തര്‍ജ്ജനി

കവിത

'P'hotoshop

illustration പറിച്ചെറിഞ്ഞ മുല
റീസൈക്കിള്‍ ബിന്നില്‍ നിന്നും
തിരിച്ചെടുത്തൊട്ടിച്ചു കണ്ണകി

മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്ത് പെയ്സ്റ്റ് ചെയ്തു
വിന്‍സെന്റ് വാന്‍‌ഗോഗ്

കുത്തിപ്പൊട്ടിച്ച കണ്ണ്
കൂട്ടിത്തുന്നിച്ചേര്‍ത്ത്
ഇന്റര്‍‌നെറ്റില്‍ക്കേറീ
ഈഡിപ്പസ്

അഴിച്ചെടുത്ത പുടവ
ആരുടേതെന്നറിയാതെ
സിസ്റ്റം ഹാങ്ങായി
കുഞ്ഞിരാമന്‍ നായര്‍


എ. സി. ശ്രീഹരി
Subscribe Tharjani |
Submitted by jvk on Sun, 2006-09-03 16:32.

nice poem

JVK

Submitted by Raju Komat on Thu, 2006-09-07 18:03.

ശ്രീഹരി മാഷു മറന്നുകാണുമൊ എന്നു അറിയില്ല്. എന്തായലും പേരു മറന്നു കാണാന്‍ വഴിയില്ല്.
ഫൊട്ടൊഷോപ്പ് നന്നായി. ഒ.എം. ആര്‍, അജിത്ത്, സന്തോഷ് എല്ലാവരോടും ‘ഹായ്’ പറ്യുക.
രാജു കെ ഇരിങ്ങല്‍, ബഹ്റിന്‍

Submitted by alatheef2mp on Sat, 2006-09-09 11:27.

MR. SREE HARI'S BRAIN WORKING AS A PROCESSOR.VERY TALENT

LATHEEF TANUR
N/R JYOTHI THEATRE

Submitted by SAIFU (not verified) on Tue, 2007-08-21 20:48.

Fantastic Poem