തര്‍ജ്ജനി

കവിത

പട്ടം

illustration

വാക്കും
നോക്കും
കൂട്ടിക്കെട്ടിയ
നൂലുകൊണ്ടുള്ള
പ്രണയം

ആകാശം
അതിന്റെ വിതാനം
നേര്‍ത്ത കാറ്റിലും
ആടിയാടി പറക്കും

വലിച്ചാല്‍
പൊട്ടുമെന്ന പേടി
വെറുതെ
അയച്ചു വിടാം

പൊട്ടിയാല്‍
ഒരിക്കലും
തിരിച്ചു വരാതെ.

മോഹന്‍‌ദാസ് തെമ്പളം
താമരപ്പാടം വീട്,
പാലക്കാട്
Subscribe Tharjani |