തര്‍ജ്ജനി

രണ്ട് തൂക്കിക്കൊലകള്‍

സദ്ദാമിന്റെ വധശിക്ഷയെ അനുകൂലിക്കുന്നവരും അഫ്സലിന്റെ വധശിക്ഷയെ പ്രതികൂലിക്കുന്നവരും അതുപോലെ തന്നെ മറിച്ചും ഉള്ളവരുണ്ട്. ഇവരില്‍ ഒരു ന്യൂനപക്ഷം മാത്രമേ വധശിക്ഷയെന്ന പ്രാകൃതശിക്ഷാമുറയുടെ പിന്നിലെ യുക്തികളെ ചോദ്യം ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാവരും അമേരിക്കയെ അനുകൂലിക്കുന്നതിനാല്‍ സദ്ദാമിന്റെ വധശിക്സ്ഷയെ അനുകൂലിക്കുന്നവരും, അമേരിക്കന്‍ വിരുദ്ധതയുറ്റെ പേരില്‍ സദ്ദാ‍ാമിന്റെ വധശിക്ഷയെ എതിര്‍ക്കുന്നവരുമാണ്.

അഫ്സലിനെയും സദ്ദാമിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച കോടതികള്‍, ചെയ്തത് ശരിയാണോ എന്നതല്ല വിഷയം. ശരിക്കും എന്താവണം കോടതികളുടെ ശിക്ഷാവിധികളുടെ അനന്തരഫലങ്ങള്‍? ഒരു വ്യക്തിയെ നേര്‍ വഴിയ്ക്ക് കൊണ്ട് വരികയെന്നതാണോ അതോ സമൂ‍ൂഹത്തിന് ഒരു പാഠം കാണിച്ചു കൊടുക്കലാണോ? യഥാര്‍ത്ഥത്തില്‍ ഒരു സമൂഹത്തെ നിലയ്ക്ക് നിര്‍ത്തുന്നത് അധികാരസ്ഥപങ്ങളോടുള്ള പേടി എന്ന വികാരം കൂടിയല്ലേ?