തര്‍ജ്ജനി

ചാക്യാര്‍കൂത്ത് - സാഹിത്യം

കൂത്തിന്റെ ആവശ്യത്തിനു സാധാരണ ഉപയോഗിച്ചുവരുന്നത് വാല്മീകി, ഭോജന്‍ , ഭവഭൂതി, രാജശേഖരന്‍ തുടങ്ങിയവര്‍ രചിച്ചിട്ടുള്ള രാമായണകഥാഗ്രന്ഥങ്ങളില്‍ നിന്ന് യഥോചിതം ഗദ്യപദ്യങ്ങള്‍ എടുത്തു കൂട്ടിച്ചേര്‍ത്ത് കഥയ്ക്കു വൈകല്യമോ വൈരസ്യമോ വരാതെ തീര്‍ത്ത രാമായണപ്രബന്ധവും അതുപോലെ തന്നെ ഭാരതപ്രബന്ധവും മേല്പത്തൂര്‍ ഭട്ടതിരി, എടവട്ടിക്കാട് നമ്പൂതിരി എന്നിവരുണ്ടാക്കിയിട്ടുള്ള പ്രബന്ധങ്ങളുമാണ്. ഇന്നുനിലവിലുള്ള കൂടിയാട്ടങ്ങളില്‍ സുഭദ്രാധനഞ്ജയം, തപതീസംവരണം, നാഗാനന്ദം എന്നീ മൂന്നെണ്ണത്തില്‍ മാത്രമേ ഹാസ്യപ്രധാനങ്ങളായ വിദൂഷകവേഷങ്ങളുള്ളൂ. വിദൂഷകന്റെ പുറപ്പാടുസമയത്തെ സ്തോഭം കഥകള്‍ക്കനുസരിച്ച് മാറും. എന്നാല് തന്റെ കര്‍‍മ്മഫലത്തെക്കുറിച്ചുള്ള പ്രതിപാദനവും,"ബ്രഹ്മാ യേന..." എന്ന ശ്ലോകം ചൊല്ലി അര്‍‍ത്ഥം പറയലും ഒക്കെ എല്ലാ കഥയിലുമുണ്ട്. പക്ഷെ പറയുന്ന കാരണങ്ങള്‍‍ക്കുമാത്രം കുറച്ചു വ്യത്യാസം കാണാം.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org