തര്‍ജ്ജനി

ചാക്യാര്‍കൂത്ത് - വേഷം

ഹാസ്യത്തെ സൂചിപ്പിക്കുന്ന നിറം വെളുപ്പാണെന്ന് ഭരതമുനി പറയുന്നു. ആ നിറമുള്ള അരിമാവ് മുഖത്തും മാറത്തും കൈകളിലും കാലിന്മേലും തേക്കും. കണ്ണില്‍ വീതിയില്‍ മഷി നീട്ടിയെഴുതും. നെറ്റി, കവിള്‍ത്തടം, നാസാഗ്രം, താടി, മാറിടം, കൈകള്‍ എന്നീ സ്ഥാനങ്ങളിലായി വട്ടത്തില്‍ കുങ്കുമം കൊണ്ടു പതിനാലു ചുവന്ന പൊട്ടും തൊടും. ചുവപ്പുതുണി, വാസികം, പീലിപ്പട്ടം, ചെവിപ്പൂവ് എന്നിവ ധരിക്കും. കുണ്ഡലത്തിന്റെ സ്ഥാനത്ത് ഒരു ചെവിയില്‍ ഒരുണ്ടത്തെച്ചിമാലയും മറ്റേതില് വെറ്റില തെറുത്തതുമാണ് അണിയാറ്. കരി കൊണ്ട് മേല്‍‍മീശ വളരെ ഭംഗിയില്‍, ഒരറ്റം മേലോട്ടും മറ്റേ അറ്റം കീഴോട്ടുമായി വരക്കും. മാറ്റു കൊണ്ട് ഒരു പ്രത്യേക രീതിയില്‍ കച്ചകെട്ടി, പൃഷ്ഠഭാഗത്ത് ഉടുത്ത വസ്ത്രത്തിനുമീതെയും കടിസൂത്രം മുന്വശത്തും കെട്ടും. ഇവയ്ക്കു പുറമേ മണിബന്ധത്തില്‍ കടകവും വാസികത്തിനു മുകളില്‍ കുടുമയും പൂണൂല്‍ , ഉത്തരീയം എന്നിവയും അണിയുന്നു.

കടപ്പാട്:
അഭിനേത്രി, ഉഷാ നങ്ങ്യാര്‍,കേളി
www.keliindia.org