തര്‍ജ്ജനി

അകവും പുറവും

ആറു ദിവസം
അകത്തിരുന്ന് മടുത്ത്
അടുക്കളയില്‍ പുകഞ്ഞ്
ഏഴാം ദിവസം
എങ്ങോട്ടാണൊന്നിറങ്ങുകയെന്ന് നീ

ആറുദിവസം
അന്നം തേടിയലഞ്ഞ്
വെയിലില്‍ പുകഞ്ഞ്
ഏഴാം ദിവസം
എവിടെയാണൊന്നിരിക്കുകയെന്ന് ഞാന്‍

നിങ്ങളെവിടെ?
അകത്തോ പുറത്തോ?

Submitted by reshma on Mon, 2006-11-13 21:44.

ഇത് കവിതയല്ല, ഇതെന്റെ ബാല്യകാലസ്മരണയും, വര്‍ത്തമാനകാല ചര്യയുമാണെന്ന് പറയട്ടോ? :D

Submitted by paul on Wed, 2006-11-15 09:03.

രേഷ്, അതെ... ഇവിടെയും അവിടെയും മറ്റു പലയിടങ്ങളിലും....
ഇങ്ങനെയൊക്കെയാണല്ലേ എല്ലായിടങ്ങളിലും?

പോള്‍

Submitted by kevinsiji on Wed, 2006-11-15 18:46.

ഇതെന്റെയൊന്നുമല്ല.

Submitted by paul on Thu, 2006-11-16 08:09.

കെവീ, ഭാഗ്യവാന്‍ നീ....
അപ്പോള്‍ രണ്ട് പേരും അകത്തോ പുറത്തോ?

Submitted by Sunil on Thu, 2006-11-16 11:32.

ഉമ്മറപ്പടിയിലാ പോളേ.
ഇത്‌ വായിച്ചപ്പോ ഓര്‍മ്മവന്നത്‌ വിവാഹം കഴിഞ്‌ ദ്രൌപദിയുമായി വരുന്ന പാണ്ഡവന്മാരോട്‌ കുന്തി, കുംഭാരന്റെ വീട്ടിലിരുന്ന്‌ പറയുന്ന ഒരു രംഗമാണ്. ഇക്കഥ ചാക്യാര്‍ പറയുന്ന രീതിയില്‍ കേള്‍‌ക്കണം പോളെ.

-S-

Submitted by Sunil Krishnan on Thu, 2006-11-16 12:45.

ആള്‍ക്കാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കില്ലെന്നാണോ?
ഞാന്‍ അകം വഴി പുറത്തുചാടുന്നു.

Submitted by peringodan on Thu, 2006-11-16 14:38.

അട്ടത്തു് ഒളിച്ചിരിക്കുന്നു.

Submitted by kevinsiji on Thu, 2006-11-16 18:23.

പെരീ, അട്ടത്തൂന്നു് ഉറിയിലേയ്ക്കു വീഴാതെ!

Submitted by paul on Fri, 2006-11-17 13:35.

സുനിലേ, കയ്യാലപ്പുറത്തെ തേങ്ങപോലെ... അല്ലേ?
സുനിലേ, ആ ചാട്ടം ഇഷ്ടമായി.
പെരിങ്ങോടാ... കെവി പറഞ്ഞത് കേട്ടില്ലേ.. ഒളിച്ചിരുന്നാലും പിടിച്ചിരിക്കണേ...

:-)

Submitted by rehna on Fri, 2006-11-24 18:31.

ആറുദിവസം പുറത്തും ഏഴാം ദിവസം അകത്തും പണിയെടുക്കേണ്ടവരോ

Submitted by paul on Sat, 2006-11-25 07:47.

രഹ്ന, ആ ചോദ്യം എന്നെ കുടുക്കി. ഉത്തരമില്ല :-(

Submitted by kevinsiji on Sat, 2006-11-25 11:44.

ആറുദിവസമല്ല, ഓടിക്കളിക്കാന്‍ പ്രായമായതു മുതല്‍ ആണുംപെണ്ണുമെന്നില്ലാതെ അറുപതും എഴുപതും വര്‍ഷം അകത്തുപുറത്തുമെന്നില്ലാതെ വണ്ടിവലിയ്ക്കുന്ന കാളയെപോലെ വലിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരെക്കുറിച്ചോര്‍ക്കാതെ പറയുന്ന പേച്ചിലൊന്നും ഒരുകാര്യവുമില്ല.

Submitted by ralminov on Sat, 2006-11-25 13:26.

ഞാന്‍ പുറത്ത്. സംശയമേയില്ല.

Submitted by paul on Sun, 2006-11-26 13:30.

കെവി, ഒരു പേച്ചിലും കാര്യമില്ല. കാരണം ഒരു വാക്കിലും ഒതുങ്ങാതെ, എത്ര മഷിയൊഴുക്കിയാലും തെളിയാതെ, എത്രയെത്ര ജീവിതങ്ങള്‍!

റാല്‍മീ, നന്ദി വായനയ്ക്ക്.

Submitted by umesh on Sun, 2006-11-26 21:18.

അകത്താണോ പുറത്താണോ എന്നറിയാത്ത ഒരാളാണു ഞാന്‍...

വീട്ടിലിരുന്നു് ഓഫീസിലെ ജോലിയും ഓഫീസിലിരുന്നു വീട്ടു/നാട്ടുകാര്യങ്ങളും രണ്ടിടത്തുമിരുന്നു ബ്ലോഗിംഗും ഒക്കെയായി കഴിയുന്ന എനിക്കു് വാതില്‍ എവിടെയെന്നു കാണാനാവുന്നില്ല്ല.

വാതില്‍ ഇല്ലാത്ത ഈ അമ്പലത്തിലിരുന്നെങ്ങനെ താക്കോല്‍പ്പഴുതിലൂടെ ഞാന്‍ കാളിക്കെഴുതാന്‍ നാവു നീട്ടിക്കൊടുക്കും?

Submitted by umesh on Sun, 2006-11-26 21:20.

നല്ല കവിത, പോള്‍.

Submitted by paul on Mon, 2006-11-27 22:14.

ഉമേഷ്ജി,
നന്ദി വന്നതിന്, വായിച്ചതിന്.
വാതിലില്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചില്ലായിരുന്നു....

Submitted by chelamban on Tue, 2006-11-28 20:36.

അകത്തുള്ളയാള്‍
അബല
അല്ലെങ്കില്‍
ആക്ടിവിസ്റ്റ്
ആയതിനാല്‍ ഈയുള്ളവന്‍
അലക്കും പിഴിഞുണക്കുമായി
അകത്തേക്ക് നോക്കി
പുറത്ത് സ്ഥിരം സ്ഥിതി.

Submitted by viswam on Wed, 2006-11-29 02:13.

ഹാവൂ!
ഒടുവില്‍ അകത്തു കേറിപ്പറ്റി!
നാളുകുറേയായി ഞാനിങ്ങനെ കയ്യാലയ്ക്കല്‍ വന്നെത്തിനോക്കുന്നു എങ്ങനെയെങ്കിലും ഒന്നകറ്റുകേറാന്‍! പക്ഷേ നടക്കുന്നില്ല. താക്കോലായിരുന്നില്ല പ്രശ്നം. റാക്കോലിട്ടു തുറന്നാല്‍ പിന്നെ ആകെ ഒരു വെള്ളപ്പലക മാത്രം കാണും ഈ ഫ്രെയിമില്‍! IE, FF, ഒപ്പേറയോപ്പ ഒക്കെ നോക്കി!

ഒടുവിലിപ്പോള്‍ സൈഡ് പാനലിലെ ജാലകം കണ്ണിയില്‍ വീണ്ടും ഞെക്കി എങ്ങനെയൊക്കെയോ ഈ മുറിയില്‍ എത്തി!

പോളേ, ചിന്തയിലെന്തോ ചിലന്തിവലയുണ്ട്!

പറഞ്ഞുവന്ന് ഞാനിപ്പോള്‍ അകത്തോ പുറത്തോ എന്നൊരു സംശയം ബാക്കിയായി!

വിശ്വപ്രഭ
http://viswaprabha.blogspot.com

Submitted by paul on Wed, 2006-11-29 07:17.

പുറത്ത്, സ്ഥിരം?
ചിലമ്പാ... ഇടയ്ക്കൊക്കെ അകത്ത് കയറാം :-)

Submitted by paul on Wed, 2006-11-29 07:18.

വിശ്വം,
പ്രശ്നം മനസ്സിലായി.... ഒന്നുകൂടി ലോഗിന്‍ ചെയ്തു നോക്കുമോ?

കമന്റിട്ടില്ലേ... അപ്പോള്‍ തീര്‍ച്ചയായും അകത്തു തന്നെ :-)