![]() |
|||||
![]() |
|||||
![]() |
ക്രിസ്തുവര്‍ഷം പത്താം ശതകത്തില്‍ ജീവിച്ചിരുന്ന കുലശേഖരപ്പെരുമാളുടെ സുഭദ്രാധനഞ്ജയമെന്ന നാടകവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ നങ്ങ്യാരുകൂത്തിന്റെ നില. ഈ നാടകത്തിലെ രണ്ടാമങ്കത്തിന്റെ മിശ്രവിഷ്ക്കംഭത്തില്‍ ഒരു ചേടീപ്രവേശം ഉണ്ട്. സുഭദ്രയുടെ ഉറ്റതോഴിമാരായ കല്പലതിക, ഷള്‍പദിക എന്നീ രണ്ടുപേരില്‍ കല്പലതികയാണ് ഈ ചേടീപാത്രം. കല്പലതിക പ്രവേശിച്ച് നിര്‍വ്വഹണരൂപേണ ശ്രീകൃഷ്ണ കഥകള്‍ ആടുന്നു. ഇരുന്നൂറ്റിപ്പതിനേഴോളം ശ്ലോകങ്ങള്‍ അടങ്ങിയ ശ്രീകൃഷ്ണചരിതം എന്ന ഗ്രന്ഥമാണ് ഇതിന്നാധാരം.
കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org