തര്‍ജ്ജനി

കവിത: മെയ്‌ ഫ്ലവേഴ്സ്‌

പ്രണയകാലത്തു വിരിഞ്ഞ പൂവുകള്‍
അടുത്തുവെച്ചു ഞാന്‍ നിറം കൊടുത്തതും
കനലെരിയുന്ന മനസ്സിനുള്ളിലെ
ചിലമ്പൊലികളില്‍ ഇരുളുവീണതും
മരുപ്പറമ്പിലെ മരണശയ്യകള്‍
വിരഹദുഃഖത്താല്‍ മറഞ്ഞുപോയതും
ഇനി ജനിക്കാത്ത, പുനര്‍ജ്ജനിക്കാത്ത
വിരഹനാളുകള്‍ നിലച്ചുപോയതും
ഉറവ വറ്റിയ നദീതീരം പോലെ
മണല്‍പ്പറമ്പിലെ വെളുത്തവാവുകള്‍
മരണമെന്തിനോ പുറകെ വന്നെന്നെ
കരാംഗുലികളാല്‍ പുണര്‍ന്നുപോയതും
കുതറിമാറി ഞാന്‍ പ്രിയതമയുടെ
മധുരഗാനങ്ങള്‍ ശ്രവിച്ചിരുന്നതും
അവള്‍ക്കുമാത്രമായ്‌ കരുതിവെച്ചൊരു
ഹൃദയപാളികള്‍ ഒളിച്ചുവെച്ചതും
പ്രവാസലോകത്തിന്‍ വിചിത്രക്കാഴ്ച്ചകള്‍
വരച്ചുവെക്കുവാന്‍ മറന്നുപോയല്ലോ...

ടി.എ. ലക്ഷ്മണന്‍