തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - ഐതിഹ്യം ഒന്ന്‌

ചുടലക്കൂത്തിന്റെ ആവിര്‍ഭാവത്തെ കുറിക്കുന്ന ഒരു കഥ കേട്ടിട്ടുള്ളത്‌ ഇങ്ങനെയാണ്‌. എടനാട്‌ നമ്പ്യാര്‍മഠത്തില്‍ തങ്കം നങ്ങ്യാരമ്മയുമായി 1996ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നുദ്ധരിക്കട്ടെ‌. വിശ്വാമിത്രമഹര്‍ഷി ഒരിക്കല്‍ ദേവസദസ്സില്‍ വെച്ച്‌ ഉര്‍വ്വശ്യാദ്യപ്സരസ്സുകളെ വിളിച്ച്‌ ലക്ഷ്മീനാരായണം കഥ അഭിനയിക്കുവാന്‍ സാദ്ധ്യമാണോ എന്ന്‌ അന്വേഷിക്കുകയും അവര്‍ മറുപടി ഒന്നും പറയാതെ തലതാഴ്ത്തി നില്ക്കുയും ചെയ്തുവത്രെ. ഇതില്‍ കുപിതനായ മഹര്‍ഷി ഉവ്വെന്നോ ഇല്ലെന്നോ ഒരുത്തരം പറയാത്തത്‌ മനുഷ്യസ്വഭാവമാണെന്നും അതിനാല്‍ മനുഷ്യസ്ത്രീകളായി ഭവിക്കട്ടെ എന്നു ശപിക്കുകയും ചെയ്തുപോലും. തുടര്‍ന്ന്‌ ശാപമുക്തിക്ക്‌ അപേക്ഷിച്ച അവരെ ഭൂമിയില്‍ ചെന്ന്‌ അക്കിത്തിരിമാരുടെ ചുടലകളില്‍ ദശമം കഥ അഭിനയിച്ച്‌ അവരുടെ ആത്മാക്കള്‍ക്ക്‌ മുക്തി വരുത്തിയാല്‍ നിങ്ങള്‍ക്കു ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞ്‌ അനുഗ്രഹിച്ചയച്ചു എന്നുമാണ്‌ ആ കഥ.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org