തര്‍ജ്ജനി

കവിത

രണ്ട് കവിതകള്‍

മുറികള്‍

ഒറ്റക്കുഴിയും
മുറിയാണ്‌
ഒന്നിലേറെക്കുഴികള്‍
വീടായിരിക്കെ
വേരുകളുണ്ടോരോ മുറിക്കും
പേരുകള്‍ പോലെ
മണ്ണിന്നുമുകളില്‍നിന്ന്
അടിയിലേക്ക്‌
അല്ലെങ്കില്ലെങ്ങനെയാണീ
പള്ളിപ്പറമ്പില്‍
ഓരോമുറികള്‍
എന്റെ വീട്ടുപേരില്‍

ചൂള

കാത്തിരിക്കുമ്പോള്‍
ഇരമ്പുന്ന നിശ്ശബ്ദതകേള്‍ക്കാന്‍
കാതുവേണ്ട,
നീ പഴുപ്പിച്ചുകുത്തിയ കണ്ണുകള്‍
തുളയിട്ട ഹൃദയം മതി.
കണ്ടില്ലെന്നുവരുമ്പോള്‍
പുറത്തെത്താത്തവേവിനെ
ചൂളയുടെ ഒറ്റവാതില്‍
കാറ്റിനുനേരെ പിടിക്കും
കണ്ടുകണ്ടിരുന്നപ്പോള്‍
കുഴഞ്ഞുമറിഞ്ഞമണ്ണ്‌
കട്ടകളായി ചൂളയിലേക്ക്‌ പറന്ന്
വെന്തുകൊണ്ടിരിക്കും
പുറത്താരുമറിയാതെ

സുനില്‍ കൃഷ്ണന്‍
Subscribe Tharjani |
Submitted by Raju Komat on Thu, 2006-09-07 17:44.

സുനില്‍ കൃഷ്ണന്‍ - കവിതകള്‍: മുറികള്‍, ചൂള ഒരു വിധം കുഴപ്പമില്ല.
“ചൂളയുടെ ഒറ്റവാതില്‍ കാറ്റിനുനേരെ പിടിക്കും“
ചൂളയുടെ ഒറ്റവാതില്‍ കാറ്റിനുനേരെ പിടിച്ചാല്‍ തണുത്ത് ഉറയും.
അവസാനത്തെ ഭാഗം തീരെ നന്നായില്ല്. സുനില്‍ ഒരു പാട് തെളിയ‍ണം.
പുറത്തെത്താത്ത വേവിനെ ഒറ്റ് വാതിലില്‍ പിടിച്ചാല്‍
കുഴഞ്ഞുമറിഞ്ഞമണ്ണ്‌
കട്ടകളായി ചൂളയിലേക്ക്‌ പറന്ന്
വെന്തുകൊണ്ടിരിക്കുന്നതെങിങിനെ എന്നു സുനിലുതന്നെ പറയണം.
രാജു കോമത്ത് - ബഹറിന്‍
raju.komath@shawgrp.com