തര്‍ജ്ജനി

ദൈവത്തിന്റെ സ്വന്തം നാട്.

ഇതിപ്പോ വൈദ്യന്മാരുടെ സ്വന്തം നാടാണെന്ന് തോന്നുന്നു. എല്ലാ മുക്കിലും ആശുപത്രി. അണ്ടിയാപ്പീസുകളൊക്കെ ഇപ്പോ മേടിക്കല്‍ കോളേജുകളാണ്.
വൈദ്യന്മാരുടെ നിരകള്‍ സേവനസന്നദ്ധമായി അങ്ങോളമിങ്ങോളം...അലോപ്പതി, ആയുര്‍വേദം, ഹോമിയോ, യുനാനി,പാരമ്പര്യം..
പക്ഷെ ഈ ദൈവന്മാര്‍ സമരം നടത്തിയാലോ... രോഗികള്‍ക്ക് ദൈവത്തിങ്കലേക്ക് മടങ്ങാം..
അഞ്ചാറ് കൊല്ലം സര്‍ക്കാര്‍ തീറ്റിപ്പോറ്റിയാണ് ഈ വൈദ്യന്മാര്‍ ജനിക്കുന്നത്. പിന്നെ സര്‍ക്കാരിന്റെ ശമ്പളത്തോടൊപ്പം ഭക്തരുടെ കാണിക്കയും..
എന്നാലും എങ്ങനെയാ ഇക്കാലത്ത് ഒന്ന് ജീവിച്ച് പോകുന്നത്...