തര്‍ജ്ജനി

എന്റെ പൂവ്‌

venoos kundara poem

എത്ര വര്‍ണ്ണങ്ങളില്‍
എത്ര ഗന്ധങ്ങളില്‍
നിന്‍ മനോഹര നര്‍ത്തനം
എന്‍ മനോരരഥത്തില്‍
മദനബാണങ്ങള്‍.
നീ കണ്ടുവോ!
വെള്ളരി പ്രാവുപോല്‍-
താരങ്ങള്‍ മിന്നുന്ന
ശ്യാമയാം രാത്രിയെ.
നിന്മന്ദഹാസത്തിന്‍ പാല്‍മണമുണ്ണുവാന്‍
അരുണന്റെ വീചികള്‍
വിഭാതത്തിലെത്തിയൊ?
ഓളങ്ങള്‍ തുള്ളിക്കളിക്കുന്ന പൊയ്കയില്‍
നിന്റെ നീരാട്ടവന്‍ കണ്ടെത്തിനിന്നുവോ?
നിന്‍ മൃദുമേനി കണ്ടാകാശവീഥിയില്‍
കാര്‍മേഘജാലങ്ങള്‍ കുളിര്‍കോരി നിന്നുവോ?
നിന്‍ വേണി വള്ളിയില്‍ ചിത്രപതംഗങ്ങള്‍
തത്തികളിച്ചുവന്നഴകാര്‍ന്നിരുന്നുവോ
അനുപമ സൌന്ദര്യമേ!
നിന്‍ ചിത്രം വരച്ചവന്‍
മണ്ണിന്റെ നാഥനോ!
വിണ്ണിന്റെ ദേവനോ!

വേണൂസ്