തര്‍ജ്ജനി

ഇന്ത്യന്‍ സായുധസേനയുടെ ഭീകരത

http://cpimlkerala.com/sg0611202.htm

രണ്ടുവര്‍ഷം മുമ്പ്‌ മണിപ്പൂരില്‍ മനോരമ എന്ന യുവതിയെ ഇന്ത്യന്‍ സായുധസേനാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി ബലാല്‍ക്കാരം ചെയ്ത്‌ കൊലപ്പെടുത്തിയതിനെതിരെ മണിപ്പൂരിലും ദേശവ്യാപകമായും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സായുധസേനയുടെ സഹിക്കാനാവാത്ത ഭീകരതയില്‍ പ്രകോപിതരായ ഒരു വിഭാഗം സ്ത്രീകള്‍ കാഗ്ല കോട്ടക്കുപുറത്ത്‌ നഗ്നരായി പ്രതിഷേധിച്ചുകൊണ്ട്‌ ആര്‍ംഡ്‌ ഫോഴ്സസ്‌ സ്പെഷ്യല്‍ പവേഴ്സ്‌ ആക്ട്‌ പിന്‍വലിക്കാനാവശ്യപ്പെടുകയുണ്ടായി. കുറേക്കൂടി മാനുഷികമായ നിയമം വാഗ്ദാനം ചെയ്തുകൊണ്ട്‌ ഇക്കാര്യം അന്വേഷിക്കുന്നതിനAFSPA ക്കു പകരം എന്തുചെയ്യാന്‍ കഴിയുമെന്നാരായാനും ജസ്റ്റിസ്‌ ബി.പി. ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘത്തെ പ്രധാന മന്ത്രി തന്നെ നേരിട്ടു നിയമിച്ചിരുന്നു. 7 മാസത്തിനകം അന്വേഷണ സംഘം ഈ നിയമം ഉപേക്ഷിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചുകൊണ്ട്‌ ഏക കണ്ഠമായുള്ള ഒരു റിപ്പോര്‍ട്ട്‌ ഗവണ്മെന്റിന്‌ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ ഈ നിര്‍ദ്ദേശത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രധാന മന്ത്രിയും അദ്ദേഹത്തിന്റെ ഭരണവും അനിര്‍ണായകത്വം അനുഭവിക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്‌? അല്ല അത്‌ അതിനേക്കാള്‍ അധികമാണ്‌. കരസേനയും, പ്രതിരോധ മന്ത്രാലയവും AFSPAയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക്‌ എതിരാണ്‌. അതിനാല്‍ അവരാണ്‌ കല്‍പിക്കുന്നത്‌. ഇന്ന്‌ ഇന്ത്യന്‍ സൈന്യം മറ്റേതെങ്കിലും വിദേശ സേനയുമായി യുദ്ധത്തിലല്ല. ഈ സേനാവിഭാഗങ്ങളിലെ പ്രധാന വിഭാഗങ്ങള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും നമ്മുടെ സ്വന്തം ജനങ്ങള്‍ക്കെതിരായി വിന്യസിക്കപ്പെട്ടിരിക്കുകയാണ്‌. അത്‌ ബ്രീട്ടീഷ്‌ സാമ്രാജ്യത്വ സൈനിക നിയമങ്ങള്‍ തുടരുന്നു. കൊള്ള, ബലാല്‍ക്കാരം, പീഢിപ്പിക്കല്‍, കൊലപ്പെടുത്തല്‍, AFSPAയുടെ മറവില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ജനങ്ങള്‍ക്കെതിരെ തുടരുന്ന ഈ സൈനിക വിന്യാസവും മന്ത്രാലയ പ്രഭുക്കന്മാരിലും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥ മൂരാച്ചികളിലും പലതരത്തിലുള്ള താല്‍പര്യങ്ങള്‍ വളര്‍ത്തി. പട്ടാള മേധാവികള്‍ സൈനികരെ പട്ടാള ബാരക്കുകളിലേക്ക്‌ പിന്‍വലിക്കാന്‍ തയ്യാറല്ല. മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഹാരത്തിനും പട്ടാള ശക്തികള്‍ എതിരാണ്‌. ജീവന്‍ റെഡ്ഡി റിപ്പോര്‍ട്ട്‌ തലക്കുവെച്ച്‌ ഉറങ്ങുന്ന യുപിഎ സര്‍ക്കാര്‍ കാണിച്ചു തരുന്നത്‌ രാജ്യത്തു നിലവിലുള്ള ജനാധിപത്യ പൗരാവകാശങ്ങള്‍ക്കുമീതെ പട്ടാള മേധാവികള്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ്‌. പട്ടാള - പോലീസ്‌ മേധാവികള്‍ ഉള്‍പ്പെടെ ദല്ലാള്‍ സ്വഭാവത്തിലുള്ള ഉദ്യോഗസ്ഥ മേധാവിത്വം ഭരണകൂട സംവിധാനങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. നയങ്ങളും തീരുമാനങ്ങളുമെന്തായിരിക്കണമെന്ന്‌ കല്‍പിച്ചുകൊണ്ട്‌ അഴിമതിക്കാരും അധികാരക്കൊതിയന്മാരുമായ സൈനീക സംവിധാനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്‌ രാഷ്ട്രീയ നേതൃത്വം അവര്‍ക്കുമുമ്പില്‍ വളഞ്ഞു നില്‍ക്കുന്നു. നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തെ ജനവിരുദ്ധവും സ്വേച്ഛ്വാധിപത്യപരവുമാക്കുന്നതിന്റെ അപകടകരമായ സൂചനയാണിത്‌.
വടക്കു കിഴക്കന്‍ മേഖലയിലേയും ജമ്മുകാശ്മീരിലേയും ജനങ്ങള്‍ അഎടജഅയെ ഇല്ലായ്മ ചെയ്യാനും സായുധ സേനയെ പിന്‍വലിപ്പിക്കാനും വേണ്ടിയുള്ള സമരം തുടരുകയാണ്‌. മുഴുവന്‍ ജനാധിപത്യ ശക്തികളും ഈ ജനാധിപത്യ സമരത്തെ പിന്തുണക്കാനും ജനകീയ സമരത്തില്‍ പങ്കാളികളാകാനുമുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടതുണ്ട്‌.