തര്‍ജ്ജനി

കവിത

മറവി

മറന്നില്ലേ..,
ഇന്നലെകളെയും
നെഞ്ചില്‍ കനലേറിയതും
നിന്റെ മുഖം കോര്‍ത്ത്
പിടഞ്ഞ മനസ്സില്‍ ചോരവാര്‍ന്നതും.

മറന്നില്ലേ,
ഞാന്‍
അരളിപൂത്തതിന്റെ പിറ്റേന്ന്
കിനാക്കളടിച്ചു വാരി
കാല്‍ക്കല്‍ വിതറിയത്.

എന്നിട്ടും
മറന്നില്ല,
എന്റെ സ്വപ്നങ്ങള്‍
നിനക്ക് തീറെഴുതുവാന്‍

മറക്കുവാനുണ്ടേറെ നിനക്ക്,
പക്ഷേ ഓരോ മറവിയ്ക്കും
ഓര്‍മ്മയുടെ ഓളങ്ങള്‍
തുഴഞ്ഞു നീങ്ങണം.

ജയേഷ്
Subscribe Tharjani |