തര്‍ജ്ജനി

പി. ആര്‍. രതീഷ്

പി.ആര്‍. രതീഷ്
മുയിപ്പോത്ത് പി.ഒ
കോഴിക്കോട്
ഫോണ്‍:9447923801

Visit Home Page ...

കവിത

മൂന്ന് കവിതകള്‍

illustration
പ്രണയമഴ
ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍.

കറുത്ത മഴ
കറുത്ത മഴയായി
നീ പെയ്തു തോര്‍ന്നാലും
എന്നെങ്കിലും
എന്റെ വറ്റിത്തീരാത്ത ദാഹത്തിലേക്ക്
മഴവില്ലു കൊണ്ടൊരു
കയ്യൊപ്പെങ്കിലും ഇടാന്‍ മറന്നു പോകരുത്

മഴ
ആകാശം വഴി,
നിന്നിലേക്ക് പെയ്യണം
ഒരു ജന്മം മുഴുവന്‍
തീരാത്തത്ര.

Subscribe Tharjani |