തര്‍ജ്ജനി

കവിത: മൂകശില്‌പങ്ങള്‍

sunil krishnan poem
ശില്‌പങ്ങളെത്രയുണ്ടുനിന്‍
സ്വപ്നശാലയില്‍
വില്‍പനയ്ക്കാളെത്തുന്നു
വാതില്‍തുറക്ക നീ
വാക്കിന്റെ നാക്കില്‍
ഈയമുരുക്കിയൊഴിച്ച
മൂകശില്‌പങ്ങള്‍ വേണം
വേഗത്തില്‍ വിറ്റുപോം
നാവറ്റ ലോകത്തിന്‍
അയലറ്റ മതില്‍ചുറ്റില്‍
ബൊമ്മകള്‍ കളിച്ചങ്ങാതികള്‍
അപമാന ഭാരം മുണ്ടിട്ടുമൂടാതെ
ഉയിരറ്റു തൂങ്ങിയ ബലവത്തായ
കൊലമരക്കൊമ്പില്‍പ്പണിഞ്ഞ
ദാരുശില്‍പങ്ങള്‍ വേണം
വിദേശങ്ങളില്‍ കമ്പക്കാരേറെയുണ്ട്‌
വിദഗ്ധപഠനങ്ങളിറക്കുവാനുണ്ട്‌

സുനില്‍ കൃഷ്ണന്‍
അല്‍ഹസ
P.O.box 147
Al Hasa-Hofuf 31982, K.S.A
Tel: 03-5310500:Fax: 03-5310400

സ്ത്രീശില്‍പങ്ങളേറെവേണം
ഭാവശുദ്ധികൊണ്ടലങ്കാരപ്പണികളും
പതിനേഴിന്റെപൊടിപ്പുകളെല്ലാം
പടലയെണ്ണി വില്‍ക്കാം
പതിനാറിന്റെ ചൊടിയിലെപ്പൂക്കള്‍ക്ക്‌
പൊന്നിന്‍വില
പത്തരമാറ്റൊത്തപൂങ്കരിമ്പിന്‍
പൂത്തരിച്ചുണ്ടിന്റെകൊത്തിന്ന്
മൊത്തവില
തെയ്യത്തിറക്കോലങ്ങളും കൊത്തുക
കൂട്ടത്തിലഞ്ചാറ്‌ താടിവേഷങ്ങളും
കോലത്തിരിനാട്ടിലെന്തുണ്ടുവേറിനി
മാലോകര്‍ക്ക്‌ കോരിത്തരിക്കുവാന്‍
പ്രജാധിപത്യത്തിന്റെ പുള്ളിബലൂണുകള്‍
ഊതിപ്പെരുക്കിത്തോരണം തൂക്കുക
സഞ്ചാരനൌകയെത്തിക്കഴിഞ്ഞു
സഞ്ചിതുറന്നു കാട്ടിക്കൊടുക്കുക
Submitted by Jayesh (not verified) on Fri, 2005-05-06 02:45.

Mookasilpangal makes me remember an old poem by vijayalakshmi, perillaththa kavitha, it starts something like.. kakkaye vaanganam, balichoru thinnuvan... It was a widely discussed poem during the time of patent problems with america.

Congratulations, you did it.

Submitted by Anonymous (not verified) on Fri, 2005-05-06 08:54.
സുനിലിന്‌,
മൂകശില്‍പങ്ങള്‍ നല്ല കവിത തന്നെയാണ്‌. അഭിനന്ദനങ്ങള്‍... പിന്നെ ചെറിയൊരു തിരുത്ത്‌ പറയാം, മറ്റൊന്നും തോന്നരുത്‌. "ബലവത്തായ" എന്ന വാക്ക്‌ അല്‍പം മുഴച്ചു നില്‍ക്കുന്നോ എന്നൊരു സംശയം. ആ വരികള്‍ ഇങ്ങനെയായാലോ...
അയലറ്റ മതില്‍ച്ചുറ്റില്‍
ബൊമ്മകള്‍ കളിച്ചങ്ങാതികള്‍
ഉയിരറ്റു തൂങ്ങുമീ കൊലമരക്കൊമ്പില്‍-
പ്പണിഞ്ഞതാം ദാരുശില്‍പങ്ങള്‍ വേണം

താങ്കളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയെന്ന ഉദ്ദേശ്ശ്യമൊന്നും എനിക്കില്ല. എനിക്കിങ്ങനെയാകുന്നതാണ്‌ നല്ലതെന്ന് തോന്നി. അത്രമാത്രം. ഇനിയും നല്ല കവിതകള്‍ സുനിലില്‍ നിന്ന് പ്രതീക്ഷിക്കുന്നു...

Submitted by Sunil Krishnan (not verified) on Fri, 2005-05-06 22:40.

Dear Sir,
Thank you so much for your careful reading and better understanding of poem.
Your sugesstion to strengthen the poem with good intension is highly appreciated.

You have every right to express your valued opinion as I have every freedom to write. Your opinions in both weays are always welcomed.

I respect your words and once again I thank you for your encouraging comments.

Sunil Krishnan

Submitted by Sunil Krishnan (not verified) on Fri, 2005-05-06 22:45.

Dear Mr.Jayesh,

Thank you for reading the poem and submitting your valued comments.

Sunil Krishnan

Submitted by SreenivasaRavi, Warangal (not verified) on Thu, 2005-06-02 12:52.

Dear Sunil,

Do you think this is a good poem? It is full of exaggeration. Unnecessarly you are applying symbols which doesn't suite the situation. 'Auchithya bodham ennonnunde'. See 30th & 31st lines. What does it sence? I regret to say that the poem is an utter failure. In future please do not write such kind of poems. First read and understand the way it comes. Then try to write. That is good for both writer and reader.

If my opinion is too harsh please forgive me.

Thanks

Submitted by Sunil Krishnan (not verified) on Sun, 2005-06-05 16:44.

Dear Sri. S.Ravi,

Thanks for posting above opinion. I respect words and appreciate your frankness. I have noted your remarks.

Regards,

Sunil Krishnan

Submitted by Guest (not verified) on Sun, 2005-11-13 13:06.

I appreciate Sreenis comment and Sunils view on that. Sreeni may be having a problem of understanding the "aaSayam". That means Sunil poem is not conveying the right message, correct? So he should try more to change the words and images combinations.