തര്‍ജ്ജനി

വേലിതന്നെ വിളവ്‌ തിന്നുന്നു

കടപ്പാട്‌: മാതൃഭൂമി ദിനപത്രം 17-09-06
കൃഷിവകുപ്പ്‌ അഡി.ഡയറക്ടറെ സസ്സ്പെന്റ്‌ ചെയ്തു
തിരുവനന്തപുരം: കൃഷി വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ പി.പി.ഗോപിയെ സര്‍വീസില്‍ നിന്നും സസ്‌സ്പെന്റ്‌ ചെയ്തു.
വിവിധ ആവശ്യങ്ങള്‍ക്കായി വന്‍ തുക സര്‍ക്കാരില്‍നിന്നും മുന്‍‌കൂറായി വാങ്ങുകയും അത്‌ തിരിമറി നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍‌ന്നാണ് സസ്‌സ്പെന്‍ഷന്‍. പ്രാഥമിക വിവരമനുസരിച്ച്‌ 23 ലക്ഷം രൂപവരെ ഇത്തരത്തില്‍ കണക്കില്ലാതെയും വ്യാജ വൌച്ചറുകള്‍ വഴിയും ചെലവാക്കിയതായി ഗോപിയെ സസ്‌സ്പെന്റ്‌ ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ഗോപിയുടെ അഴിമതിയെക്കുറിച്ച്‌ കഴിഞ്ഞ ജൂലൈ 8 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 20 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായാണ് ‘മാതൃഭൂമി’ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നത്‌.
------------------------------------------------------------------
വെലിതന്നെ വിളവ്‌ തിന്നുന്നതല്ലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക്‌ കാരണം. ഇതൊരു തെളിവുമാത്രം. കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌ എന്ന ഒരു ബ്ലോഗ് പലവിവരങളും വെളിച്ചം കാണിക്കുന്നു. അവശ്യസാധനങളുടെ വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ ഡി.എ വര്‍ധനവ്‌ ലഭിക്കുന്ന കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥരുടെ സംഘടന കര്‍ഷകരുടെ പ്രശ്നങ്ങള്‍ മറക്കുന്നു. വലത്‌ ഇടത്‌ കക്ഷികള്‍ ഒറ്റക്കെട്ടായി ശമ്പള വര്‍ധനവിനായി ഒരുമിക്കുകയും ചെയ്യും. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന കര്‍ഷകരുടെ അവശത പഞ്ചായത്ത്‌ തലത്തില്‍ കൃഷിഭവനുകളുടെ സഹായത്താല്‍ പരിഹരിക്കാവുന്നതും കര്‍ഷകരെ ആത്മഹത്യകളില്‍നിന്നും രക്ഷിക്കാവുന്നതും ആണ്. ചേരി ചേരാ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉയര്‍ന്നു കേട്ട ശബ്ദം കര്‍ഷകര്‍ക്കുവേണ്ടിയുള്ള ക്യൂബയുടെ ശക്തമായ ശബ്ദമായിരുന്നു.

Submitted by kevinsiji on Mon, 2006-09-18 15:22.

പ്രതിപക്ഷത്തിരുന്നിരുന്ന സമയത്തു് കര്‍ഷകാത്മഹത്യകളൊരു കരുവാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്കായി 50000ക പ്രോത്സാഹനം പ്രഖ്യാപിച്ചു, ആത്മഹത്യചെയ്യാതിരിക്കാനായി എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്നു.

ഇന്നത്തെ വാര്‍ത്തയില്‍ കണ്ടതു്: എന്നിട്ടും ആത്മഹത്യ കുറയാത്തതു് കൊണ്ടു് ഇതിനെക്കുറിച്ചു പഠിക്കാന്‍ പുതിയ കമ്മറ്റിയും രൂപികരിച്ചിരിക്കുന്നുവത്രേ.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്ലാം നേരിട്ടുപോയി കണ്ടു പഠിച്ച‍ അച്യുതാനന്ദനു് ഇപ്പോള്‍ കര്‍ഷകാത്മഹത്യയെക്കുറിച്ചൊരു പുനര്‍ഗവേഷണം വേണമെന്നു് തോന്നാന്‍ കാരണമെന്തു്?

ഭരണത്തിലേറിയപ്പോഴാണു് മനസ്സിലാകുന്നതു്, ഒരു മുഖ്യമന്ത്രിയുടെ പവറൊന്നും പോര ഈ നാടിന്റെ ശോച്യാവസ്ഥ മാറ്റിയെടുക്കാനെന്നു്. ഇനിയിപ്പോ ചെയ്യാവുന്നതു് മറ്റുള്ളവരെ പോലെ കണ്ണില്‍ പൊടിയിടുന്ന വിദ്യകള്‍ തന്നെ. സബ്കമ്മിറ്റി പഠനം, ജുഡീഷ്യറി അന്വേഷണം മുതലായ രാഷ്ട്രീയക്കാരുടെ സ്ഥിരം കലാപരിപാടികള്‍.

കാര്‍ഷികലോണുകള്‍ക്കു് മൊറട്ടോറിയം പ്രഖ്യാപിച്ചതു പോലും ഉദ്യോഗസ്ഥരെക്കൊണ്ടു നടപ്പിലാക്കിക്കാന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇന്നും ബാങ്കുദ്യോഗസ്ഥര്‍ ജപ്തിചെയ്യാന്‍ ബാക്കിയുള്ളവരെ ഓടിപ്പിച്ചിട്ടു പിടികൂടുന്നു. സര്‍ക്കാര്‍ ഉറക്കമെണീക്കുന്നതിനും മുമ്പു അവര്‍ക്കവരുടെ പണിതീര്‍ക്കണം.

എതെല്ലാം ഓഫീസുകളില്‍ ആരെല്ലാം ഏതെല്ലാം നിലകളില്‍ അഴിമതിക്കാരാണെന്നു് അവരുമായി ഇടപെടുന്ന പൊതുജനങ്ങള്‍ക്കു് നല്ല അറിവുണ്ടു്. ഈ പൊതുജനങ്ങളില്‍ സംശുദ്ധത കൊട്ടിഘോഷിക്കുന്ന എല്ലാവിഭാഗം രാഷ്ട്രീയക്കാരും പെടും. പക്ഷേ ഇന്നുവരെ ആരും രാഷ്ട്രീയശക്തിയുപയോഗിച്ചു് അഴിമതിക്കാര്‍ക്കെതിരെ ഒരു ചെറുവിരലുപോലും അനക്കിയതായി കേട്ടിട്ടില്ല. രക്തം തിളക്കുന്ന യുവജനസംഘടനകള്‍ പോലും. ഘോരഘോരം മുദ്രാവാക്യം വിളിച്ചു് നിര്‍വൃതിയടയാനേ യുവജനസംഘടനകളെക്കൊണ്ടു് ആവുന്നുള്ളൂ. അതിനപ്പുറം പോകാനുള്ള ത്രാണിയില്ലാതേയോ അതോ മേലേതലങ്ങളില്‍ നിന്നുള്ള അനുവാദത്തിനു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പോ എന്നറിയില്ല.

അധികാരങ്ങളിലെത്തി കുടത്തില്‍ കൈയിടാന്‍ കഴിഞ്ഞവര്‍ക്കെല്ലാം പിന്നെ വീര്യം, വീരസ്മരണകളില്‍ മാത്രം. നാവിലെല്ലാം ചക്കരയുടെ മധുരം.

വേലി വിളവുതിന്നുന്നതു്, കാര്‍ഷികമേഖലയുടെ തകര്‍ച്ചയല്ല, ഈ സമൂഹത്തിന്റെ തന്നെ നാശത്തിലേയ്ക്കുള്ള കുതിപ്പിന്റെ ആയിരംലക്ഷണങ്ങളിലൊന്നു മാത്രമാണു്.

എങ്കിലും അച്യുതാനന്ദനു മാത്രമേ വല്ലതും ചെയ്യാന്‍ കഴിയുകയുള്ളൂ എന്നു് മനസ്സിനിയും പറയുന്നു. പ്രതീക്ഷയിനിയും ബാക്കിനില്ക്കുന്നു.

Submitted by ralminov on Wed, 2006-09-20 02:14.

നമ്മില്‍ പഠിച്ചവര്‍ സോഫ്റ്റവേര്‍, ഡാക്ടര്‍, എഞ്ചിനീര്‍, ഇത്യാദി വകുപ്പുകളുമായി രാഷ്ട്രപുനര്‍നിര്‍മാണത്തിലേര്‍പ്പെടുകയും രാഷ്ട്രീയക്കാരെ പുച്ഛിക്കുകയും അവമതിക്കുകയും ചെയ്യുന്നു.... പഠിക്കാത്തവര്‍ നമ്മെ ഭരിക്കുന്നു.. പഠിപ്പ് കൂടുതലില്ലാത്തത് കൊണ്ട് ഉദ്യോഗസ്ഥര്‍
പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്നു...അപ്പോപ്പിന്നെ വേലി വിളവ് തിന്നില്ലെങ്കിലല്ലേ അത്ഭുതം!!! അതോ വേലിയുടെ മറവിലൂടെ അനോണികളോ?

നാം നമ്മുടെ കുട്ടികളെ രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാണോ?
ഞാന്‍ തയ്യാറല്ല..എനിക്ക് പുറത്ത് നിന്ന് കുറ്റം പറയാനാണിഷ്ടം..ഇടതന്മാര്‍ കേന്ദ്രത്തെ പഴിക്കുന്നത് പോലെ !!!

Submitted by kevinsiji on Wed, 2006-09-20 15:03.

ശരിയാണു്,
യഥാ പ്രജാ, തഥാ രാജ

Submitted by S.Chandrasekhar... on Tue, 2006-10-03 19:14.

പ്രജകള്‍ ഇതൊക്കെ ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ മാറിയും മറിഞ്ഞും ഭരിക്കുവാന്‍ അവസരമുണ്ടാക്കുന്നത്‌. കമ്മിഷനുകളും മറ്റും ഉണ്ടാക്കി സര്‍വീസിലിരുന്ന്‌ പെന്‍‌ഷനായവര്‍ക്ക്‌ വയസുകാലത്ത്‌ ശമ്പളവും അലവന്‍‌സുകളും മറ്റ്‌ സൌകര്യങ്ങളുമായി എന്തെല്ലാം വാരിക്കോരി കൊടുക്കുന്നു. അപ്പോള്‍ പറയാമെല്ലോ വേലിറ്യ്ക്ക്‌ വെളിയില്‍ കിടന്നവരും വിളവ്‌ തിന്നു എന്ന്‌. ഇവിടം നന്നാകണമെങ്കില്‍ ഭരണം ഫെഡറല്‍ കാസ്ട്രോ അല്ലെങ്കില്‍ സദ്ദാമിനെ അഞ്ചു വര്‍ഷത്തെയ്ക്ക്‌ ഏള്‍പ്പിച്ച്‌ പരീക്ഷിക്കുന്നതാവും നല്ലത്‌.

Submitted by ralminov on Wed, 2006-10-04 00:04.

ഇനി കൃഷിഭവന്‍ പോലെ മത്സ്യഭവന്‍ എന്നും കേള്‍ക്കുന്നു... ഇത്ര മാത്രം വിളവുണ്ടോ വേലിക്ക് തിന്നാനായി കേരളത്തില്‍ !!!
ആത്മഹത്യ ഓഫര്‍ മീന്‍പിടുത്തക്കാര്‍ക്കും എക്സ്റ്റന്റ് ചെയ്യുമോ എന്തോ!!!

Submitted by kevinsiji on Wed, 2006-10-04 11:42.

കേട്ടില്ലേ ഇന്നത്തെ വിശേഷം? സുനാമിദുരിതാശ്വാസഫണ്ടു് വകമാറ്റിയതന്വേഷിയ്ക്കാന്‍ കമ്മീഷനെ വച്ചു അച്ചുമ്മാമന്‍, പക്ഷേ റവന്യൂബ്യൂറോക്രസി ആ കമ്മീഷനെ മലര്‍ത്തിയടിച്ചു തറപറ്റിച്ചു. മൂപ്പരിപ്പോള്‍ ആയുധംവച്ചു കീഴടങ്ങുന്ന കാഴ്ചയാണു് ഇന്നു കാലത്തു തന്നെ ഏഷ്യാനെറ്റ് കാണിച്ചതു്. അത്ര ബലവത്താണു് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം. ആരെക്കൊണ്ടാകും എതിര്‍ത്തുതോല്പിക്കാന്‍. അച്ചുമ്മാമനു കഴിയുമോ? ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കു കഴിയുമോ? എങ്ങനെ നടക്കാനാ അല്ലേ, രണ്ടും ഒരു നുകത്തില്‍ പൂട്ടിയ കാളകളെപ്പോലെയല്ലേ.

Submitted by ralminov on Wed, 2006-10-04 16:58.

ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ തോല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥസല്‍പ്രഭുത്വത്തിന് സാധിക്കും..
നല്ല ദൂരക്കാഴ്ചയും കഴിവും ആത്മാര്‍ത്ഥതയും കര്‍ക്കശ നിലപാടുമുള്ള ഭരണകര്‍ത്താക്കള്‍ക്കും സാധിക്കും.. ഇപ്പോള്‍ ഭരിക്കുന്ന വായാടികള്‍ക്ക് സാധിക്കില്ല !!!
കുരക്കുന്ന പട്ടി കടിക്കില്ല എന്ന് കേട്ടിട്ടില്ലേ...

Submitted by kevinsiji on Thu, 2006-10-05 13:53.

സല്‍ഗുണസമ്പന്നരായ ഉദ്യോഗസ്ഥരോ? ഉണ്ടായേക്കാം, പക്ഷേ എന്തുണ്ടു് ഗുണം? തനിക്കു ഉണ്ണാനും കിടക്കാനും ഉണ്ടെന്നുകരുതി മിണ്ടാതിരിക്കുന്നവരാണവര്‍. നിര്‍ഗുണര്‍ ദുഷ്ടരുടെ ഫലം ചെയ്തുകൊണ്ടിരിക്കുകയാണു് സമൂഹത്തിലിപ്പോള്‍.

Submitted by ralminov on Thu, 2006-10-05 17:27.

ഉണ്ടായേക്കാം എന്നല്ല.. ഉണ്ട് എന്ന് തന്നെ വേണം കരുതാന്‍.. അവരുടെ ഭാഗത്ത് നിന്നുള്ള പ്രതിരോധം കൂടിയില്ലായിരുന്നെങ്കില്‍ ഒരഴിമതിയും ആരും അറിയുകയുമില്ല , ഇത്രത്തോളമെങ്കിലും രാഷ്ട്രപുരോഗതി ഉണ്ടാകുയുമില്ല. ഇക്കൂട്ടരുടെ സേവനങ്ങളെ കണ്ടില്ലെന്ന് നടിച്ചില്ലെങ്കിലും അവമതിക്കരുത്..

Submitted by S.Chandrasekhar... on Tue, 2006-10-10 12:52.

മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുവാന്‍ ലക്ഷങ്ങള്‍ പാഴാക്കുന്നു. പഴയ മന്ത്രിമാര്‍ മാറുമ്പോള്‍ കെട്ടിടം തല്ലിപ്പൊളിച്ചിട്ടിട്ടാണോ പോകുന്നത്? 17 ലക്ഷം കൊണ്ട്‌ തിരുവനന്തപുരത്ത്‌ സാമാന്യം ഭേദപ്പെട്ട ഒരു വീട്‌ വിലയ്ക്ക്‌ വാങ്ങാന്‍ കിട്ടും. ആഭ്യന്ദര മന്ത്രിക്ക്‌ കിട്ടിയ സാനഡു മോടിപിടിപ്പിക്കാന്‍ 17,40,600 രൂപ ചെലവാക്കിയിട്ട്‌ കണ്ടാല്‍ മനസിലാകുന്ന ലക്ഷണമില്ല. ഇത്‌ വെളിച്ചം കാണാന്‍ സി.പി.ഐ ജനറല്‍ കൌണ്‍‌സിലിലുണ്ടായ രൂക്ഷവിമര്‍ശനം കാരണമായോ? ഇനി അന്വേഷിക്കുമെന്ന്‌ പറയുന്നു. അന്വേഷിച്ച്‌ കണ്ടുപിടിക്കുമ്പോഴേയ്ക്കും കാലാവധി പൂര്‍ത്തിയാകുമായിരിക്കും.

Submitted by ralminov on Wed, 2006-10-11 12:41.

17 ലക്ഷത്തിന് തിരുവനന്തപുരത്ത് വീട് കിട്ടുമോ ? എനിക്ക് താല്പര്യമുണ്ട്...
പ്രഥമദൃഷ്ട്യാ 8 ലക്ഷത്തിന്റെയെങ്കിലും തിരിമറിയുണ്ടെന്ന് എഞ്ചിനീയര്‍ !!! തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ ? ഈ മന്ത്രിമാര്‍ അവിടെനിന്നു് മാറിത്താമസിച്ചത് കൊണ്ട് പോയ ലക്ഷങ്ങള്‍ തിരിച്ചു് വരുമോ ?
ചുമ്മാ പൊളിച്ചുപണിയണം സേര്‍, വീ കേന്‍ അഫോര്‍ഡ് ഇറ്റ്..ഒരു ലോട്ടറി കൂടി തുടങ്ങിയാല്‍ പോരേ !!!

ആഭ്യന്തരമന്ത്രി മന്‍മോഹന്‍ ബംഗ്ലാവിലും സി.ദിവാകരന്‍ സാനഡുവിലും.. റെക്കോര്‍ഡ് ക്ലിയറായി കിടക്കട്ടെ.

Submitted by kevinsiji on Wed, 2006-10-11 18:44.

വിപ്ലവം പ്രസംഗിക്കാനേ കൊള്ളൂ എന്നിപ്പോ മനസ്സിലായില്ലേ. ജനനന്മ എന്നതു് സ്വപാര്‍ട്ടിക്കാരുടെ നന്മയായിക്കഴിഞ്ഞിരിക്കുന്നു.

Submitted by challiyan on Tue, 2006-12-05 18:58.

പഴയ ചരിത്ര പുസ്തകങ്ങള്‍ ചികഞ്ഞാല്‍ ഒന്നു വ്യക്തമാക്കും. മലയാളിക്ക് അന്നും ഇന്നും കൃഷി ചെയ്യാനറിയില്ല. ഡച്ചുകാരാണ് മര്യാദക്ക് തെങ്ങ് കൃഷി പഠിപ്പിച്ചത്, അവര്‍ പോയതോടേ അതും പോയി, ഇപ്പോള്‍ തെങ്ങ് പേരിനു മാത്രം മണ്ഡരിയും ശരീരത്തില്‍ മണ്ഡോദരവുമായി നമ്മളും. ഇവിടത്തെ കാറ്റുകളില്‍ എങ്ങനെയോ ഉണ്ടായിരുന്ന് കുരുമുളക് പറിച്ച് കണ്ട യവനര്‍ക്കും അറബികള്‍ക്കും വിറ്റ് കാശുണ്ടാക്കി ഇപ്പോള്‍ എല്ലാം മറന്നു. ( അന്നു മുതല്‍ ശാസ്ത്റിയമായി കുരുമുളകു കൃഷി ചെയ്തൊ? അതുമില്ല) അതെ. പുസ്തകങ്നളീല്‍ നിന്നു മനസ്സിലാവുന്നത് അന്നും ( 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) തമിഴ് നാട്ടില്‍ നിന്നാണ് അരി പോലും വന്നിരുന്നത്. ചില ഭാഗങ്ങളില്‍ മാത്രമേ കേരളത്തില്‍ സ്വയം പര്യാപ്തത് യുള്ളൂ.

എന്‍റെ അഭിപ്രായം ഇതാണ്. എന്തിന് കൃഷി? എന്തായാലും നമ്മള്‍ വാങ്ങിക്കുന്നു. പിന്നെ എന്തിനാ വെറുതെ പൊങ്ങച്ചം പറഞ്ഞ് ഇല്ലാത്ത കൃഷി വകുപ്പിന്‍റെ പേരില്‍ കാശുകളയുന്നത്. കൃഷി എന്ന പേരില്‍ കടവും വാങ്ങി അന്നും ഇന്നും തണ്ണിയടിച്ചു കളയാനേ മലയാളിക്കറിയൂ. തമിഴനെ കണ്ട്റ്റു പഠിക്കട്ടേ.