തര്‍ജ്ജനി

കവിത

പ്രളയം

ഒരുനാള്‍ സര്‍വ്വവും ശിഥിലമാകും
സൂര്യന്‍ പ്രളയത്തിലസ്തമിക്കും
മഴ വിണ്ണിനോട്‌ വിടപറയും
തീപിടിച്ച കാറ്റ്‌ കരിഞ്ഞുതീരും

മണിമന്ദിരങ്ങള്‍ തകര്‍ന്നുവീഴും
മണ്ണിലെല്ലാം ആഴ്‌ന്നുപോകും..
പരസ്പരം തിരിച്ചറിയാതെ,ജീവന്റെ
അന്ത്യത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടും

ആരും കൈ നീട്ടിത്തൊടില്ല
ആരും കൈ നീട്ടിത്തരില്ല
കണ്ണും കാതുമേതെന്നറിയാതെ
കനലുപോലെ മനമുരുകും..

പദ്മ സജു
Subscribe Tharjani |