തര്‍ജ്ജനി

ഇനിയും മംഗ്ലീഷോ ?

വരമൊഴിയെ കുറ്റം പറയുകയാണെന്ന് കരുതരുത്. നാം ഇനിയെങ്കിലും മലയാളം കീബോര്‍ഡ് ഉപയോഗിക്കുവാന്‍ പഠിക്കണം....

Submitted by Sunil on Thu, 2006-08-31 12:22.

വരമൊഴിയെ ഒരു ഇന്റെര്‍മീഡിയേറ്റ് എന്നുമാത്രം കരുതുക. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ ഒരു ഉപകരണം. അതും സാധാരണ മലയാളം ടൈപ്പുചെയ്യാനറിയാത്തവര്‍ക്കായി.

പിന്നെ യൂണിക്കോഡ് ക്ണ്‍‌വേര്‍ഷന്‍, ഫോണ്ട് കണ്വേര്‍ഷന്‍ തുടങി അനവധി ഉപകാരങള്‍ വരമൊഴികൊണ്ട്‌ ഉണ്ട്‌. മതൃഭൂമി ഫോണ്ടില്‍ നിന്നും എം.എല്‍കാര്‍ത്തികയാക്കിയോ,മനോരമ ഫോണ്ടാക്കിയോ വരമൊഴിയുപയോഗിച്ച്‌ കണ്വേറ്ട്ട് ചെയ്യാം. വലിയ ബ്ലോഗ് പോസ്റ്റുകള്‍ വരമൊഴിയില്‍ തന്നെയാണ് ഞാന്‍ ടൈപ്പ്‌ ചെയ്യുന്നത്‌. മലയാളം ടൈപ്പിങ് പഠിക്കണം എന്ന്‌ വിചാരിക്കാന്‍ തുടങിയിട്ട്‌ കാലം കുറേയായി! ഈ ടൈപ്പിങിനുപയോഗിക്കുന്നത്‌ മൊഴി കീമാപ്പ്‌ ആണ്.

Submitted by ralminov on Thu, 2006-08-31 13:03.

വരമൊഴി ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ മലയാളം ടൈപ്പിങ്ങ് പഠിക്കുകയില്ല. മറ്റ് ഉപകാരങ്ങള്‍ ഒക്കെ നല്ലതാണ്. പക്ഷെ നമുക്ക് മുന്നോട്ടാണ് പോകേണ്ടത്.

Submitted by kevinsiji on Thu, 2006-08-31 13:46.

ആദ്യമേ പറയട്ടെ, ഞാന്‍ വരമൊഴിയല്ല ഉപയോഗിയ്ക്കുന്നതു്.

പക്ഷേ, മലയാളം കീബോര്‍ഡ് ടൈപ്പിങ്ങെന്ന കീറാമുട്ടിയെകണ്ടു് ഭയന്നു പോകുന്ന, പഠിക്കാന്‍ സമയമില്ലാത്ത മലയാളികളെ എന്നിട്ടും നെറ്റില്‍ മലയാളം ഉപയോഗിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതു് വരമൊഴിയുടെ ലഭ്യത ഒന്നുകൊണ്ടു മാത്രമാണു്. മലയാളം ടൈപ്പിങ്ങു് പഠിയ്ക്കേണ്ടവര്‍ക്കു് എപ്പോഴും അതാകാം. എന്റെ അഭിപ്രായം സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ പ്രാഥമികപഠനത്തോടൊപ്പം മലയാളം ടൈപ്പിങ്ങും നിര്‍ബന്ധമാക്കണമെന്നാണു്. ആ ഒരൊറ്റ നിയമം മതി, മലയാളത്തെ മലയാളികളില്‍ സാര്‍വ്വത്രികമാക്കാന്‍.

Submitted by ralminov on Thu, 2006-08-31 15:55.

മലയാളം മലയാളമായിത്തന്നെ എഴുതുവാന്‍ ശീലീക്കുകയാണ് വേണ്ടത്. മലയാളം ടൈപ്പിങ്ങ് ഒരു കീറാമുട്ടിയാണെന്ന അബദ്ധധാരണയാണ് ആദ്യം മാറ്റേണ്ടത്. യൂണീക്കോഡിന് പ്രചാരം നല്കുന്നവര്‍ വരമൊഴിക്ക് അമിതപ്രാധാന്യമല്ലേ നല്കുന്നത് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം കൂട്ടുകയാണിത് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്...
വരമൊഴിയുടെ സഹായങ്ങള്‍ മറന്ന് കൊണ്ടല്ല ഇതെഴുതുന്നത്...

Submitted by Sivan on Thu, 2006-08-31 19:35.

അതൊരു ഗൌരവമുള്ള പ്രശ്നം തന്നെയാണ്. ഇംഗ്ലീഷ് കീ ബോര്‍ഡ് ഉപയോഗിക്കുന്നത് മലയാളത്തിന് നല്ലതാണോ. നമ്മുടെ അടിമത്ത വീണ്ടും അരക്കിട്ടുറപ്പിക്കുകയല്ലേ സംഗതി ചെയ്യുക....നല്ല ചോദ്യം..സിബു കെവിന്‍ രാജ് ഹുസ്സൈന്‍...ഇക്കാര്യത്തില്‍ നിങ്ങളേക്കാള്‍ വ്യക്തമായി കാര്യങ്ങള്‍ ചിന്തിക്കാനും പറയാനും ആര്‍ക്കാണു കഴിയുക. ?
പക്ഷേ ആലോചിക്കാനുള്ളത്
qwerty കീബോര്‍ഡ് ഇംഗ്ലീഷ് കീ ബോര്‍ഡ് തന്നെയാണോ?
മലയാളം കീ ബോര്‍ഡ് എന്നു പറയുന്നത് ശാസ്ത്രീയമായ രീതിയില്‍ മലയാള അക്ഷരങ്ങള്‍/വര്‍ണ്ണങ്ങള്‍ വിന്യസിച്ചിട്ടുള്ളവ തന്നെയാണോ?
ഇംഗ്ലീഷ് സ്വന്തമായ ലിപിയുള്ള ഭാഷയല്ല. അതു സാര്‍വത്രികമായി ഉപയോഗിക്കുന്ന വര്‍ണ്ണമാല, ഈഷല്‍ ഭേദങ്ങളോടെ ശബ്ദശാസ്ത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. ലോകഭാഷകളുടെ സ്വനവിന്യാസത്തെ അടയാളപ്പെടുത്താനും മറ്റുമായി. അപ്പോള്‍ വ്യത്യസ്തമായ ഉച്ചാരണഭേദങ്ങളോടേ നാം ഉപയോഗിച്ചു വരുന്ന ക്വെര്‍റ്റിയെ മംഗ്ലീഷ് എന്ന ലേബലിലില്‍ ഒതുക്കാമോ? അതു നമ്മുടേ വീക്ഷണത്തിന്റെ സങ്കുചിതത്വത്തെയും വൈകല്യത്തെയുമല്ലേ കാണിക്കുന്നത്?
നിലവിലുള്ള ക്വെര്‍റ്റിയേക്കാള്‍ എന്തു മെച്ചമാണ് 53 അക്ഷരങ്ങളുടെ അതി സങ്കീര്‍ണ്ണമായ മലയാളം കീ ബോര്‍ഡ് ഉപയോഗിച്ചാല്‍ കിട്ടുക..?
ഐ ലീപില്‍ ഒരക്ഷരത്തിനു രണ്ടും മൂന്നും കട്ടകളമര്‍ത്തി മനസ്സു തളര്‍ന്നു പോയ ഒരാളാണ് ഈ ഞാന്‍. പക്ഷേ ശരിയായ ദിശയില്‍ ഇതിനെല്ലാം മറുപടി കിട്ടി ബോദ്ധ്യപ്പെട്ടാല്‍ മലയാളത്തിന്റെ സാമന്തപദവിയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തി ഞാനും തെരുവിലിറങ്ങാന്‍ തയ്യാറാണ്. അത്യാവശ്യം മലയാളം കീ ബോര്‍ഡ് പ്രചരിപ്പിച്ചു നടക്കുകയും ചെയ്യാം. വമ്പിച്ചമാറ്റം തന്നെ ഇവിടെ സാദ്ധ്യമാക്കിതന്ന മൊഴിയോടും വരമൊഴിയോടും നന്ദികേടു കാട്ടിക്കൊണ്ടു തന്നെ.

Submitted by ralminov on Thu, 2006-08-31 21:08.

ക എന്നെഴുതാന്‍ വരമൊഴിയില്‍ 2 കീ അമര്‍ത്തണം എന്ന് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.
Export to UTF , Copy-Paste വേറെയും.
The Same Keyboard is used to write Arabic and many other languages. When we can accept Unicode as a standard , why cant we follow the Malayalam Keyboard Layout ?
ശീലിച്ചാല്‍ വളരെ എളുപ്പമാണ് മലയാളം കീബോര്‍ഡ്...

Submitted by kevinsiji on Thu, 2006-08-31 21:39.

ഞാനുപയോഗിയ്ക്കുന്നതു് കീമേനുപയോഗിച്ചുള്ള ഒരു കീബോഡാണു്. ഇതു് രചന അക്ഷരവേദിയുടെ മിന്‍സ്ക്രിപ്റ്റിന്റെ ഒരു പരിഷ്കൃതരൂപമാണു്. ഇതില്‍ ച്ച ണ്ട യ്ക്ക പ്പ ട്ട ക്ഷ ങ്ക ്ര മുതലായ കൂട്ടക്ഷരങ്ങള്‍ക്കു് ഒറ്റ അമര്‍ത്തല്‍ മതി. കൂടാതെ ഷിഫ്റ്റ് ഉപയോഗിച്ചു് എല്ലാ ചില്ലുകളും പിന്നെ ്വ ്യ ക്ക ന്ന ത്ത ന്റ ങ്ങ തുടങ്ങിയവയും കിട്ടും. ഇതുപയോഗിച്ചടിക്കാന്‍ ഭയങ്കര വേഗമാണു്.
വേണമെന്നുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ നിന്നും പകര്‍ത്താം.
http://kevinsiji.goldeye.info

Submitted by mangalat on Thu, 2006-08-31 23:23.

മിന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് കീമാനില്‍ കണ്ട് സന്തോഷം തോന്നി. അത് പറയാതിരിക്കാന്‍ മനസ്സു വന്നില്ല. കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് സ്വയംശിക്ഷിതനായി പഠിക്കുന്നതിന്നിടയിലാണ് ഇന്‍സ്ക്രിപ്റ്റിന്‍റെയും പിന്നീട് മിന്‍സ്ക്രിപ്റ്റിന്‍റേയും യുക്തിഭദ്രമായ അടിത്തറയെന്തെന്നു മനസ്സിലാക്കുന്നത്. വരമമൊഴിയുടെ അധികസൌകര്യമെല്ലാമിരിക്കെ യുനിക്കോഡിലേക്ക് മാറ്റാനുള്ള ഇടനിലയായി മാത്രമേ എനിക്ക് അത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

Submitted by ralminov on Fri, 2006-09-01 00:37.

എന്റെ വ്നീതമായ അഭിപ്രായത്തില്‍ വിന്‍ഡോസിലുള്ള കീബോര്‍ഡ് ഉപയോഗിച്ച് ശീലിക്കുകയാണ് ഉത്തമം. ലൈനക്സ് ഉപയോക്താക്കളും ISCII സ്റ്റാന്‍ഡേര്‍ഡ് തുടരുന്നത് തന്നെയാവും ഉചിതം.
ചില്ലുകള്‍ ഒറ്റ കട്ടയില്‍ കിട്ടുന്ന രീതിയില്‍ സ്റ്റാന്‍ഡേര്‍ഡ് കീബോര്‍ഡ് പരിഷ്കരിപ്പിക്കണം.

Submitted by kevinsiji on Sat, 2006-09-02 11:41.

ഇസ്കിയുടെ പോരായ്മകള്‍ അക്കമിട്ടു ചൂണ്ടിക്കാണിച്ചു കൊണ്ടു്, അവകള്‍ പരിഹരിച്ച ഒരു കീബോഡാണു് രചന മിന്‍സ്ക്രിപ്റ്റ് എന്ന പേരില്‍ ഇറക്കിയതു്. കീമേന്റെ അധികസൌകര്യങ്ങളുപയോഗിച്ചു് ഞാനതില്‍ കുറച്ചു കൂടി കൂട്ടിച്ചേര്‍ത്തു. മൈസോയുടെ കീബോഡില്‍ അടിച്ചെത്തുമ്പോഴേയ്ക്കും ഒരു പാര അടിച്ചുതീരാന്‍ നേരം വെളുക്കും. മാത്രമല്ല, എന്നെ സംബന്ധിച്ചിടത്തോളം രചനയുടെ കീബോഡ് ഞാന്‍ ആറുകൊല്ലത്തോളമായി ഉപയോഗിയ്ക്കുന്നു. ഇപ്പോ ഇതാണെന്റെ സ്റ്റാന്‍ഡേഡു്. കീബോഡിലൊരു സ്റ്റാന്‍ഡേഡ് സര്‍ക്കാരുണ്ടാക്കുകയും അതെല്ലാവരും പിന്തുടരുകയും ചെയ്യുന്നതു് നല്ലതായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത്രയും വേഗം ഇനി ഏതു സ്റ്റാന്‍ഡേഡു വന്നാലും കിട്ടാന്‍ പോകുന്നില്ല.

Submitted by mangalat on Sat, 2006-09-02 13:15.

ടൈപ്പ്റൈറ്റര്‍ എന്ന ഉപകരണത്തിന്റെ പരിമിതിയല്‍ നിന്ന് കമ്പ്യൂട്ടര്‍ നമ്മെ വിമോചിപ്പിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന അധികോപാധിയെന്ന നിലയില്‍ പലതരം കീബോര്‍ഡ് ഓപ്ഷനുകള്‍ നല്ലതു തന്നെ.ഒരാള്‍ക്ക് ഏറ്റവും അനായാസമായി ടൈപ്പുചെയ്യാന്‍ കഴിയുന്നുവെന്നതും നല്ലകാര്യമാണ്.

എന്നാല്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളെല്ലാം കൈകാര്യം ചെയ്യാവുന്നവിധത്തില്‍ രൂപകല്പനചെയ്യപ്പെട്ട ഇന്‍സ്ക്രിപ്റ്റിനെയോ മലയാളത്തിനു വേണ്ടി സവിശേഷമായി രചന രൂപകല്പന ചെയ്ത മിന്‍സ്ക്രിപ്റ്റിനു ബദലല്ല ഇത്തരം സൌകര്യങ്ങളെന്നു പറയുന്നത് അതിവാദമാണ്.

Submitted by ralminov on Sat, 2006-09-02 13:32.

വേഗത, ആയാസം എന്നതൊക്കെ ശീലത്തിനനുസരിച്ച് മാറുന്നതാണ്. നാം പോകുന്നിടത്തൊക്കെ വരമൊഴിയും മറ്റ് കീമാപ്പുകളും കൊണ്ടുപോയാലേ നമുക്ക് മലയാളത്തില്‍ ജീവിക്കാന്‍ പറ്റൂ എന്ന് വന്നാല്‍ കഷ്ടമല്ലേ....
സാര്‍വ്വത്രികമായി ലഭിക്കുന്നതും പ്രയോഗിക്കപ്പെടുന്നതുമായ കീബോര്‍ഡ് ശീലിക്കുന്നതല്ലേ ബുദ്ധി ?

Submitted by kevinsiji on Sat, 2006-09-02 18:18.

ശരിയാണു്, ഇംഗ്ലീഷ് കീബോഡുകളെ പോലെ സാര്‍വ്വത്രികമായി ലഭിക്കുന്ന ഒന്നു് മലയാളത്തിലും വേണം. ഏതു ലോകത്തു പോയാലും മലയാളം അടിക്കാന്‍ പറ്റണം. നമ്മള്‍ പഠിച്ചതു് മാത്രം കിട്ടിയാലേ മലയാളം അടിക്കാന്‍ പറ്റൂ, അല്ലാത്തപ്പോ മലയാളത്തെ കൈവെടിയേണ്ടിവരിക എന്നതു് ശുഭകാര്യമല്ല. മിന്‍സ്ക്രിപ്റ്റിനെ സംബന്ധിച്ചിടത്തോളം, അതിന്റെ അടിസ്ഥാനം ഇന്‍സ്ക്രിപ്റ്റ് തന്നെയാണു്. മിന്‍സ്ക്രിപ്റ്റില്ലാത്ത അവസരത്തില്‍ ഇന്‍സ്ക്രിപ്റ്റുപയോഗിച്ചടിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടും അനുഭവപ്പെടാറില്ല, അധികഞെക്കലുകള്‍ വേണ്ടിവരുന്നതൊഴിച്ചു്. വിന്റോസും, ഉബുന്ദുവും ഇന്‍സ്ക്രിപ്റ്റാണു് നടപ്പിലാക്കിയിരിക്കുന്നതു്. അതിനാല്‍ തന്നെ ഇന്‍സ്ക്രിപ്റ്റ് അച്ചടി എല്ലാരും പഠിക്കുന്നതു് സാര്‍വ്വത്രികമായി മലയാളം ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും ഏതു പരിതസ്ഥിതിയിലും സാധ്യമാകും.

Submitted by ralminov on Sat, 2006-09-02 22:05.

എന്തുകൊണ്ടാണ് കാവേരി എന്ന സംരംഭം അവഗണിക്കപ്പെടുന്നത്....
മൈസോ യുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും കുറച്ച് സമാധാനമെങ്കിലും കിട്ടുമല്ലോ...

Submitted by baburaj on Sat, 2006-09-02 23:25.

അപ്പോള്‍ എല്ലാം മനസ്സിലായി. ഇനി കാര്യത്തിലേയ്ക്കു കടക്കാം. മിന്‍സ്ക്രിപ്റ്റ് എങ്ങനെയാണ് പരിശീലിക്കേണ്ടത്? അതെവിടെ കിട്ടും? കാവേരിയ്ക്ക് പണം കൊടുക്കണൊ? എത്ര? എവിടെയാണത് കിട്ടുക? നാട്ടില്‍ മാത്രം കിട്ടുന്നവയെങ്കില്‍ വിദേശത്തുള്ളവര്‍ എങ്ങനെ ഇവ കൈക്കലാക്കും?
Who is this maiso?

Submitted by ralminov on Sat, 2006-09-02 23:36.

കാവേരി സൌജന്യ സോഫ്റ്റ്വെയറാണ്.
http://www.clickeralam.org
100 MB യോളം വരും...... നാട്ടില്‍ സൌജന്യമായി സി ഡി കിട്ടുമെന്നാണ് കേട്ടത്.
ക്ഷമിക്കണം, മൈക്രോസോഫ്റ്റ് എന്നാണ് ഉദ്ദേശിച്ചത്...

Submitted by Anonymous (not verified) on Sat, 2007-02-24 06:23.

പ്രിയപ്പെട്ട നാട്ടുകാരെ...
ഇന്‍സ്‌ക്രിപ്‌റ്റില്‍ ടൈപ്പ്‌ ചെയ്യാന്‍ അറിയുന്ന മലയാളികളെ നിങ്ങള്‍ക്ക്‌... നിങ്ങള്‍ ടൈപ്പ്‌ ചെയ്‌തത്‌ യൂണികോഡ്‌ ആക്കി മാറ്റാന്‍ ടൈപ്പ്‌ഇറ്റ്‌ എന്നൊരു സാധനം http://bloglokam.org എന്ന സൈറ്റില്‍ കണ്ടു. അതില്‍ മലയാളം അടിച്ച്‌ യൂണികോഡാക്കി മാറ്റാം. അതില്‍ ഇന്‍സ്‌ക്രിപ്‌റ്റ്‌ കൂടാതെ വേറെ പല തരം കീബോര്‍ഡുകളും ഉണ്ട്‌..... ഒന്നു ട്രൈ ചെയ്‌തു നോക്കിയേ...

Submitted by Aboobacker (not verified) on Wed, 2008-06-04 22:33.

I am interested in Malayalam Unicode. I started to search one good Unicode system from Internet. But all have some mistakes while it Translating from Manglish to Malayalam. We cannot use one Topest unicode for all malayalees. I tested even Kaveri. All are a loat of bugs than real malayalam. Any body can suggest me which unicode is preferable with Windows XP?

Submitted by Gopan (not verified) on Mon, 2010-05-24 23:39.

Use (download) Malayalam (IME - Input Method Editor) - transliterater from Google. It is free and best...
ഇഷ്ടമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്യാം.

Submitted by Vijayakumar Pallassana (not verified) on Tue, 2010-10-12 11:46.

In fact I don know how the letter I type in English in this box gets translated into Malayalam. I wish everybody use Malayalam for communication, atleast the keralites who know how to read and write Malayalam.

I fully agree with the point that Schools should have typewriting as a compulsory subject. In Malayalam and English, they can they can bifurcate the question paper into theory and practicals. 75% for regular and routine lessons, grammar etc and 25% for typewriting in the respective subjects. It can be started from class 5. Please send in your suggestions and those who read pl advice me how to type in Malayalam! Thank you!

Vijayakumar, Pallassana, Phone +91 98424 53680

Submitted by Biju Raman (not verified) on Sun, 2011-08-14 03:57.

മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ച് എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും:
http://www.zephyreonline.com/downloads/MalayalamDotNet_v1.msi

ഈ സോഫ്റ്റ്‌വെയറിന്‍റെ 400-ല്‍ പരം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വേര്‍ഷനും ലഭ്യമാണ്:
http://www.zephyreonline.com/downloads/MDNv2 Information.pdf