തര്‍ജ്ജനി

നങ്ങ്യാര്‍കൂത്ത് - അനുക്രമം

കഥാപാത്രം പ്രവേശിച്ച്‌ പ്രവേശകസന്ദര്‍ഭം മുതല്‍ കഥാവിവരണം തുടങ്ങുന്ന സന്ദര്‍ഭം വരെ, അതായത്‌ ആദ്യത്തെ ശ്ലോകത്തിന്റെ ആട്ടംവരെ, ക്രമമായി പുറകോട്ട്‌ ചോദ്യരൂപത്തില്‍ കഥയെ കൊണ്ടുപോകലാണ്‌ അനുക്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌. ഉദാഹരണത്തിന്‌ - എങ്കിലോ പണ്ട്‌ കല്പലതിക ഈവ്വണ്ണമൊക്കെയും പറഞ്ഞുനിന്ന പ്രകാരമിങ്ങനെ. അതിനുമുന്നമേ സുഭദ്ര കല്പലതികയെ ഗാത്രിക കൊണ്ടുവരാനായികൊണ്ട്‌ പറഞ്ഞയച്ച പ്രകാരം എങ്ങനെ. അതിനുമുന്നമേ സുഭദ്രയെ ഭൂതം പിടിച്ചുവലിച്ചുകൊണ്ടുപോയ പ്രകാരം എങ്ങനെ.... എന്നിങ്ങനെ കഥയെ പിറകിലേക്ക്‌ നയിച്ച്‌ മധുരാപുരി ഉണ്ടായ പ്രകാരം എങ്ങനെ എന്നിടത്തോളം എത്തിക്കുന്നു. ഇവിടെ അനുക്രമം എന്ന ആദ്യ ഭാഗം അവസാനിച്ച്‌ സംക്ഷേപം തുടങ്ങുന്നു.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org