തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - സംക്ഷേപം

പ്രളയകാലത്തിന്റെ അവസാനഘട്ടത്തില്‍ ബ്രഹ്മാവിന്റെ ഉത്ഭവവും തുടര്‍ന്ന്‌ അദ്ദേഹതത്തില്‍ നിന്ന്‌ സമസ്ത ലോകങ്ങളും ചരാചരങ്ങളും ആവിര്‍ഭവിക്കുന്നതും പിന്നീട്‌ ഭൂമിയില്‍ യാദവവംശത്തിന്റെ വര്‍ദ്ധനയും അവരുടെ ആസ്ഥാനമായ മധുരാപുരിയുടെ ഉത്ഭവവും വളരെ ചുരുക്കി, എന്നാല്‍ സ്പഷ്ടതയോടെ ഈ അംശത്തില്‍ വിവരിക്കുന്നു. അതായത്‌, ജീവന്റെ ആവിര്‍ഭാവം മുതല്‍ ശ്ലോകാര്‍ത്ഥാഭിനയം തുടങ്ങേണ്ട സന്ദര്‍ഭം എവിടെയാണോ അവിടം വരെ സംക്ഷേപത്തില്‍ അവതരിപ്പിക്കുന്നു. പിന്നീട്‌ വിസ്തരിച്ചുള്ള അഭിനയമാണ്‌.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org