തര്‍ജ്ജനി

കവിത

പൂച്ച

സാമ്രാജ്യങ്ങള്‍ കീഴടക്കി ഗ്രീസിലേക്ക് മടങ്ങും വഴി,
മാസഡോണയില്‍‍ വച്ച്
അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പൂച്ച പിടിച്ചു.

കരാറില്‍ ഒപ്പു വെച്ച് ഇന്ത്യയിലേക്ക് മടങ്ങും വഴി,
താഷ്ക്കണ്ടില്‍ വച്ച് ലാല്‍ ബഹാദൂര്‍ശാസ്ത്രിയെ പൂച്ച പിടിച്ചു.

ജാപ്പാനിലേക്ക് മടങ്ങും വഴി, വിമാനത്തില്‍ വച്ച്
നേതാജി സുഭാഷ് ചന്ദ്രബോസിനെ പൂച്ച പിടിച്ചു.

കോറിഗോണ്‍ ആശ്രമത്തില്‍ വച്ച് രോഗഗ്രസ്തനായ
ഓഷോവിനെ പൂച്ച പിടിച്ചു.

ചരിത്രത്തിന്റെ കരിവീണ അടുക്കത്തളങ്ങളില്‍
സാകൂതം പതുങ്ങിയിരുന്ന്‌
പൂച്ച ഇപ്പോഴും വിനയാന്വിതനായി, വിരസത്തോടെ
ദേവനാഗരിയില്‍ നമ്മളോട് അനുവാദം ചോദിക്കുന്നു.

"മീ, ആവൂ?.." (ഞാന് വരട്ടെ?) എന്നു്

എം. വേണു, മുംബൈ
Subscribe Tharjani |