോയ
പ്രസീതയിലേക്കും
എങ്ങനെ തിരിച്ചു ചെല്ലും?

കൂടെപ്പഠിച്ചവര്‍
വഴിപ്പെരുക്കങ്ങളിലേയ്ക്ക് പിരിഞ്ഞു.
നിനക്കു വേണ്ടിയെരിഞ്ഞ്
കവിതയെ തൊട്ടു ഞാന്‍
വയലൊടുക്കത്തില്‍
ഇടവഴിത്തുടക്കത്തില്‍
അരികുപറ്റിക്കിടന്ന മുക്കൂറ്റിപൂവേ
ഓര്‍ത്തില്ലെങ്കിലും
മറക്കാതെ വെയ്ക്കണേ
നിന്റെ കുഞ്ഞു മനസ്സിലെങ്കിലും
പ്രണയവും ഭ്രാന്തും പൂത്തൊരെന്നെ.

Subscribe Tharjani |