തര്‍ജ്ജനി

കവിത

ദൈവനാമങ്ങള്‍

illustration

ഞാനെന്റെ ജാലകം
ആരാമത്തിലേക്ക്‌ തുറന്നുവച്ചു
അപ്പോഴും
ആരാമത്തില്‍ പൂക്കളും
അവയെച്ചുറ്റി
ശലഭങ്ങളുമുണ്ടായിരുന്നു.

കാറ്റ്‌
ആകാശച്ചരിവിലെ കരി
വെള്ളിമേഘങ്ങളാല്‍
തുടച്ചുകൊണ്ടിരുന്നു.
മുഖം മങ്ങിയ മേഘങ്ങള്‍
മഴയായി വിതുമ്പി.

മഴ കനത്തും വ്യാപിച്ചും നില്‍ക്കയാല്‍
ആരാമം കറുത്ത തിരശ്ശീലയില്‍ മൂടിപ്പോയി.
ഞാനപ്പോള്‍
ഹൃദയത്തില്‍ ദുഃഖിതനും
ആത്മാവില്‍ എകാകിയുമായി.
നിമിഷങ്ങള്‍
നിരാശാഭരിതങ്ങളായി വളര്‍ന്നു

പിന്നെയെപ്പോഴോ
വിശുദ്ധമായൊരു പ്രാര്‍ത്ഥന പോലെ

വിദൂരത്ത്‌ വ്യഥിതനായൊരു
പക്ഷി പാടി.

പ്രാര്‍ത്ഥിയുടെ ഹൃദയം തഴുകുന്ന
ദൈവത്തിന്റെ വിരലുകള്‍
നേര്‍ത്തും മൃദുവുമായിരുന്നു.

കാഴ്ചയുടെ സമസ്തകോണിലുമത്‌
പെണ്‍ചാരുതയുടെ
വടിവളവുകളില്‍
കാഴ്ചയെ മദിച്ചു.

മഴ നേര്‍ത്തപ്പോള്‍
ദൈവത്തെക്കുറിക്കുന്ന
പുല്ല്ലിംഗ സംബോധനയിലെവിടെയോ
ഒരു തുള്ളി മഴ വീണു.

ആ മഴ മാത്രം
തുടര്‍ന്ന് പെയ്തു
ഹരിതഗൃഹത്തില്‍
തപിച്ച്‌ പുളഞ്ഞിരുന്ന
മണ്ണും വിണ്ണും
മെല്ലെ തണുത്ത്‌ ശമിച്ചു.

സുനില്‍ ചിലമ്പിശ്ശേരില്‍
Subscribe Tharjani |
Submitted by Sunil on Sun, 2006-10-08 19:20.

എത്ര സുനിലുകളാ‍ാ‍ാ‍ാ‍ാ‍ാ...ന്റ മ്മോ. എല്ലാവരുടേയും അഡ്രസ്സുകൂടെ ഉള്‍പ്പെടുത്തിയാല്‍ തിരിച്ചറിയാമായിരുന്നു!