തര്‍ജ്ജനി

കഥ

ഞങ്ങള്‍

ഞങ്ങള്‍ മനുഷ്യരായി പിറന്നു. മൃഗങ്ങളെപ്പോലെ ജീവിക്കുന്നു. യജമാനന്റെ കിങ്കരന്മാര്‍ ഞങ്ങളെ മേയ്ക്കുന്നു. ഞങ്ങള്‍ക്ക് വാലുണ്ടെന്നാണ് പറയുന്നത് ! നേരാകാം. നുണയാകാം. എന്തോ. തപ്പിനോക്കി നിഷേധിച്ച ഒരുവന്റെ ദുരന്തം ഞങ്ങള്‍ക്കെന്നും പാഠമാണ്.

ചോരമണക്കുന്ന യജമാനന്റെ ചാട്ടവാര്‍ ഞങ്ങളുടെ പ്രതികരണശേഷി എന്നേ ഇല്ലാതാക്കി. വളരെ വൈകിയാണ് ആ രഹസ്യം അറിഞ്ഞത്.

ഞങ്ങള്‍ കാണാത്ത, ഞങ്ങളെ സദാ കണ്ടുകൊണ്ടിരിക്കുന്നു എന്നു പറയുന്ന യജമാനന്‍ ഒരു പ്രതിമയാണത്രേ!

പട്ടണക്കാട് അബ്ദുള്‍ഖാദര്‍
കാട്ടുപറമ്പില്‍ ഹൌസ്
ആലപ്പുഴ 688531
Subscribe Tharjani |