തര്‍ജ്ജനി

ഏഷ്യാനെറ്റിന്റെ സിമി നാടകത്തിന്‌ ആന്റി ക്ലൈമാക്സ്‌

കോഴിക്കോട്‌: കേരളത്തിലെ മുസ്ലിം സമുദായത്തെയൊന്നാകെ പ്രതിക്കൂട്ടിലാക്കാന്‍ മുന്‍ സിമി പ്രവര്‍ത്തകരെ ചതിയില്‍പ്പെടുത്തി കെട്ടിച്ചമച്ച വ്യാജവാര്‍ത്തയ്ക്കു പിന്നിലെ ഗൂഢാലോചന വെളിച്ചത്തായതോടെ, വീണതു വിദ്യയാക്കാന്‍ ഏഷ്യാനെറ്റിന്റെ വിഫലശ്രമം. നിരപരാധികളായ യുവാക്കളെ ലേഖിക സമര്‍ഥമായി കബളിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്തായതിനെ തുടര്‍ന്നു നുണകള്‍ ആവര്‍ത്തിച്ചു മുഖംരക്ഷിക്കാന്‍ ശ്രമിക്കുകയാണു ചാനല്‍.
ഏഷ്യാനെറ്റ്‌ ഭീകരപ്രവര്‍ത്തകരായി ചിത്രീകരിച്ച മുന്‍ സിമി പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നതും റിപോര്‍ട്ടര്‍ പി പി സന്ധ്യയുടെ കള്ളക്കളി വ്യക്തമാക്കുന്നതുമായ ടെലിഫോണ്‍ ടേപ്പ്‌ പുറത്തുവന്നു. വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ പിറ്റേന്നാണു ചതിയില്‍പ്പെട്ട യുവാക്കള്‍ നിജസ്ഥിതി ആരാഞ്ഞ്‌ റിപോര്‍ട്ടറുമായി ടെലിഫോണില്‍ സംസാരിച്ചത്‌.
യുവാക്കളെ കബളിപ്പിക്കുകയും വാര്‍ത്ത വളച്ചൊടിക്കുകയുമാണു ചെയ്തതെന്നു ലേഖിക ടെലിഫോണ്‍ സംസാരത്തില്‍ സിമി മുന്‍ പ്രസിഡന്റ്‌ നൂറുല്‍ അമീറിനോട്‌ സമ്മതിക്കുന്നുണ്ട്‌.

സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

നൂറുല്‍ അമീന്‍: ഹലോ സന്ധ്യയല്ലേ?
സന്ധ്യ: അതെ
അ: ഞാന്‍ നൂറുല്‍ അമീന്‍. ഞങ്ങളെ ഉപയോഗിച്ചു നിങ്ങള്‍ ചെയ്ത വാര്‍ത്തയില്‍ വസ്തുതാപരമായ ഒട്ടേറെ തെറ്റുകളുണ്ട്‌.
സ: എന്താണത്‌? പറയൂ
അ: വാര്‍ത്തയില്‍ നിങ്ങള്‍ പറഞ്ഞല്ലോ രഹസ്യകേന്ദ്രത്തില്‍ നിന്നാണു പകര്‍ത്തിയതെന്ന്‌. നമുക്കറിയാമല്ലോ അതല്ലായെന്ന്‌. ആണോ?
സ: അല്ല
അ: രഹസ്യയോഗമാണെന്നല്ലേ നിങ്ങള്‍ വാര്‍ത്തയില്‍ പറഞ്ഞത്‌?
സ: ഏയ്‌, ഞാന്‍ അങ്ങനെ പറഞ്ഞില്ല. (സിമിയുടെ രഹസ്യകേന്ദ്രത്തിലാണു ഞാനുള്ളതെന്നു വാര്‍ത്തയുടെ ആമുഖത്തില്‍ പറഞ്ഞ കാര്യം ലേഖിക വിഴുങ്ങി)
അ: നിങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരസ്യമായല്ലേ പരിപാടിക്കു ഞങ്ങള്‍ സഹകരിച്ചത്‌.
സ: അതു ഞാന്‍ വിശദീകരിക്കുന്നുണ്ട്‌.
അ: സിമി നിരോധിക്കും മുമ്പുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളല്ലേ നിങ്ങള്‍ക്കു തന്നത്‌? അതില്‍ പ്രിന്റ്‌ ചെയ്ത തിയ്യതിയുണ്ടല്ലോ?
സ: അതെനിക്കു ബോധ്യപ്പെട്ടതാണ്‌.
അ: ആ പ്രസിദ്ധീകരണങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നുവെന്ന്‌ ആരാണു നിങ്ങളോടു പറഞ്ഞത്‌?
സ: വാര്‍ത്തയില്‍ അങ്ങനെ പറഞ്ഞതുകൊണ്ട്‌ നിങ്ങള്‍ക്കെന്താണു ദോഷം
അ: ഇന്റര്‍വ്യൂവിനു നിങ്ങള്‍ ആവശ്യപ്പെട്ടപ്രകാരം പരസ്യമായല്ലേ ഞങ്ങള്‍ സഹകരിച്ചത്‌?
സ: അതെ, നമുക്കറിയാവുന്ന കാര്യമാണല്ലോ?
അ: നിങ്ങളുടെ സ്റ്റുഡിയോയില്‍ ഞങ്ങള്‍ വരാമെന്നു പറഞ്ഞപ്പോള്‍ നിങ്ങളല്ലേ വേണ്ട എന്നു പറഞ്ഞത്‌?
സ: അതെ, അവിടെ അതിനുള്ള സൗകര്യമില്ല. അതിനാലാണു അങ്ങനെ പറഞ്ഞത്‌.
അ: പിന്നെന്താണു നിങ്ങള്‍ വാര്‍ത്തയില്‍ മറിച്ചുപറഞ്ഞത്‌?
സ: ഞാനിപ്പോള്‍ എല്ലാവരോടും പറഞ്ഞിരിക്കുന്നത്‌ ഓഫിസില്‍ വച്ച്‌ എടുത്തതാണെന്നാണ്‌.
അ: നിങ്ങളുമായുള്ള ഡിസ്കഷനിലും മറ്റും ഞങ്ങള്‍ ഇസ്ലാമിക പ്രവര്‍ത്തനമല്ലാതെ മേറ്റ്ന്തെങ്കിലും നടത്തുന്നതായി സംശയം തോന്നിയോ?
സ: നിങ്ങള്‍ ഭീകരപ്രവര്‍ത്തനമാണു നടത്തുന്നതെന്നു ഞാന്‍ പറഞ്ഞില്ലല്ലോ.
അ: സിമിയെക്കുറിച്ചു പല പ്രചാരണങ്ങള്‍ നടക്കുന്നു. അതു തിരുത്താന്‍ പറ്റില്ലല്ലോ. അതുകൊണ്ട്‌ ആ സമയത്തു പ്രവര്‍ത്തിച്ചവരെ ബന്ധപ്പെട്ടു യാഥാര്‍ഥ്യം വെളിപ്പെടുത്താന്‍ അവസരം തരാമെന്നല്ലേ നിങ്ങള്‍ പറഞ്ഞത്‌?
സ: എന്നാലും, ആ സംഘടനയ്ക്കു വേണ്ടിയാണല്ലോ നിങ്ങള്‍ പറഞ്ഞത്‌.
അ: ഞാന്‍ പ്രവര്‍ത്തിക്കുന്ന കാലത്തു സംഘടന നിരോധിച്ചിട്ടില്ലല്ലോ?
സ: ഇല്ല
അ: നിരോധിക്കാത്ത കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചുമല്ലേ ഞാന്‍ നിങ്ങളോടു സംസാരിച്ചത്‌?
സ: അതെ.
അ: നിരോധനം കൊണ്ടു സിമി തളരില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞോ?
സ: പറഞ്ഞു.
അ: പറഞ്ഞോ?
സ: പറഞ്ഞു
അ: സിമിയെന്നല്ല ഇസ്ലാമിക ആശയപ്രചാരണം തളരില്ല എന്നല്ലേ ഞാന്‍ പറഞ്ഞത്‌?
സ: സംഘടന എന്ന നിലയ്ക്കാണു ഞാന്‍ ചോദിച്ചത്‌.
അ: നിങ്ങള്‍ പറഞ്ഞത്‌ ഇവിടെ ആന്റി മുസ്ലിം കാംപയിന്‍ നടക്കുന്നുവെന്നും അതു പ്രതിരോധിക്കാനാണു ഞങ്ങള്‍ക്ക്‌ അവസരം തരുന്നതെന്നുമാണ്‌. പക്ഷേ, അങ്ങനെ എന്തെങ്കിലും നിങ്ങള്‍ വാര്‍ത്തയില്‍ കൊടുത്തോ?
സ: മറ്റു ചാനലുകള്‍ ചെയ്യുന്നപോലെ ബോംബോ പിടിവാളോ കാണിച്ചു ഞാന്‍ ഒന്നും ചെയ്തില്ലല്ലോ?
അ: സിമിപ്രവര്‍ത്തനം സജീവമാണെന്നതിനു നിങ്ങളുടെ കൈയില്‍ എന്തെങ്കിലും തെളിവുണേ്ടാ?
സ: ആശയപ്രചാരണം നടക്കുന്നുണ്ടല്ലോ.
അ: തെറ്റു സമ്മതിക്കുന്ന നിങ്ങള്‍ തിരുത്തി വാര്‍ത്ത കൊടുക്കണം.
സ: അതു ഞാന്‍ ചെയ്യാം.

തെറ്റു തിരുത്താമെന്നു ലേഖിക സമ്മതിച്ചെങ്കിലും സിമിയുടെ പേരില്‍ നുണകള്‍ ആവര്‍ത്തിച്ചു നിരപരാധികളായ യുവാക്കളെ തുറുങ്കിലാക്കാനാണു ഏഷ്യാനെറ്റ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌.
ആഭ്യന്തരമന്ത്രിയെയും ഉന്നത പോലിസ്‌ ഉദ്യോഗസ്ഥരെയും ഏഷ്യാനെറ്റ്‌ നേരിട്ടു ബന്ധപ്പെട്ടു യുവാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വിവരമുണ്ട്‌.
ഇതുവഴി തങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ചലനം സൃഷ്ടിച്ചുവെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം.

http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20060811619010420