തര്‍ജ്ജനി

മിന്‍സ്ക്രിപ്റ്റ്, ആരെങ്കിലും ?

ഞാനിപ്പോള്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണുപയോഗിക്കുന്നത്. മിന്‍സ്ക്രിപ്റ്റ് എനിക്ക് പറ്റുന്നില്ല(അറിയില്ല എന്ന് വായിക്കുക).. ഉദാ: മഅ്ദനി എന്ന് എങ്ങനെ അടിക്കും ?

എവിടെക്കിട്ടും ഒരു പഠനസഹായി ?

Submitted by kevinsiji on Sun, 2006-09-10 18:50.

എന്റെ കൈയില്‍ പഠനസഹായി ഒന്നും ഇല്ല. പ്രയോഗിച്ചു പഠിക്കുക, അത്രേ ഉള്ളൂ. മ കഴിഞ്ഞ് ഒരു സ്ഥലം വിട്ടു് പിന്നെ അ എന്നടിച്ചു്, പിന്നെ വിട്ട സ്ഥലം ബാക്ക് സ്പേസ് അടിച്ചു കളഞ്ഞു വേണം അടിക്കാന്‍, വേറെ മാര്‍ഗ്ഗമില്ല. സാധാരണ മലയാളം വാക്കുകളില്‍ വാക്കിന്റെ നടുക്കു് സ്വരാക്ഷരങ്ങള്‍ വരാറില്ല. ഇത്തരം അപൂര്‍വ്വസാഹചര്യങ്ങളെ കണക്കിലെടുത്തല്ല മിന്‍സ്ക്രിപ്റ്റ് ഡിസൈന്‍ ചെയ്തതു് എന്നു വേണം കരുതാന്‍.

Submitted by ralminov on Sun, 2006-09-10 23:04.

എനിക്ക് പറ്റുന്നില്ല.. മ കഴിഞ്ഞ് DEL അമര്‍ത്തി. അ അടിച്ചു.ഇനി ് എങ്ങനെ അടിക്കും ?
മലയാളത്തില്‍ അ് ഇല്ലാത്തത് കൊണ്ടാവും...
അറബി വാക്കുകള്‍ മലയാളത്തിലെഴുതാന്‍ ഇനി എന്ത് ചെയ്യും ?
മഅ്ശറ, ഇക്റഅ്,....

Submitted by Sivan on Sun, 2006-09-10 23:34.

കീ മാപ്പില്‍ m പ്രസ്സ് ചെയ്താല്‍ തന്നെ മ്‌ ആണല്ലോ വരുന്നത്..(അല്ലെങ്കില്‍ ~/് ) അതു പോരെ?
ഇത്രയും വളഞ്ഞ വഴിയുള്ള മിന്‍സ്ക്രിപ്റ്റ്..(അതെന്തു സാധനമാണോ..?) എന്തിനാണുപയോഗിക്കുന്നത്?

Submitted by mangalat on Sun, 2006-09-10 23:43.

ഇന്‍സ്ക്രിപ്റ്റില്‍ വിഷമമായിരിക്കും. കെവിന്‍ പറഞ്ഞതുപോലെ സ്പേസ് ഇട്ട് ടൈപ്പ് ചെയ്ത് സ്പെയ്സ് കളയേണ്ടിവരം. ഫൊനറ്റിക്‍ യുക്തിയില്‍ പ്രവര്‍ത്തിക്കുന്നതു കാരണം അങ്ങനെയല്ലാതെ കിട്ടാന്‍ വഴിയില്ല.
ഒരു സാദ്ധ്യത ടൈപ്പ് റൈറ്റര്‍ കീബോര്‍ഡ് ഉപയോഗിക്കുകയാണ്

Submitted by ralminov on Sun, 2006-09-10 23:57.

അയ്യോ, ഇന്‍സ്ക്രിപ്റ്റ് ഞാന്‍ മോടി പിടിപ്പിച്ച് എളുപ്പമാക്കി വെച്ചിട്ടുണ്ട്. അജയന്റെ http://supersoftweb.com/Unicode.htm -ല്‍ പോയാല്‍ layout കാണാം... മിന്‍സ്ക്രിപ്റ്റ് എളുപ്പമാണെന്ന് കേട്ടു പരീക്ഷിച്ചതാ....
ഞാനിതൊക്കെ അടിക്കുന്നത് ഇന്‍സ്ക്രിപ്റ്റ് വെച്ചാണ്.

Submitted by umesh on Mon, 2006-09-11 05:41.

മ‌അ്ദനി
വരമൊഴിയില്‍ ma_a~dani.
സിബു ഇതൊക്കെ പണ്ടേ കണ്ടിരുന്നു. അറബിയും സംസ്കൃതവുമൊക്കെ ടൈപ്പു ചെയ്യാന്‍!

Submitted by kevinsiji on Mon, 2006-09-11 11:40.

ഉമേഷു്ചേട്ടാ, 'അ' കഴിഞ്ഞു ചന്ദ്രക്കല ഇടുന്നതു് ശരിയാണോ?

Submitted by umesh on Mon, 2006-09-11 14:13.

മലയാളത്തില്‍ ഇതിന്റെ ആവശ്യമില്ല. അറബി വാക്കുകളും മറ്റും എഴുതുമ്പോള്‍ മാത്രം.

ഇങ്ങനെ എഴുതിക്കണ്ടിട്ടുണ്ടു്. മലയാളത്തില്‍ “മദനി“ എന്നും “മ്‌അദനി” എന്നും എഴുതിക്കണ്ടിട്ടുണ്ടു്. ആരാണു് ഈ “അ്” എന്നതു തുടങ്ങിയതു്, എങ്ങനെ ഇതുച്ചരിക്കും ഇതൊന്നും എനിക്കറിഞ്ഞുകൂടാ.

Submitted by ralminov on Mon, 2006-09-11 14:33.

മഅ്ദനി ഉച്ചാരണം ഇങ്ങനെ...
മ (ചന്ദ്രക്കല) ദ നി...

ധാരാളം അറബി വാക്കുകള്‍ ഇതുപോലെയുണ്ട്...

Submitted by kevinsiji on Mon, 2006-09-11 15:16.

പ്രിയ റാല്‍മിനോവ്
'മ (ചന്ദ്രക്കല) ദ നി'
ഇതില്‍ ചന്ദ്രക്കലയുടെ ഉച്ചാരണം എന്നതുകൊണ്ടു് എന്താണു് ഉദ്ദേശിച്ചതു് എന്നു് മാത്രം മനസ്സിലായില്ല. അക്ഷരത്തിലെ സ്വതേയുള്ള സ്വരം കളയുക എന്നതാണു് ചന്ദ്രക്കലയുടെ നിയോഗം എന്നാണു് നമ്മുടെ ഇതുവരെയുള്ള അറിവു്. ആ ചന്ദ്രക്കല എങ്ങിനെയാണു് സ്വരത്തിന്റെ മേലെ ഇടുന്നതു് എന്നതും മനസ്സിലാവാത്ത കാര്യമാണു്.

Submitted by ralminov on Mon, 2006-09-11 15:46.

ഞാന്‍ മഅ്ദനി യുടെ ഉച്ചാരണമാണ് എഴുതിയത്.

അ് എന്നാല്‍ അ അല്ല ഉ അല്ല, ക് എന്നാല്‍ ക, കു അല്ലാത്തത് പോലെ...

മലയാളത്തില്‍ അ് എഴുതാന്‍ പാടില്ലായിരിക്കാം....

Submitted by mangalat on Mon, 2006-09-11 16:13.

ഒരു അറബ് പദത്തിന്റെ ഉച്ചാരണം നേരാംവണ്ണം മലയാളത്തില് എഴുതാന് കഴിയുന്നില്ല എന്നത് വലിയ പ്രശ്നമാണ് എന്ന് എനിക്ക് തോന്നുന്നില്ല

Submitted by kevinsiji on Mon, 2006-09-11 18:05.

അ് എന്നാല്‍ അ അല്ല ഉ അല്ല, പിന്നെന്താണു്? എന്താണതുകൊണ്ടു് ഉദ്ദേശിക്കുന്നതു്? സ്വരത്തിനു് ചന്ദ്രക്കലയിട്ടു് എന്തു് ശബ്ദമാണു് സൃഷ്ടിക്കുന്നതു്?

Submitted by mangalat on Mon, 2006-09-11 19:06.

അറബിയില്‍ അങ്ങനെയൊരു ഉച്ചാരണം ഉണ്ടാകാന്‍ പാടില്ല എന്നില്ലല്ലോ.
അള്ള എന്ന് മലയാളത്തില്‍ എഴുതുന്ന വിധത്തിലല്ല അതിന്റെ അരബ് ഭാഷയിലെ ഉച്ചാരണം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ആയിരിക്കാം. എന്നാല്‍ അത് എഴുതാന്‍ മലയാളത്തിന്റെ എഴുത്തുരീതികള്‍ മാറ്റണം എന്നു ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. മദനിയുടെ കാര്യത്തിലും അങ്ങനെ പോരേ. അള്ളാഹുവിനേക്കാളും പ്രധാനം മദനിയാണെന്നു പറഞ്ഞാല്‍ അള്ളാഹുവും മദനിയും പൊറുക്കില്ല

Submitted by ralminov on Mon, 2006-09-11 20:04.

അല്ലാഹു മാത്രമല്ല, എന്റെ മക്കളുടെ പേരുകളും മലയാളത്തില്‍ എഴുതാന്‍ പറ്റില്ല.. ഉച്ചാരണം സാധ്യമല്ല.. എന്റെ പേര് അറബിയിലും എഴുതാന്‍ പറ്റില്ല...
പക്ഷെ അ് അതു പോലെയല്ല... ഉച്ചാരണം സാധ്യമാണ്. പക്ഷെ മലയാളം സ്വരത്തിന് മുകളില്‍ ചന്ദ്രക്കല അംഗീകരിക്കുന്നില്ല...

Its not possible in English as well. But we use some apostrophes etc to get some what near.. Though not correct malayalam, why should we block such constructs, if they can make the pronounciation more clear ? Let the dotted circle stay, to denote improper usage. But we shouldn't be denied to write like that...

Submitted by kevinsiji on Mon, 2006-09-11 20:36.

പൊറുക്കണം, വീണ്ടും ചോദിയ്ക്കുന്നതിനു്, കാരണം അറിവില്ലായ്മയാണു്. താങ്കള്‍ ഉച്ചാരണം സാധ്യമാണെന്നു് പറയുന്ന 'അ്' എങ്ങിനെ ഉച്ചരിയ്ക്കുമെന്നു് ആലോചിച്ചു നോക്കിയിട്ടു് ഒരു പിടിയും കിട്ടുന്നില്ല. അതാണു് താങ്കളോടു് തന്നെ ചോദിയ്ക്കുന്നതു്.

Submitted by ralminov on Mon, 2006-09-11 20:50.

consider ഹ, അ and think about ഹ് ,അ്
പ, അ and think about പ് ,അ്
ക, അ and think about ക് ,അ്
ത, അ and think about ത് ,അ്

The chandrakkala cuts out the opening അ sound...
its just a half eeeeeeeeeeeee, the sound we make when we are disgusted and irritated...
that is അ്.....

Submitted by umesh on Mon, 2006-09-11 21:19.

സംവൃതോകാരം പോലെയാണെന്നു തോന്നുന്നു കെവിന്‍. അതു അര-അകാരമാണെന്നും അര-അകാരമാണെന്നും അഭിപ്രായമുണ്ടല്ലോ. എനിക്കു്(എനിക്ക്) എന്നതിലെ എനിക്‍ക്‍ ഭാഗം കളഞ്ഞുനോക്കിയാല്‍ അവസാനം വരുന്ന ശബ്ദമാണെന്നു തോന്നുന്നു.

Submitted by mangalat on Mon, 2006-09-11 22:30.

പറ്റുമെങ്കില്‍ നല്ലതു തന്നെ. പക്ഷ മലയാളത്തെയും ഇന്ത്യന്‍ ഭാഷകളെ സാമാന്യമായും ഒരു കോഡിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായുള്ള ഇസ്കി കോഡ് അനുസരിച്ച് ഇതു സാധിക്കുകയില്ല എന്നു സമ്മതിച്ചാല്‍ പ്രശ്നം കഴിഞ്ഞു. ഇന്ത്യന്‍ ഭാഷകളുടെ സാമാന്യഘടനയ്ക്കു പുറത്തുള്ള കാര്യമെന്ന നിലയില്‍ ഇതു മനസ്സിലാക്കാവുന്നതും അംഗീകരിക്കാവുന്നതുമാണല്ലോ.ടൈപ്പ് റൈറ്റര്‍ കീബോര്‍ഡിന്റെ യുക്തിയനുസരിച്ച് ചിലപ്പോള്‍ സാധിക്കുമായിരിക്കും.ISM പ്രോഗ്രാമുകളില്‍ ടൈപ്പ് റൈറ്റര്‍ കീബോര്‍ഡ് കാണാം.അക്ഷരങ്ങളെയും സ്വരചിഹ്നങ്ങളേയും കാണുന്നക്രമത്തില്‍ ടൈപ്പുചെയ്യുക എന്നതാണല്ലോ അതിന്റെ രീതി. അതിനാല്‍ സാധിക്കാനിടയണ്ട് എന്നാണ് എന്റെ തോന്നല്‍.ഞാനത് ഉപയോഗിച്ച് നോക്കിയിട്ടില്ല

Submitted by viswam on Tue, 2006-09-12 05:31.

റാല്‍മിനോവ്,
ഏത് അ ആണെന്ന് അറബിയില്‍ എഴുതിക്കാണിക്കൂ...അലിഫ് (أ )ആണോ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍ വ്യഞ്ജനത്തിന്റെ കൂടെ ഹംസ (ْ )ഇടുന്നതോ?
ഇതാണെങ്കില്‍, ആദ്യം ഈ പേജു നോക്കുക: http://en.wikibooks.org/wiki/Arabic/LearnRW/hamza_and_Superscript_Alif

അതു വായിച്ചാല്‍ അറിയാം അത്ര ലിപിസംബന്ധമായ പ്രസക്തിയൊന്നും മലയാളത്തില്‍ ആ പ്രയോഗത്തിന് വേണ്ടെന്ന്.

[Arabic writing makes sense, but the hamza's carriers cannot be figured out by just hearing. One has to either know the hamza spelling rules or have seen enough Arabic words to know how a word would be spelt. And there do exist spelling rules to figure out whether and which letter a hamza should go over.

But most people don't know the rules of the hamza, and they don't need to. They can spell fine without being able to explain why.

Often people wonder why is the hamza carried by other letters at all. Here is a short explanation:

Whenever a word starts with a vowel in Arabic an alif was written.

And in the old accents, people probably didn't pronounce the hamza anywhere else in a word. for example: فائز faa-iz- meaning winner مؤمن mu'min meaning (religious) believer

were not pronounced in that manner

instead it was: faa-yiz moomin

So if the hamza existed on a yaa' that means that the different dialects pronounced it like a yaa' instead of a hamza'. You can still hear this pronounciaction very often in Arabic dialects for many words.

Retrieved from "http://en.wikibooks.org/wiki/Arabic/LearnRW/hamza_and_Superscript_Alif" ]

അതായത് മദനി എന്നു പറയുന്നത് മാദനി എന്നും മ്‌ദനി എന്നും വായിക്കാതെ മദനി എന്നു തന്നെ വായിക്കണം എന്നതാണ് ഈ അക്ഷരത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്നു പറയാം.
എന്റെ കൊച്ചറിവനുസരിച്ച് , മ എന്നു മുഴുവനായും പറഞ്ഞുകഴിഞ്ഞ് വളരെ ഹ്രശ്വമായ ഒരു നിറുത്തും ( ഒരു അര അരയുകാരം അല്ലെങ്കില്‍ ഒരു കാല്‍ ഉകാരം പോലെ) പിന്നെ ബാക്കിയുള്ള ദനിയും വായിക്കുന്ന ശീലം ഉച്ചാരണവ്യഗ്രത കൂടിക്കൂടി ഈയിടെ വന്നതാണ്.

അങ്ങനെ കൃത്യത നോക്കുകയാണെങ്കില്‍ മലയാളത്തിലെ (/സംസ്കൃതത്തിലെ/തമിഴിലെ) തന്നെ മിക്കവാറും വാക്കുകള്‍ നാം പറയുമ്പോലെയല്ല എഴുതുന്നത്. മറക്യുക-മറയ്ക്കുക, संगमं സംഗമം-സങ്കമം/സങ്ഗമം, ഭംഗി-ഭങ്ങി/ഭങ്ഗി, hotel, college, kevlar കെവ്ലര്‍, cowherd കൌഹെര്‍ഡ് , വിശ്വം, വിശ്‌വം,v,w, zoo സൂ...... അങ്ങനെയങ്ങനെ ലിസ്റ്റ് നീളും! അതിനേക്കാളൊക്കെ നേരിയ വ്യത്യാസമേയുള്ളൂ ഈ കാലുകാരത്തിന്.

സില്ലബിക് അക്ഷരമാലകളില്‍ ‍(abugidas) ഒരു പക്ഷേ ഏറ്റവും സമ്പുഷ്ടം മലയാളമാണ്. എന്നിരുന്നാലും ഒരു വ്യഞ്ജനശബ്ദമാലയായ (abjad) അറബിയിലെ Ridzwaan , Ramdzaan, khalid, hameed ഒക്കെ എങ്ങനെയാണ് റാല്‍മിനോവ് മലയാളലിപിയില്‍ എഴുതാറ്‌?

എയ്‌ന്‍ (ع ), എന്ന അക്ഷരം അറബിയില്‍ അബ്ദുവിന്റെ 'അ'-യ്ക്കും ഒമറിന്റെ 'ഒ'-യ്ക്കും ഉപയോഗിക്കും. അ എന്ന ശബ്ദം കീഴ്ത്തൊണ്ടയില്‍ നാവിന്റെ പിന്നറ്റം ഉരച്ചുവേണം അങ്ങനെ പറയാന്‍. അതുപോലെത്തന്നെ ح خ غ തുടങ്ങിയ അക്ഷരങ്ങളും വളരെ അസാധാരണമായ ശബ്ദങ്ങളാണ്. വായ് കുലുക്കിക്കഴുകുമ്പോലെയും കൂര്‍ക്കം വലിക്കുമ്പോലെയും കാര്‍ക്കിക്കുന്നതുപോലെയും ഒക്കെയാണ് ഈ അക്ഷരങ്ങള്‍ ഉച്ചരിക്കുക. വേറെയുമുണ്ട്. ഇതു വായിക്കുക: http://en.wikibooks.org/wiki/Arabic/LearnRW/Row_5

വിശുദ്ധ കുറാനിലെഴുതുന്നതിനുവേണ്ടി മാത്രം അറബിയിലുപയോഗിക്കുന്ന, സാധാരണ എഴുത്തിന് അവര്‍ ഉപയോഗിക്കുക കൂടി ചെയ്യാത്ത പല ലിപിചിഹ്നങ്ങളും ലിപിചേരുവകളും മലയാളത്തിലേക്ക് ട്രാന്‍സ്ലിറ്ററേറ്റു നടത്താന്‍ ശ്രമിക്കുന്നുണ്ട് ഈയിടെയായി. വ്യക്തമായ ഒരു മാനകത്തിന്റെ അഭാവത്തില്‍, അതിലും ഭേദം സാധാരണ മലയാളലിപികളില്‍ എഴുതി ഉച്ചാരണം കുട്ടികള്‍ക്ക് നേരെ ഓതിക്കൊടുക്കുന്നതായിരിക്കും. അല്ലെങ്കില്‍, നിര്‍ബന്ധമാണെങ്കില്‍ കുറാന്‍ മൂലകൃതി പഠിക്കുന്നവരും വായിക്കുന്നവരും അത് അറബിലിപിയില്‍ തന്നെചെയ്യട്ടെ.
(ഞാന്‍ കേട്ടിട്ടുള്ളത് മലയാളം അറബിലിപിയില്‍ എഴുതുന്ന ഒരു തരം അറബിമലയാളവും പണ്ട് ഉണ്ടായിരുന്നു എന്നാണ്. ഇപ്പോളത്തെ കാര്യം അറിയില്ല!)

ഇതൊക്കെ പറഞ്ഞാലും ചിലപ്പോള്‍ കുത്തുവട്ടം ( Dotted circle) ഇല്ലാതെ തന്നെ ദീര്‍ഘം, ചന്ദ്രക്കല തുടങ്ങിയവയും ഇടേണ്ട സാഹചര്യങ്ങള്‍ യുണികോഡ്/യുണിസ്ക്രൈബ് / ഫോണ്ട്/IME സംരംഭങ്ങള്‍ മുന്‍‌കൂട്ടി കാണണം. ഉദാഹരണത്തിന് 21-ആം നൂറ്റാണ്ട്, അമ്മേ‌േ‌േ‌േ‌േേ‌േേ‌േേ തുടങ്ങിയ പ്രയോഗങ്ങള്‍.

കെവിന്‍ അതിനെക്കുറിച്ച് പറയും, അല്ലേ?

സസ്നേഹം,
വിശ്വപ്രഭ
http://viswaprabha.blogspot.com

Submitted by ralminov on Tue, 2006-09-12 12:25.

എയ്‌ന്‍ (ع ), എന്ന അക്ഷരം അറബിയില്‍ അബ്ദുവിന്റെ 'അ'-യ്ക്കും ഒമറിന്റെ 'ഒ'-യ്ക്കും ഉപയോഗിക്കും. അത് വാക്കിന്റെ തുടക്കത്തില്‍ വരുമ്പോള്‍... ഇടയ്ക്ക് വരുമ്പോള്‍ ഞാന്‍ നേരത്തേ പറഞ്ഞ അ് സാധ്യത (സാദ്ധ്യത ?) വരുന്നു... ഇത് വലിയ ആനക്കാര്യമൊന്നുമല്ല... ് എന്ന് dotted circle ഇട്ടിട്ടാണെങ്കില്‍ കൂടി മിന്‍സ്ക്രിപ്റ്റ് സമ്മതിക്കാത്തതെന്ത്? ്ര എന്ന് വെറുതെ എഴുതാന്‍ പറ്റുന്നുമുണ്ട്....

പിന്നെ മദനി എന്ന് പറയുന്നത് മദീന സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടുന്നവരെയാണ്. മഅ്ദനി അങ്ങനെ ഒരാളല്ല...

Submitted by kevinsiji on Tue, 2006-09-12 13:06.

കുത്തുവട്ടം ഇടാതെ സ്വരചിഹ്നങ്ങള്‍ എഴുതുന്നതിനു് ഒരു വഴി ഇപ്പോഴും യുണീക്കോഡു് പറഞ്ഞിട്ടുണ്ടു്, പക്ഷേ, അതു് നിത്യോപയോഗത്തിനു് ഉതകുന്നതല്ല. space+zwj+ചിഹ്നം എന്നാണെന്നു തോന്നുന്നു. അപ്പോഴും ഒരുകുഴപ്പം, വാക്കുകള്‍ക്കിടയില്‍ വിടവു് വരും. അതിനു് zero-width-space ഉപയോഗിക്കണം. പക്ഷേ ഇതെല്ലായ്പോഴും യുണീസ്ക്രൈബ് നടപ്പില്‍ വരുത്തിയിട്ടുണ്ടോ എന്നറിയില്ല.

Submitted by ralminov on Tue, 2006-09-12 13:34.

മഅ ‍്ദനിയുടെ ജാമ്യാപേക്ഷ തള്ളിയ കാര്യം ഇങ്ങനെ എഴുതാമല്ലോ... നന്ദി കെവിന്‍..

Submitted by kevinsiji on Tue, 2006-09-12 18:31.

പ്രിയ റാല്‍മിനോവ്
എങ്ങിനെ എഴുതണം എന്നു് പറയാന്‍ ഞാനാളല്ല. എഴുതിക്കണ്ടതു് എങ്ങിനെയാണു് വായിയ്ക്കുന്നതെന്നു് ജിജ്ഞാസവന്നപ്പോള്‍ ചോദിച്ചു പോയതാണു്.

Submitted by ralminov on Tue, 2006-09-12 21:27.

പ്രിയ എല്ലാവരും, (Dear All എന്നതിന്റെ വൃത്തികെട്ട തര്‍ജ്ജമ)
ഞാനീ വിഷയം തുടങ്ങിയത് മിന്‍സ്ക്രിപ്റ്റ് എങ്ങനെ പഠിക്കും എന്നറിയാനായിരുന്നു..പോയിപ്പോയി അത് മഅ്ദനി എന്നെങ്ങനെ എഴുതും എന്നായിപ്പോയി...
ക്ഷമിക്കൂ...

Submitted by mangalat on Tue, 2006-09-12 21:55.

ക്ഷമിക്കുവാനുള്ള എല്ലാ അധികാരവും ഉപയോഗിച്ചു ക്ഷമിച്ചിരിക്കുന്നു