തര്‍ജ്ജനി

ജയേഷ്. എസ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

കഥ

അടുപ്പ്

പുകയാണെങ്ങും .

കരിഞ്ഞില്ലാതാകുന്നതിന്റെ ഗന്ധം വഹിക്കുന്ന പുക. രോമകൂപങ്ങളില്‍ വിയര്‍ പ്പുചാലുകള്‍ കീറുന്ന ഉഷ്ണപ്പുക. എല്ലാം അവ്യക്തമാക്കിക്കൊണ്ട് കാഴ്ച മറയ്ക്കുന്ന അന്ധകാരപ്പുക.

ആരോ അനങ്ങുന്നത് അറിയുന്നുണ്ട്. മുഖം വ്യക്തമല്ല.

' ങാ.. എണീറ്റാ ? '

പരിചയമുള്ള ശബ്ദം . ലാലു!

' ഉം .. എന്തൊരടിയായിര്ന്നിഷ്ടാ ഇന്നലെ... കണ്ടിരുന്ന ഞാന്‍ വീണ്` പോയി '

ലാലു ചിരിച്ച് കൊണ്ട് പറഞ്ഞു. ഒന്നും ഓര്‍ മ്മയില്ല. ഗ്ലാസ്സ് നിറയുന്നതും കാലിയാകുന്നതും ഒരേ രം ഗം പിന്നേയും പിന്നേയും കാണിക്കുന്നത് പോലെ മിന്നിക്കൊണ്ടിരുന്നു.

എഴുന്നേല്ക്കാന്‍ ശ്രമിച്ചു.

തലയില്‍ ക്വിന്റല്‍ കണക്കിന്` ഭാരം കയറ്റി വച്ചത് പോലെ. കഴുത്ത് വേദനിക്കുന്നു. ശരീരത്തിലെങ്ങും ഒരു തുള്ളി ഊര്‍ ജ്ജം ബാക്കിയില്ല. എഴുന്നേറ്റ് നില്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..

' വെള്ളം ' ഒരു വിധം പറഞ്ഞൊപ്പിച്ചു. അപ്പോള്‍ തലയിലെ ചുമടൊന്നിളകി. ബാലന്സ് തെറ്റി ഒരു വശം ചെരിഞ്ഞ് പോയി. കഴുത്തൊടിയാന്‍ പോകുന്നു.

മിനറല്‍ വാട്ടറിന്റെ ബോട്ടില്‍ അവന്‍ നീട്ടി. അത് വിദൂരത്തെങ്ങോ ആണ്` അല്ലെങ്കില്‍ വളരെ ഉയരത്തില്‍ . നല്ലൊരു ചാട്ടക്കാരന്` മാത്രം എത്തിപിടിക്കാന്‍ കഴിയുന്ന ഉയരത്തില്‍ . അവന്‍ അത് കൈയ്യില്‍ പിടിപ്പിച്ച് തന്നു. വളരെ ക്ലേശിച്ച് ഒരിറക്ക് കുടിച്ചു. പിന്നേയും കുറച്ച്. അപ്പോള്‍ ഉള്ളിലെവിടെയോ ഒരു വാതില്‍ തുറക്കുന്നത് പോലെ.

പഴയ തറവാട്ടിലെ അറ തുറക്കുന്നത് പോലെ കറ കറ ശബ്ദം . ജീവന്‍ തിരിച്ച് വരുകയാണ്`. ഉറക്കച്ചടവോടെ.

ലാലു പത്രം വായിക്കുന്നത് ഇപ്പോള്‍ വ്യക്തമായി കാണാം .
കൈകള്‍ എന്തോ തിരയുന്നു. എന്താണെന്ന് കണ്ടുപിടിക്കാന്‍ മനസ്സിനായില്ല.

സിഗരറ്റിനാണ്`... വിരലുകള്‍ ക്കറിയാം പുക ചെല്ലേണ്ട സമയമാകുമ്പോള്‍ . അപ്പോള്‍ വിരലുകള്‍ സിഗരറ്റ് കണ്ടുപിടിക്കും , ചുണ്ടില്‍ തിരുകും , തീപ്പെട്ടിയുരയ്ക്കും , കത്തിയ്ക്കും .. ആദ്യ് പുക പുറത്ത് വന്നതിന്` ശേഷം തിരിച്ച് പോകും .

ആത്മാവിനെ പുകച്ച് ചാടിക്കുന്നു. ലാലുവിന്റെ പതിവ് ഡയലോഗ്. അവന്‍ പുക വലിക്കാത്ത മാതൃകാപുരുഷു.

' അവന്മാരൊക്കെ എപ്പളാ പോയത് ? '

' ഓ... അപ്പോ അതൊക്കെ ഓര്‍ മ്മയിണ്ടല്ലേ. ഇപ്പോ പോയതേയുള്ളൂ..'

' നിനക്കിന്ന് പോണോ ? '

' പോണില്ല... ഇത്തിരി ജോലിണ്ട്.. അപ്പോ ഞാനെറങ്ങാ... വൈകിട്ട് കാണാം '

ലാലു ബൈക്ക് സ്റ്റാര്‍ ട്ടാക്കുന്നു, ഇരപ്പിക്കുന്നു, ഓടിച്ച് പോകുന്നു.

ലാലു പോയി.

എല്ലാം സിനിമാകൊട്ടകയിലെ കീറല്‍ വീണ വെള്ളത്തിരശ്ശീലയില്‍ കാണുന്നത് പോലെയാണ്`. ഇടയ്ക്കിടെ ചീറ്റലും കൂവലുകളും .

ആരോ മോശം സീനില്‍ അഭിനയിക്കുന്നുണ്ട്.

ശരീരം അധികം അനക്കാതെ പതുക്കെ എഴുന്നേറ്റു. തലയ്ക്ക് മുകളില്‍ ചുമട് ഇളകിമറിയുന്നു. അടി തെറ്റുന്നു. ഒരുവിധം ബാത്ത് റൂമില്‍ കൊണ്ടെത്തിച്ചു. വയര്‍ നിറഞ്ഞ് പൊട്ടാനായിരിക്കുന്നു. ഒരു ഗം ഗ തന്നെ പുറത്തേയ്ക്കൊഴുകാന്‍ വിമ്മിഷ്ടപ്പെട്ടിരിക്കുനന്ത് പോലെ. ഗം ഗയൊഴുകട്ടെ, ഒഴുകിയൊഴുകി കടലില്‍ പതിയ്ക്കട്ടെ. അപ്പോള്‍ മനുഷ്യന്` സായൂജ്യം കിട്ടും .. മോക്ഷം കിട്ടും ..

കിട്ടി.

എവിടെയൊക്കെയോ ഉണര്‍ വ്വുകള്‍ അനങ്ങുന്നുണ്ട്. മുറിയാകെ വൃത്തികേടായിരിക്കുന്നു. കുപ്പികള്‍ കാലില്‍ തട്ടി വീഴുന്നു. മിക്സ്ചറിന്റേയും ചിക്കന്റേയും അവശിഷ്ടങ്ങള്‍ ചിതരിക്കിടക്കുന്നു. സിഗരറ്റ് കുറ്റികള്‍ ഫാന്‍ കാറ്റില്‍ പെട്ടുരുളുന്നു. സോഫയില്‍ ഒരു വശത്ത് കുറെ ഉറുമ്പുകള്‍ ഒരു കപ്പലണ്ടി കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നുണ്ട്.

തലേന്ന് രാത്രി ചരിത്രപ്രധാനമായ എന്തോ ഇവിടെ നടന്നിട്ടുന്ട്. ഒരു ലോകമഹായുദ്ധം .

ലാലു വാങ്ങിക്കൊണ്ട് വന്ന സമോസ പൊതിയഴിക്കാതെയിരിക്കുന്നുണ്ട്. നല്ല വിശപ്പ്. പൊതിയ്ക്കുള്ളില്‍ സമോസ. തണുത്തെങ്കിലും കേട് വന്നിട്ടില്ല. ഒരെണ്ണം ചവച്ചിറക്കി. അപ്പോള്‍ തലയ്ക്കുള്ളില്‍ ബള്‍ ബുകള്‍ പ്രകാശിക്കാന്‍ തുടങ്ങി.

പത്രം നിവര്‍ ത്തി നോക്കി. തീവ്രവാദം , ആക്രമണം സ്ഫോടനം . ചോര..ചോര.. നഗരത്തെ നടുക്കിയ ആക്രമണമാണ്` എല്ലാ പേജിലും വാര്‍ ത്ത.
ഒരേ വാര്‍ ത്ത എല്ലാ പേജിലും ! അതെങ്ങിനെ സാധ്യമാകും ?

മാറ്റിചിന്തിക്കണം . ഞാന്‍ നോക്കിയ പേജുകളില്‍ ആക്രമണം എന്നാകുമ്പോള്‍ പ്രശ്നമില്ല.

വീട്ട് ജോലിയ്ക്ക് വരുന്ന സ്ത്രീ എത്തിയിട്ടില്ല. അവള്‍ വന്ന് എല്ലാം വൃത്തിയാക്കിയിട്ട് വേണം പുറത്തേയ്ക്കിറങ്ങാന്‍ . കാത്തിരുന്നു. സ്വന്തം കാമുകിയെപ്പോലും ഇത്ര ക്ഷമയോടെ കാത്തിരുന്നിട്ടില്ല. എന്നിട്ടും കാത്തിരുന്നു.

ഒടുവില്‍ അവള്‍ വന്നു. കുളിക്കാതെ, ഉറക്കപ്പീള പറ്റിപ്പിടിച്ച കണ്ണുകളോടെ, വിയര്‍ പ്പിന്റെ വാടയുമായി, അഴുക്ക് പുരണ്ട കീറിയ സാരിയുടുത്ത്..

അവള്‍ മുറിയുടെ കോലം കണ്ട് അന്തിച്ച് പോയിട്ടുണ്ടാകണം . പവം . മുഴുക്കുടിയന്‍ കെട്ടിയവന്‍ , ഒരു മകനുള്ളത് മും ബയിലോ ചെന്നൈയിലോ മറ്റോ ആണ്`. ജീവിക്കണമെങ്കില്‍ കണ്ടവന്റെ എച്ചില്‍ പാത്രം കഴുകണം .

മടുപ്പ് തോന്നി ടി വി ഓണ്‍ ചെയ്തു. വാര്‍ ത്താചാനലുകളെല്ലാം ഭീകരന്മാരുടെ ആക്രമണ വിശേഷങ്ങളാണ്`.

പോലീസും പട്ടാളവുമെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. വെറ്റിവയ്പ്പും ബോം ബേറും രം ഗം കൊഴുപ്പിക്കുന്നു. തസമയ റിപ്പോര്‍ ട്ടുമായി ചാനലുകാര്‍ മല്സരിക്കുന്നു.

മടുപ്പ് തോന്നി ചാനല്‍ മാറ്റി. ആഫ്രിക്കയില്‍ ഏതോ നദിയോരത്ത് പൊത്തുകള്‍ കൂട്ടം കൂട്ടമായി ചത്ത് കിടക്കുന്നത് കാണിക്കുന്നു. ഒഴുകിപ്പോകുന്ന ശവങ്ങള്‍ ക്ക് മുകളില്‍ കഴുകന്മാര്‍ പറന്നിറങ്ങുന്നു. കൂര്‍ ത്ത ചുണ്ടുകള്‍ കൊണ്ട് ഇറച്ചി പറിച്ചെടുക്കുന്നു.

അടുക്കലയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്ദം . അവള്‍ ക്ക് എല്ലാത്തിനും ധൃതിയാണ്`. ഇത് കഴിഞ്ഞിട്ട് വേറെ വീടുകളില്‍ പോകാനുണ്ടാകും .

' ചോറ്‌ കൊറേ ബാക്കീണ്ട്.. വച്ചേക്കണോ ? ' അവള്‍

' വേണ്ട കളഞ്ഞേക്ക് ' പഴയ ചോറ്‌ ചൂടാക്കാനൊന്നും വയ്യ.

വീണ്ടും ചാനല്‍ മാറ്റി. സിനിമയാണ്`. ഒറ്റയ്ക്കൊരുത്തന്‍ വറ്റിവാളുമായി ഒരു സം ഘത്തെ അരിഞ്ഞ് തള്ളുന്നു.

ഇനിയും കണ്ടാല്‍ ഞാനും ആരെയെങ്കിലുമൊക്കെ കൊല്ലേണ്ടി വരുമെന്ന് തോന്നിയപ്പോള്‍ ടി വി ഓഫ് ചെയ്തു.

ആരെയാണ്` പഴിക്കേണ്ടതെന്നോര്‍ ക്കുമ്പോള്‍ അടുക്കളയില്‍ വലിയൊരു ശബ്ദം . എന്തൊക്കെയോ താഴെ വീഴുന്നു. ഉടയുന്നു.

ഓടിച്ചെന്ന് നോക്കിയപ്പോള്‍ അവള്‍ നിലത്ത് വീണ്` കിടക്കുന്നതാണ്` കണ്ടത്. എഴുന്നേല്‍ ക്കാന്‍ ശ്രമിച്ച്, തളര്‍ ന്ന് പിന്നേയും വീണുപോകുകയാണ്`.

' എന്താ.. എന്ത് പറ്റി ? ' ഞാന്‍ ചോദിച്ചു.

അവള്‍ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. കുടിക്കാന്‍ വെള്ളം കൊടുത്തപ്പോള്‍ ആര്‍ ത്തിയോടെ വാങ്ങിച്ച് കുടിച്ചു.

' ഒന്നൂല്ല സാറേ.. ഇന്നലെ മുതല്‍ ഒന്നും കഴിച്ചില്ല.. അതായിരിക്കും '

ക്ഷീണിച്ച ശബ്ദത്തില്‍ അവള്ലത് പറയുന്നത് കേട്ടപ്പോള്‍ അടിവയറില്‍ നിന്നും വലിയൊരു ഓക്കാനം വന്നു.

Subscribe Tharjani |
Submitted by വേണു (not verified) on Tue, 2009-01-06 09:31.

നന്നായിട്ടുണ്ട്. ജീവിതത്തിലെ വിരോധാഭാസങ്ങളുടെ ചിത്രീകരണം.:)

Submitted by വേണു (not verified) on Tue, 2009-01-06 09:42.

കൊള്ളാം. വിരോധാഭാസങ്ങളിലെ ഒരു തുണ്ട് ജീവിത ചിത്രം നന്നായി പകര്‍ത്തിയിരിക്കുന്നു.

Submitted by ബൈജു (Baiju) (not verified) on Tue, 2009-01-06 12:16.

ആ ഓക്കാനം നമ്മളെല്ലാവരും അനുഭവിക്കേണ്ടതാണ്. നമ്മുടെ തല താഴ്ത്തിക്കേണ്ടതാണ്. Life, the most intoxicating wine— അതുതരുന്ന 'kick' (എല്ലാ അര്‍ത്ഥത്തിലും) പലപ്പോഴും അമ്പരപ്പിക്കാറുണ്ട്.

കഥ നന്നായി.

Submitted by ramaniga (not verified) on Wed, 2009-01-07 14:47.

i love your way of telling the story.
the subject is good
one is wasting food and the other is longing for food.

Submitted by മാലതി (not verified) on Thu, 2009-01-08 11:22.

വിശപ്പും തീവ്രവാദവും രണ്ടല്ലെന്ന തിരിച്ചറിവ്..കൊള്ളാം .. എനിക്കും വരുന്നു അടിവയറില്‍ നിന്നും ..

Submitted by പകൽകിനാവൻ (not verified) on Wed, 2009-02-04 23:13.

വളരെ നല്ല അവതരണം... ആശംസകള്‍..
പകല്‍ കിനാവന്‍...