തര്‍ജ്ജനി

വേട്ടയാടുക വിളയാടുക

എന്താണ് പേര് സൂചിപ്പിക്കുന്നതെന്നറിയില്ല. എങ്കിലും കൊന്നു കളിക്കുക എന്നാണ് അര്‍ത്ഥമെന്നു തോന്നുന്നു. എങ്കിലതു ശരിയാണ് എണ്ണാന്‍ പറ്റാത്തത്ര കൊലപാതകങ്ങള്‍...’ആളവന്താനി’ലെ രക്തക്കൊതി കളര്‍ പേപ്പറിട്ട് മിനുക്കിയിട്ടുണ്ട്. അതുകൊണ്ട് അത്ര അസഹനീയമല്ല. എങ്കിലും ഇന്റെര്‍വെല്ലിനു മുന്‍പ്.. തീരേണ്ട അന്വേഷണപ്രശ്നമാണ് നീട്ടിവലിച്ച് അമേരിക്ക വരെ കൊണ്ടു പോയി മുംബായ്, ഗോവ, കോഴിക്കോടു വഴി ചെന്നയില്‍ കൊണ്ടു വന്നു തീര്‍ത്തത്..അതു സഹിക്കണം. പിന്നെ പാട്ടുകള്‍ സഹിക്കണം.. പിന്നെ കമലിന്റെ സ്ഥിരം പ്രേമ നാടകങ്ങളുണ്ട്.. ഏതു വേഷം അഭിനയിച്ചാലും.. അതിനെല്ലാം ഒരേ സ്വഭാവം.. അതും സഹിക്കണം.. പിന്നെ വില്ലന്‍ വില്ലത്തരത്തിനായി കാട്ടിക്കൂട്ടുന്ന ഭാവാഭിനയമുണ്ട് അതു സഹിക്കണം നായകനെ അവതരിപ്പിക്കാന്‍ തമിഴില്‍ ചില സ്ഥിരം നമ്പരുകളുണ്ട്.. അതും സഹിക്കണം.. മൊത്തത്തില്‍ രണ്ടേമുക്കാല്‍ മണിക്കൂറ് ഒരു വിളയാട്ടവുമില്ലാത്തെ ഞെരിഞ്ഞും പിരിഞ്ഞും സഹിക്കുക...ടിക്കറ്റിനെല്ലാം ഇപ്പോള്‍ എന്താ വില !

Submitted by NARASIMHA on Sun, 2006-09-10 04:00.

അമുദന്, ഇളമരന് എന്ന അപൂ൪വയിനം ജീവികളുടെ 'വിളയാടലുകള്' കാരണം അവരെ വേേട്ടടയാടുന്ന ഒരു പോലീസ് ഓഫീസര് രാഘവന്. ഇപ്പോള് തീയറ്ററുകളില് ഓടുന്ന - ദി ഡോണ് -, - പതാക -, ചെസ്സ് -,- ഭാര്ഗവചരിതം -, മഹാസമു൫ - തുടങ്ങിയ ഭൂലോക കത്തികളെ അപേക്ഷിച്ച് തരക്കേടില്ലല!

‍‍‍- ജോതിക -, - പരകാശ് രാജ് - ഇവയിലൊരാളാകും കൊലയാളി എന്ന് കരുതി; തെറ്റി!

ഈ സംവിധായകനില് നിന്ന് കുറെക്കൂടി മെച്ചപ്പെട്ടട സിനിമകള് വരും കാലങ്ങളില് പ്റതീക്ഷിക്കാം.