തര്‍ജ്ജനി

മഴ വീണ

aswathi mazha veena

മനസ്സില്‍ നിറഞ്ഞൊരീ സങ്കീര്‍ത്തഗാനങ്ങള്‍
പാടുന്നു ഞാനെന്റെ ജീവന്റെ തന്ത്രിയാല്‍.
പാട്ടുറഞ്ഞെന്നുള്ളം നിന്നില്‍ നിറയുവാന്‍
തുള്ളിനടക്കയാണി വിശ്വവീഥിയില്‍
സ്വപ്നച്ചിലങ്കയണിഞ്ഞെന്റെ മോഹങ്ങള്‍
നൃത്തം ചവിട്ടുമ്പോഴീസര്‍ഗ്ഗവേദിയില്‍
താളത്തില്‍ തട്ടി വീഴുന്ന വിശ്രമ-
വേളയില്‍ വന്നെന്നെയാശ്വസിപ്പിച്ചു നീ.
മിണ്ടാനറച്ചു ഞാന്‍; നീണ്ടമൌനങ്ങളാല്‍
നീ മിണ്ടുകയാണെന്നറിഞ്ഞിരിക്കുന്നു നീ.
പിന്നെയും പിന്നെയുമെന്‍ ഹൃത്തുടുപ്പുകള്‍-
ക്കാവേശമായ്‌ നിന്നെ കാതോര്‍ത്തിരിക്കുവാന്‍.
ആകാശഗംഗയ്ക്കുമപ്പുറം നിന്നെത്തു-
മീരാഗധാരയില്‍ നേരും നിശബ്ദവും.
ആരാണ്‌ മിന്നുന്ന താരങ്ങളില്‍ നിന്ന്
കാണാക്കിനാവായ്‌ വിളിക്കുന്നതെപ്പോഴും.
ഈണമായ്‌, താളമായ്‌ നിന്‍ വസന്തങ്ങളില്‍
മഞ്ഞും നിലാവുമായ്‌ ഞാനലിയുമ്പോഴും
പൂക്കളായ്‌, വേനലായ്‌ കാലങ്ങള്‍ പിന്നെയും
രാഗങ്ങള്‍ മീട്ടുന്നതീ മഴവീണയില്‍

അശ്വതി കുടവട്ടൂര്‍

Submitted by Sunil Krishnan (not verified) on Fri, 2005-04-08 22:46.

Deear Aswathi,

If you have nothing to say newly please keep silent. Please be more familier with modern poetry. Give us some new vission, sight Image, if you can.

Submitted by das (not verified) on Tue, 2005-04-12 13:40.

Dear aswathi your poem is very nice read and very nice to sing but now its a not time to like this poem,its finish in swathi thirunal's time now you leave this romantics and do some realistic style but keep it up..das parappanangadi (dasparappanangadi@hotmail.com)

Submitted by SreenivasaRavi, (not verified) on Tue, 2005-06-14 17:16.

My dear Aswathi,

You also want to write poems, eh? First read a lot. Learn how others create poems. Then think. Find your own views and style. Then write. We will read. Untill then you have to close your pen and shut up.