തര്‍ജ്ജനി

കേരള പഠനം

കേരളത്തിലെ പ്രകടമായ വൈരുദ്ധ്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇത്. അളക്കാവുന്ന ജീവിതഗുണസൂചികകളിലെല്ലാം മേന്മ കാണിക്കുമ്പോള്‍ തന്നെ ദാരിദ്ര്യത്തിന്റെയും ജീര്‍ണ്ണതയുടെയും തുരുത്തുകള്‍ നിലനില്‍ക്കുന്നു. ഒരു വശത്ത് അസൂയാവഹമായ തൊഴില്‍ സുരക്ഷയും മറുഭാഗത്ത് രൂക്ഷമായ അരക്ഷിതാവസ്ഥയും. ഒരു വശത്ത് തൊഴിലില്ലായ്മയും മരുവശത്ത് ആവശ്യമുള്ള പണികള്‍ക്ക് ആളെ കിട്ടായ്കയും. ഒരു വശത്ത് ഗള്‍ഫില്‍ നിന്നുള്ള വമ്പിച്ച പണം വരവും മറുവശത്ത് വികസനത്തിന് വിദേശവായ്പ കൂടിയേ തീരൂ എന്ന അവസ്ഥയും. പണം പെരുകുന്ന സമൂഹവും പാപ്പരാകുന്ന സര്‍ക്കാരും. ഒരു വശത്ത് സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തെ അസൂയാവഹമായ മുന്നേറ്റം, മറുവശത്ത് അവരുടെ നിലനില്‍ക്കുന്ന അസ്വതന്ത്രത.

ഈ വൈരുദ്ധ്യങ്ങളെ നിര്‍ധാരണം ചെയ്യാനുതകുന്ന ചില അടിസ്ഥാന വിവരങ്ങള്‍ ഈ പഠനത്തില്‍ കൂടി കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠന റിപ്പോര്‍ട്ട് പി. ഡി. എഫ് ആയി താഴെയുള്ള ലിങ്കില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാവുന്നതാണ്.

കേരള പഠനം: കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?”