തര്‍ജ്ജനി

കഥ: കിളിച്ചുണ്ടന്‍ മാമ്പഴം

kilichundan mambazham

അങ്ങേ വീട്ടിലെ അപ്പു നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തി. അമ്മ പ്രത്യേകമായി പത്രക്കടലാസില്‍ പൊതിഞ്ഞ്‌ ചാക്കുനൂല്‍കൊണ്ട്‌ വരിഞ്ഞുകെട്ടി കൊടുത്തുവിട്ട പൊതികള്‍ അപ്പു വൈകിട്ടു തന്നെ വീട്ടില്‍ കൊണ്ടുവന്നു തന്നു. ഒപ്പം ഒരു താക്കീതും.. അമ്മ പ്രത്യേകം പറഞ്ഞു ആ മാമ്പഴം ഇന്നു തന്നെ തിന്നണം അല്ലെങ്കില്‍ കേടാവും..

പൊതികള്‍ ഓരോന്നായി അഴിച്ചപ്പോള്‍ വടക്കിനിയില്‍ കാല്‍ നീട്ടിയിരുന്ന്‌, മടിയിലെ മുറത്തിലേക്ക്‌ മാങ്ങ ചെത്തിയിടുന്ന അമ്മയുടെ പുകയേറ്റു മങ്ങിയ മുഖവും ആ സ്നേഹത്തിന്റെ ഊഷ്മളതയും ഹൃദയത്തിലേക്ക്‌ ഒരു വേദനയായി തുളച്ചു കയറി. തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത്‌ വിളയിച്ച അവലിന്റെ പൊതിയില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു.

നിനക്ക്‌ അവല്‍ വിളയിച്ചത്‌ എത്ര ഇഷ്ടമാണെന്ന്‌ എനിക്കറിയാം. പണിക്കാരെ കിട്ടാനില്ലാതെ ആകെ വിഷമിച്ചു ഞാന്‍. ജാനു വരാം വരാം എന്നു പറഞ്ഞു വന്നില്ല. ഒടുവില്‍ വടക്കേലെ നാണിയുടെ വീട്ടുമുറ്റത്ത്‌ പോയി അവളോട്‌ ചോദിക്കേണ്ടതായി വന്നു. അവളുടെ അടുക്കും ചിട്ടയുമില്ലാത്ത പണികള്‍ എനിക്കു പിടിക്കില്ലാന്നു നിനക്കറിയാലോ? തേങ്ങ അതുകൊണ്ട്‌ ഞാന്‍ തന്നെ ചിരകി.

അവിടെ എല്ലാം കിട്ടും എന്ന്‌ നീ പറയും. പക്ഷേ പുന്നെല്ലിന്റെ അവലു വിളയിച്ചതും നമ്മുടെ തൊടിയിലെ കിളിച്ചുണ്ടന്‍ മാമ്പഴവും ഒക്കെ കിട്ടുമോ അവിടെ? നീ ഏതായാലും രണ്ടു മാസം കഴിയുമ്പോള്‍ അവധിക്കെത്തുമല്ലോ? അപ്പോഴേക്കും കുട്ടികള്‍ക്കിഷ്ട്ടമുള്ള ചക്ക വറുത്തത്‌ ഉണ്ടാക്കി വയ്ക്കാം.

ആ അവല്‍ തിന്നപ്പോഴൊക്കെ തൊണ്ടയില്‍ നിസ്സഹായതയോ കുറ്റബോധമോ ഒക്കെ തടയുന്നതു പോലെ തോന്നി. തറവാടിന്റെ ചുവരുകള്‍ക്കുള്ളില്‍ തേഞ്ഞു തീരുന്ന അമ്മയുടെ മെലിഞ്ഞ ശബ്ദം കാതുകളില്‍ മുഴങ്ങുന്നതുപോലെ... അടുത്ത അവധിക്ക്‌ ചെല്ലുമ്പോഴെങ്കിലും അമ്മയ്ക്ക്‌ അല്‍പം വിശ്രമം നല്‍കണമെന്നു മനസില്‍ കരുതി.

പക്ഷേ അവധിക്ക്‌ ചെന്നപ്പോഴേക്കും അമ്മ കിടപ്പിലായിക്കഴിഞ്ഞിരുന്നു. ഇത്തവണ അവധി കഴിഞ്ഞ്‌ നീ പോവുമ്പോള്‍ എന്തെങ്കിലും ഒക്കെ പൊതിഞ്ഞ്‌ തന്നയയ്ക്കാന്‍ ഞാനുണ്ടാവില്ലല്ലോ എന്ന ദൈന്യ ഭാവത്തോടെ നോക്കി കൊണ്ട്‌ അമ്മ എന്നന്നേക്കുമായി വിട പറയുകയും ചെയ്തു. ഒരു ശാരംഗ പക്ഷിയെപ്പോലെ ആ ജന്മം ശാന്തമായി പറന്നു പോയി.

ഇന്നലെ അപ്പു വീണ്ടും അവധി കഴിഞ്ഞെത്തി. കിളിച്ചുണ്ടന്‍ മാമ്പഴമോ അവല്‍ വിളയിച്ചതോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അനിയനോട്‌ അവന്റെ ഉണ്ണിയുടെ ഒരു പടം ചോദിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. വിവരങ്ങളൊക്കെ ഇപ്പോള്‍ ഡോട്ട്‌ കോമിലൂടെയാണല്ലോ അറിയുന്നത്‌! നഷ്ടമാവുന്ന മാധുര്യങ്ങള്‍ മനസില്‍ ശൂന്യതയുടെ അറകള്‍ വര്‍ദ്ധിപ്പിച്ചു. പൂജ്യങ്ങളുടെ എണ്ണം കൂട്ടി പൂജ്യന്മാരാവാനുള്ള ശ്രമത്തിനിടയില്‍ ഹൃദയത്തിന്റെ പല അറകളിലും പൂജ്യങ്ങള്‍ മാത്രം ബാക്കി.

സേബാ തോമസ്‌
Riyadh, Saudi Arabia.
seba_thomas@hotmail.com

Submitted by Anonymous (not verified) on Sun, 2005-05-08 00:43.

Good one! gihathuruthvam valarthunna katha! keep writing

Submitted by Anonymous (not verified) on Sun, 2005-05-08 16:42.

Avil mampzham ennu paranjal udane griham athuram avumo?

Submitted by Joshy Ravi (not verified) on Sun, 2005-05-15 01:27.

Priyappetta Anonymous Suhruthe, thankal paranjathu valare sariyanu Avil mambazham ennu paranjal gruhathurathvam undavilla, pakshe aa avil mambazham koduthu vitta ammaye oorthal theerchayayum gruhathurathvam undavum... athu pole oramma chilappol avil vilayichathinum mambazhathinum pakaram sneham kori niracha mattenthenkilum oru sadhanavumayi namukku vendiyum kaathirikkunnundennu oorkkumbol..... aa oorma nammalil undakkunnathil kathakari vijayichirikkunnu ennu venam parayan... vachu neettumbol naam ozhinju maarukayum pinne akannirunnu athinayi kothikkukayum avasanam athu theedi chellumbozhakatte ennenneekkumayi akannu pokukayum cheyyunna ammayude sneham valare manoharamayi avatharippicha kathakruthinu abhinandanagal.... Iniyum nalla nalla kathakal ezhuthatte ennashamsikkunnu....

Joshy.......

Submitted by kingini (not verified) on Thu, 2005-05-19 02:25.

Nalla story ethu vayikumpol ariyathe njan veedine patti orthu poyi. Ormakale valare nannayi narrate cheythitunde Kadhakari.Seba kke ente abhinandangal.Eniyum othiri jeevagandhiyaya kadhakal ezhuthatt ennasamsikkunnu.