തര്‍ജ്ജനി

വാര്‍ത്ത

വാര്‍ത്തകള്‍...

മലയാളം ഫോണ്‍ നോവല്‍

ഭാരതീയ ഭാഷകളിലെ പ്രഥമ ഫോണ്‍ നോവല്‍ - നീലക്കണ്ണുകള്‍

ജീവിതവൈഷമ്യങ്ങളില്‍പെട്ട്‌ അപഥസഞ്ചാരത്തിന്‌ നിര്‍ബന്ധിതയാകുന്ന ഒരദ്ധ്യാപികയുടെ മാനസികസംഘര്‍ഷമാണ്‌ ആറ്‌ അദ്ധ്യായങ്ങളിലായി ഈ ചെറുനോവലില്‍ പ്രതിപാദിക്കപ്പെടുന്നത്‌. കമ്പ്യൂട്ടറില്‍ എഴുതിയ നോവല്‍, റീഡ്മാനിയാക്ക്‌ എന്ന ബുക്ക്‌ റീഡറില്‍ വായിക്കാവുന്ന തരത്തില്‍ മലയാളം ഫോണ്ട്‌ കൂട്ടിച്ചേര്‍ത്ത്‌ 70KB വലിപ്പമുള്ള ഒരു ജാവാ ആപ്ളിക്കേഷന്‍ ഫയലാക്കി മാററിയിരിക്കുന്നു. ജാവാസന്നദ്ധമായ ഏത്‌ മൊബൈലിലും മലയാളത്തില്‍ വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും കഴിയും എന്നതാണ്‌ ഇതിന്‍റെ സൌകര്യം. പ്രത്യേകിച്ചൊരു പ്രോഗ്രാമോ ഫോണ്ടോ ഇതിനുവേണ്ടി മൊബൈലില്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ല. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളില്‍ത്തന്നെ ഇതാദ്യമായാണ്‌ ഒരു നോവല്‍ മൊബൈലില്‍ വായിക്കാനായി പൊതുജനത്തിന്‌ ലഭ്യമാകുന്നത്‌. ഇ-മെയില്‍ വഴിയോ നെറ്റില്‍ നിന്ന്‌ ഡൌണ്‍ലോഡ്‌ ചെയ്യാവുന്ന വിധത്തിലോ GPRS നെറ്റ്‌ വര്‍ക്ക്‌ വഴിയോ ഇത്‌ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കാനാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://phonenovel.blogspot.com

1001 കവിതകള്‍

മലയാള കവിതയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു പുതിയ സംരംഭത്തില്‍ പങ്കാളികളാകാന്‍ തര്‍ജ്ജനി വായനക്കാരെ ക്ഷണിക്കുന്നു. കവി ഹൃദയമുള്ള ആര്‍ക്കും പങ്കെടുക്കാം. മുപ്പതു വരിയില്‍ കവിയാത്ത കവിതകള്‍, ഫോട്ടോയും മേല്‍‌വിലാസവും സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയച്ചു തരിക:

സ്പന്ദനം
ഇരമല്ലൂര്‍ പി. ഒ
കോതമംഗലം - 686691
ഫോണ്‍: 9349808225

Subscribe Tharjani |