തര്‍ജ്ജനി

ഗാന്ധ്യായനം

ഗ്രാമത്തിലൂടെ
കൈത്തറി നൂറ്റ്
ഗാന്ധിമഴ.
അര്ദ്ധനഗ്നഗാത്രം
താങ്ങിത്താങ്ങി
മഴയ്ക്കോരം ചേര്‍ന്ന്
ഭാരതഗമനം.

സ്വാതന്ത്ര്യാഭിലാഷം
നട്ടുനനച്ച
ഗൃഹനാഥം,
തോക്കുമുളപ്പിച്ചെടുത്ത
വിരോധാഭാസം...

അനുഭവിപ്പാനൊട്ടും
യോഗമില്ലാത്തവനേ,
അഴിഞ്ഞാട്ടമാടും
ജനായത്തപ്പടിപ്പുരയില്
നമ്രശിരസ്കമായ് നിന്റ
അഭിലാഷപൂര്‍ത്തി !

ശ്രീകൃഷ്ണദാസ് മാത്തൂര്‍
Subscribe Tharjani |