തര്‍ജ്ജനി

കവിത: ഇടവപ്പാതി

sunil krishnan

സന്ധ്യയുടെ ശോണിമയില്‍
കരിമേഘങ്ങള്‍ കോലം വരച്ചു,
ആകാശമിരുണ്ടു.
ഇടമുറിയാതാര്‍ത്തലച്ചു പെയ്യും
ഇടവപ്പാതിയില്‍
ഇടനെഞ്ചിലൊരിടിമുഴക്കം പോലെ
ഇരമ്പിയെത്തുന്നു രോദനം
കണ്‌ഠനാളങ്ങളില്‍ക്കുരുങ്ങി
അകാലമൃത്യുവരിക്കും വിലാപങ്ങള്‍
നേരം തെറ്റിയ നേരത്ത്‌
നേരെന്തെന്നറിയാതെ
വഴിതെറ്റി നിലയില്ലാക്കയത്തിന്‍
ചുഴിയില്‍ പിടഞ്ഞമരുന്നു ജീവിതങ്ങള്‍.
സമര്‍പ്പിക്കുവാന്‍ കൊതിച്ചരുമയായ്‌
സൂക്ഷിച്ചൊരു പ്രണയപുഷ്പം
വെയില്‍മൂടി വാടിത്തളര്‍ന്നു
നിശബ്ദമായി വിങ്ങുന്നു, തേങ്ങുന്നു.

പ്രകാശ്‌ കളരിക്കല്‍, അല്‍ഹസ
ഫോണ്‍: 03-5754133

Submitted by jayesh (not verified) on Fri, 2005-05-20 13:26.

Dear Prakash,

itavappaathi itayil vachchu murinju poyathu pole. pranayapushpam vitarnnu thanne nilkkatte. maruppachcha pole.